Realme Buds Wireless 5
കളർ മാറുന്ന Realme 14 Pro മാത്രമല്ല Realme Buds Wireless 5 നെക്ക്ബാൻഡും പുറത്തിറക്കിയിട്ടുണ്ട്. 13.6mm ഡൈനാമിക് ഡ്രൈവറോടെ വരുന്ന ഇയർഫോണാണ് കമ്പനി പുറത്തിറക്കിയത്. പ്രീമിയം ക്വാളിറ്റിയും ഡിസൈനും Realme Buds Wireless 5 ANC ഇയർഫോണിലുണ്ട്.
ഒറ്റ ചാർജിൽ വരെ 38 മണിക്കൂർ ബാറ്ററി ലൈഫ് ഇതിനുണ്ടാകുമെന്നാണ് കമ്പനിയുടെ വാദം. 2000 രൂപയിലും താഴെ മാത്രമാണ് ഈ ഇയർപോഡിന് വിലയാകുന്നത്.
Realme Buds Wireless 5 ANC ഒരു 13.6mm ഡൈനാമിക് ബാസ് ഡ്രൈവറുള്ള ഇയർഫോണാണ്. മൂന്ന് അഡാപ്റ്റീവ് നോയ്സ് റിഡക്ഷൻ ലെവലുകളുണ്ട്. ഇവയ്ക്ക് 50dB വരെ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) ഫീച്ചറും വരുന്നു. കോൾ ക്ലാരിറ്റി ലഭിക്കാൻ ENC സപ്പോർട്ട് ഇയർഫോണിലുണ്ട്. ഇതിൽ നോയ്‌സ് കാൻസലേഷൻ മോഡുകൾക്കായി EQ ക്രമീകരണങ്ങളും കൊടുത്തിട്ടുണ്ട്.
ANC ഓഫാക്കിയാൽ ബാറ്ററി ലൈഫ് 38 മണിക്കൂർ വരെയുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ANC ആക്ടീവായിരിക്കുമ്പോൾ 20 മണിക്കൂർ വരെയും ബാറ്ററി ലൈഫുണ്ടാകും. 10 മിനിറ്റ് വേഗത്തിൽ 50 ശതമാനം വോളിയത്തിൽ 20 മണിക്കൂർ വരെ പ്ലേബാക്ക് ഉണ്ടായിരിക്കും.
ഇതിന്റെ ഹെഡ്‌സെറ്റ് 360-ഡിഗ്രി സ്പേഷ്യൽ ഓഡിയോ എക്സ്പീരിയൻസ് തരുന്നു. റിയൽമിയുടെ ഈ വയർലെസ് ഇയർപോഡിന് 45 എംഎസ് വരെ കുറഞ്ഞ ലേറ്റൻസി ലഭിക്കുന്നു. ഇത് റിയൽമി ലിങ്ക് ആപ്ലിക്കേഷനുമായി കണക്റ്റ് ചെയ്യാനാകുന്നു.
പൊടി, ജല പ്രതിരോധിക്കുന്നതിന് ഇയർഫോണിന് IP55 റേറ്റിങ്ങുണ്ട്. ഇത് ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഓഫർ ചെയ്യുന്നു. ഒരേസമയം നിങ്ങൾക്ക് രണ്ട് ഉപകരണങ്ങളുമായി ഇത് ജോടിയാക്കാൻ സാധിക്കുന്നതാണ്.
Also Read: Realme 14 Pro Launched: ഫോണൊരു അത്ഭുതമായി തോന്നും! ചൂടിലും തണുപ്പിലും നിറം മാറുന്ന SMART ഫോണുകൾ
ഡോൺ സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് പർപ്പിൾ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് നെക്ക്ബാൻഡുള്ളത്. റിയൽമി ബഡ്സ് വയർലെസ് 5 ANC-യുടെ വില ഇന്ത്യയിൽ 1,799 രൂപയാണ്. ഇതിന് ലോഞ്ച് ഓഫറുകൾ ഉൾപ്പെടുത്തുമ്പോൾ 1,599 രൂപയ്ക്ക് ലഭിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യ ഇ-സ്റ്റോറുകളിലൂടെ ആയിരിക്കും വിൽപ്പന. കൂടാതെ നിങ്ങൾക്ക് ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും പർച്ചേസ് ചെയ്യാം.
ജനുവരി 23-ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വിൽപന ആരംഭിക്കും.