GPS ട്രാക്കിങ്ങും, 13 ദിവസം ബാറ്ററി ലൈഫുമുള്ള Moto Watch വിൽപ്പന ആരംഭിക്കുന്നു. ഇത്തവണത്തെ മോട്ടോ വാച്ചിൽ കമ്പനി തന്ത്രം മാറ്റിയാണ് Motorola അവതരിപ്പിച്ചത്. Wear OS ന് പകരം മോട്ടറോള സ്വന്തം സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. ഇതിൽ ആൻഡ്രോയിഡ് 12 അല്ലെങ്കിൽ അതിന് ശേഷമുള്ള വേർഷനുള്ള ആൻഡ്രോയിഡ് ഫോണുകളെയാണ് സപ്പോർട്ട് ചെയ്യുന്നത്.
മോട്ടറോള സിഗ്നേച്ചർ ഫോണിനൊപ്പമാണ് ഈ വാച്ച് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. പാന്റോൺ ഹെർബൽ ഗാർഡൻ, പാന്റോൺ വോൾക്കാനിക് ആഷ്, പാന്റോൺ പാരച്യൂട്ട് പർപ്പിൾ എന്നീ നിറങ്ങളിൽ സിലിക്കൺ സ്ട്രാപ്പുള്ള വാച്ചാണിത്. ഇതിന്റെ ലെതർ സ്ട്രാപ്പ് വേരിയന്റിന് പാന്റോൺ മോച്ച മൗസ് ഷേഡാണുള്ളത്.
മോട്ടറോളയുടെ ഈ മോട്ടോ വാച്ചിന്റെ വിൽപ്പന ജനുവരി 30 മുതൽ ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് വാച്ച് ഫ്ലിപ്കാർട്ട് വഴി ലഭ്യമാകും. പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയും മോട്ടറോള ഓൺസൈറ്റിലൂടെയും പർച്ചേസ് നടത്താം. സിലിക്കൺ സ്ട്രാപ്പ് മോഡലുകൾക്ക് 5,999 രൂപയിൽ വില ആരംഭിക്കുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ, ലെതർ പതിപ്പുകൾക്ക് 6,999 രൂപയാകുന്നു.
മോട്ടോ വാച്ചിൽ 1.4 ഇഞ്ച് വൃത്താകൃതിയിലുള്ള OLED ഡിസ്‌പ്ലേയുണ്ട്. ഇതിൽ 24-ലധികം ഓൺ ഡിസ്‌പ്ലേ വാച്ച് ഫെയ്‌സുകൾക്കുള്ള പിന്തുണയും ലഭിക്കും. സ്മാർട്ട് വാച്ചിന്റെ സവിശേഷത ഇത് ക്ലാസിക് റൗണ്ട് ഡിസൈനിലാണ് നിർമിച്ചിട്ടുള്ളത്.
മികച്ച രീതിയിൽ ലൊക്കേഷൻ കൃത്യതയ്ക്കായി ഡ്യുവൽ-ഫ്രീക്വൻസി GPS (L1, L5) സപ്പോർട്ടുണ്ട്. ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയും ഇതിലുണ്ട്. അതുപോലെ IP68 സർട്ടിഫിക്കേഷനും 1ATM വാട്ടർ-റെസിസ്റ്റൻസ് റേറ്റിംഗും മോട്ടോ വാച്ചിൽ ലഭിക്കുന്നു.
നിങ്ങൾ വാച്ച് പതിവായി ഉപയോഗിക്കുന്നെങ്കിലും 13 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ എപ്പോഴും ഓൺ ഡിസ്പ്ലേ പ്രവർത്തനക്ഷമമാക്കിയാൽ, ബാറ്ററി ലൈഫ് 7 ദിവസത്തിലേക്ക് കുറയും.
ഇതിലെ മറ്റൊരു പ്രത്യേകത പരസ്പരം മാറ്റാവുന്ന 22mm സ്ട്രാപ്പുകളുണ്ട് എന്നതാണ്. അതുപോലെ മോട്ടോ വാച്ചിൽ 26 വാച്ച് ഫെയ്‌സുകളും നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ഫിസിക്കൽ, ഓൺ-സ്‌ക്രീൻ കസ്റ്റമൈസേഷനിൽ കൂടുതൽ മികച്ച എക്സ്പീരിയൻസും മോട്ടറോള വാഗ്ദാനം ചെയ്യുന്നു.
Also Read: BSNL 50MB Data Offer: 100 രൂപയ്ക്ക് താഴെ 50MB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും
ആരോഗ്യ, ഫിറ്റ്നസ് ട്രാക്കിംഗിലും മോട്ടോ വാച്ച് പിന്നിലല്ല. തുടർച്ചയായ ഹൃദയമിടിപ്പ് നിരീക്ഷണം, SpO2 ട്രാക്കിംഗ്, സ്ട്രെസ് ട്രാക്കിംഗ് എന്നിവ ഇതിലുണ്ട്. റിക്കവറി-സ്റ്റൈൽ ഇൻസൈറ്റുകളിലൂടെ ഉറക്കം വിശകലനം ചെയ്യുന്നതിലും സ്റ്റെപ്പ് കൗണ്ടിംഗ്, കലോറി ട്രാക്കിംഗ് എന്നിവയും പിന്തുണയ്ക്കുന്നു.
ഓട്ടം, നടത്തം തുടങ്ങിയ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക്, കൃത്യമായ GPS ട്രാക്കിംഗ് സപ്പോർട്ട് ഈ വാച്ചിലുണ്ട്. മോട്ടോ വാച്ചിൽ നിങ്ങൾക്ക് സ്ട്രാപ്പ് ഇല്ലാതെ തന്നെ 35 ഗ്രാം ഭാരമുണ്ട്. ഇത് ഭാരം കുറഞ്ഞതും ദിവസം മുഴുവൻ ധരിക്കാനും സുഗമമാണ്.