Xiaomi Smart TV A32 2024 മോഡലാണ് ഇപ്പോൾ വിപണിയിലെത്തിയത്
15,000 രൂപയിൽ താഴെയാണ് ഈ സ്മാർട് ടിവിയ്ക്ക് വിലയെന്നത് അതിശയകരമാണ്
ടെലിവിഷനിൽ 20W ഡോൾബി ഓഡിയോ ടെക്നോളജി സപ്പോർട്ടുണ്ട്
32 ഇഞ്ച് വലിപ്പമുള്ള Xiaomi Smart TV A32 പുറത്തിറങ്ങി. ബജറ്റ് ലിസ്റ്റിൽ വാങ്ങാവുന്ന ഏറ്റവും പുതിയ സ്മാർട് ടിവിയാണിത്. 15,000 രൂപയിൽ താഴെയാണ് ഈ സ്മാർട് ടിവിയ്ക്ക് വിലയെന്നത് അതിശയകരമാണ്. 4-സ്റ്റാർ BEE സർട്ടിഫിക്കേഷനുള്ള സ്മാർട് ടിവിയാണ് ഷവോമി അവതരിപ്പിച്ചത്.
SurveyXiaomi Smart TV A32
Xiaomi Smart TV A32 2024 മോഡലാണ് ഇപ്പോൾ വിപണിയിലെത്തിയത്. മെറ്റൽ ബെസൽ-ലെസ് ഡിസൈനുള്ള സ്മാർട് ടിവിയാണിത്. നേറ്റീവ് വിവിഡ് പിക്ചർ എഞ്ചിനോടുകൂടിയ 32 ഇഞ്ച് HD ഡിസ്‌പ്ലേ ഇതിൽ വരുന്നു.

8 ജിബി സ്റ്റോറേജും ലോ ലേറ്റൻസി മോഡും ഇതിനുണ്ട്. ഡ്യുവൽ ബാൻഡ് വൈഫൈ, മിറാകാസ്റ്റ് എന്നിവയുൾപ്പെടെ നിരവധി കണക്റ്റിവിറ്റി പോർട്ടുകൾ ടിവിയിലുണ്ട്.
ഗൂഗിൾ ടിവിയുടെ യൂസർ ഇന്റർഫേസ് ഇതിൽ വരുന്നു. ടെലിവിഷനിൽ 20W ഡോൾബി ഓഡിയോ ടെക്നോളജി സപ്പോർട്ടുണ്ട്. ഡിടിഎസ് വെർച്വൽ എക്സ് സപ്പോർട്ടും ടിവിയ്ക്ക് ലഭിക്കുന്നതാണ്. മുൻ മോഡലിലെ പോലെ 2-സ്റ്റാർ റേറ്റിംഗിൽ നിന്ന് അപ്‌ഗ്രേഡുചെയ്‌ത 4-സ്റ്റാർ ബിഇഇ സർട്ടിഫിക്കേഷനുണ്ട്. ഇത് ഊർജ്ജലാഭം ഉറപ്പാക്കുമെന്നാണ് കമ്പനി വാദിക്കുന്നത്. 24 ശതമാനം വരെ ഊർജ്ജലാഭം ഉണ്ടായിരിക്കും.
Xiaomi Smart TV A32 സൗജന്യ പരിപാടികൾ
ഏറ്റവും നൂതനമായ ഷവോമി ടിവി+ ആണ് ഷവോമി അവതരിപ്പിച്ചത്. IMDb റേറ്റിങ്ങുള്ള പരിപാടികൾ തെരഞ്ഞെടുക്കാനുള്ള ഫീച്ചർ ഇതിലുണ്ട്. ഇതിനായി ഷവോമി യൂണിവേഴ്സൽ സെർച്ച് ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നു.
Read More: 108MP Infinix GT 20 Pro കളത്തിലിറങ്ങി, ഒപ്പം ഒരു ഗെയിമിങ് കിറ്റും Free!
30-ലധികം OTT ആപ്പുകളിലേക്ക് സ്മാർട് TV A32 ആക്സസ് നൽകും. 90+ തത്സമയ ചാനലുകളും ഇതിൽ ലഭിക്കുന്നതാണ്. 150+ ചാനലുകളിലുടനീളം സൗജന്യ തത്സമയ ടിവി കാണാനാകും. ഇങ്ങനെ പ്രത്യേകം പണം നൽകാതെ Xiaomi TV+ ലഭ്യമാകുന്നു. ഇതിന് പുറമെ കിഡ്‌സ് മോഡ്, ലൈവ് സ്‌പോർട്‌സും ആക്സസ് ചെയ്യാം.
വിലയും വിൽപ്പനയും
ഷവോമി സ്മാർട് ടിവി A32 2024 12,499 രൂപയ്ക്ക് ലഭ്യമാകും. എന്നാൽ ഇത് ലോഞ്ച് ഓഫറാണ്. മെയ് 28 മുതൽ ടിവിയുടെ വിൽപ്പന ആരംഭിക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവിടങ്ങളിൽ നിന്ന് ഓൺലൈനായി വാങ്ങാം. Mi.com, Xiaomi റീട്ടെയിൽ പാർട്ണർമാരിൽ നിന്നും ടിവി ലഭ്യമായിരിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile