Vu Vibe Series 55 inch QLED TV
ഒരു മികച്ച സ്മാർട്ട് ടിവി വാങ്ങാൻ പ്ലാനുണ്ടോ? ആമസോൺ EPL Sale-ന്റെ ഭാഗമായി Vu Vibe Series 55-inch 4K QLED TV ഇപ്പോൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം. 88W കരുത്തുറ്റ ഇൻബിൽറ്റ് സൗണ്ട്ബാറും ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുമുള്ള ടെലിവിഷനാണിത്. ഫ്ലോട്ടിങ് ഗ്ലാസ് ഡിസൈനും 4K ക്വാളിറ്റിയുമുള്ള ഈ ടിവിയുടെ ഓഫറിനെ കുറിച്ചും സവിശേഷതകളെ കുറിച്ചും കൂടുതൽ അറിയാം.
മാർച്ച് 12 വരെയാണ് ആമസോണിലെ EPL Sale. 55 ഇഞ്ച് 4K QLED TV പകുതി വിലയ്ക്ക് ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് സെയിലിൽ നിന്ന് വാങ്ങാം. 60,000 രൂപയാണ് വിയു ടെലിവിഷന്റെ ഒറിജിനൽ വില. ആമസോണിൽ ടിവിയുടെ ഓഫറിലെ വില വെറും 33,990 രൂപയാണ്. എന്നുവച്ചാൽ പകുതി വിലയ്ക്ക് സ്മാർട്ട് ടിവി ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് സെയിലിൽ നിന്ന് വാങ്ങാം.
55 ഇഞ്ച് ടിവിയ്ക്ക് 43 ശതമാനം ഫ്ലാറ്റ് കിഴിവാണ് ആമസോൺ തരുന്നത്. എച്ച്ഡിഎഫ്എസി ബാങ്ക് കാർഡിലൂടെ നിങ്ങൾക്ക് 1250 രൂപയുടെ ഇളവ് ലഭിക്കും. ഇതുകൂടി ചേർത്താൽ വിയു വൈബ് സീരീസ് 32000 രൂപ റേഞ്ചിൽ സ്വന്തമാക്കാം. 1,019 രൂപയുടെ ക്യാഷ്ബാക്ക് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. 1,195 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് അനുവദിച്ചിരിക്കുന്നു.
നിങ്ങൾ അറിയാൻ: 2026 മാർച്ച് 6 മുതൽ മാർച്ച് 12 വരെയാണ് ആമസോൺ ഇപിഎൽ സെയിൽ. സ്മാർട്ട് ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ, ഹെഡ്‌ഫോണുകൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കെല്ലാം 60 ശതമാനം കിഴിവുണ്ട്. മ്യൂസിക് പ്രേമികൾക്ക് മ്യൂസിക് ഉപകരണങ്ങളും ആമസോണിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. HDFC ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഈ സെയിൽ വിരുന്നിൽ അധിക ഇളവ് പ്രയോജനപ്പെടുത്താം.
88W സൗണ്ട് സപ്പോർട്ടുള്ള ഈ Vu 55 ഇഞ്ച് ടിവി നിങ്ങൾക്ക് മികച്ച ഹോം തിയേറ്റർ എക്സ്പീരിയൻസ് തരുന്നു. ഇതിൽ 4K QLED ഡിസ്‌പ്ലേ കൂടിയുള്ളതിനാൽ പ്രീമിയം സിനിമാറ്റിക് അനുഭവം ലഭിക്കുന്നു.
Also Read: ZEBRONICS 7.2.4 Dolby Atmos സൗണ്ട് ബാറിന് ആമസോൺ EPL സെയിലിൽ വൻ വിലക്കുറവ്
വിയു ടിവിയിൽ A+ ഗ്രേഡ് പാനൽ ഡോൾബി വിഷൻ സ്ക്രീനാണുള്ളത്. ഇത് HDR10, HLG പിന്തുണയ്ക്കുന്നു. MEMC മോഷൻ എൻഹാൻസ്‌മെന്റ് ഫാസ്റ്റ്-ആക്ഷൻ സപ്പോർട്ടുമുണ്ട്.
വിയു സ്മാർട്ട് ടിവിയിൽ ALLM, VRR, HDR ഗെയിമിംഗ് മോഡ് ഉൾപ്പെടുന്നു. 1.5GHz VuOn™ പ്രോസസറും സുഗമമായ ആപ്പ് പ്രകടനത്തിനായി 2 GB റാമും ഇതിനുണ്ട്. Google ടിവി സംയോജനം, മൾട്ടി-ഡിവൈസ് കണക്റ്റിവിറ്റിക്കായി ആപ്പിൾ എയർപ്ലേ, ക്രോംകാസ്റ്റ് സപ്പോർട്ടും ഈ സ്മാർട്ട് ടിവിയിലുണ്ട്.
നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, മറ്റ് ആപ്പുകൾ എന്നിവയിലൂടെ മികച്ച സ്ട്രീമിംഗ് അനുവദിക്കുന്നു. വീഡിയോ കോളുകൾക്കും സ്മാർട്ട് ഹോം സപ്പോർട്ടിനും ഇതിൽ ബ്ലൂടൂത്ത് 5.3 ഫീച്ചറുണ്ട്. വിയു ടെലിവിഷനിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ക്യാമറ കണക്റ്റിവിറ്റി സപ്പോർട്ടുണ്ട്.
Disclaimer: ഇതിൽ ആമസോൺ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ലിങ്ക് വഴി നിങ്ങൾ വാങ്ങുമ്പോൾ ഞങ്ങൾക്കും ഒരു ചെറിയ തുക ലഭിക്കും.