Sony Bravia 5 Series TV
ഇന്ത്യയിലെ വിശ്വസനീയമായ ടിവി ബ്രാൻഡാണ് Sony Bravia. ഇപ്പോഴിതാ കമ്പനി പ്രീമിയം ഫീച്ചറുകളുള്ള പുത്തൻ സ്മാർട് ടിവികൾ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. നാല് വ്യത്യസ്ത വലിപ്പത്തിലുള്ള 4K Mini LED ടിവികളാണ് കമ്പനി അവതരിപ്പിച്ചത്. വീടിന് തിയേറ്റർ എക്സ്പീരിയൻസ് തരുന്ന വിധത്തിൽ 85 ഇഞ്ചിന്റെ സോണി ബ്രാവിയയും ഇതിലുണ്ട്.
സോണി ബ്രാവിയ 5 സീരീസിൽ സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡ് ഉൾപ്പെടുന്നു. സ്മാർട് ടിവി നെറ്റ്ഫ്ലിക്സ് അഡാപ്റ്റീവ് കാലിബ്രേറ്റഡ് മോഡ്, സോണി പിക്ചേഴ്സ് കോർ കാലിബ്രേറ്റഡ് മോഡ് എന്നിവയെ പിന്തുണയ്ക്കുന്നു. സിനിമകളും സീരീസുകളും, ലൈവ് സ്പോർട്സുമെല്ലാം മികച്ച ക്വാളിറ്റിയിൽ ഒപ്റ്റിമൈസ് ചെയ്യുന്നതിനായി പ്രൈം വീഡിയോ കാലിബ്രേറ്റഡ് മോഡുണ്ട്.
55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച്, 85 ഇഞ്ച് വലിപ്പത്തിലുള്ള സ്മാർട് ടിവികളാണ് സീരീസിലുള്ളത്.
മെച്ചപ്പെട്ട ഇമേജ് ക്ലാരിറ്റിയ്ക്കായി XR കോൺട്രാസ്റ്റ് ബൂസ്റ്റർ 10 സപ്പോർട്ട് ചെയ്യുന്നു.
XR ട്രൈലുമിനോസ് പ്രോ ഫീച്ചറും സോണി ബ്രാവിയ 5-ലുണ്ട്. കൃത്യമായ നിറങ്ങളും ഷേഡുകളും നൽകുന്നതിന് ഒരു ബില്യണിലധികം നിറങ്ങൾ പുനർനിർമിക്കുന്നു.
XR ക്ലിയർ ഇമേജ് ഫീച്ചറും ഇതിലുണ്ട്. നിറങ്ങൾ പരിഷ്കരിക്കുന്നതിനും ഇമേജ് ഷാർപ്നെസ് വർധിപ്പിക്കുന്നതിനും സ്മാർട് ടിവി AI ഉപയോഗിക്കുന്നു. ഇതിൽ XR മോഷൻ ക്ലാരിറ്റിയുണ്ട്. സുഗമവും വ്യക്തവുമായ വേഗത്തിൽ നീങ്ങുന്ന ദൃശ്യങ്ങൾക്കായി മോഷൻ ഹാൻഡ്‌ലിംഗ് ഒപ്റ്റിമൈസ് ചെയ്യുന്നു.
സ്പേഷ്യൽ ഓഡിയോ നൽകുന്നതിന് ടിവി സൗണ്ട് പൊസിഷനിംഗ് ട്വീറ്ററുകളും ഡ്യുവൽ ഡൗൺ-ഫയറിംഗ് സ്പീക്കറുകളും ഉപയോഗിക്കുന്നു. AI- പവർഡ് ഓഡിയോ പ്രോസസിങ്ങും ഇതിന് ലഭിക്കുന്നു. വോയിസ് ബൂസ്റ്റ് ചെയ്യുന്നതിനായി Voice Zoom 3 ഫീച്ചറുണ്ട്. നാല് വലിപ്പത്തിലുള്ള സ്മാർട് ടിവികൾക്കും 3D എഫക്റ്റും, ഡോൾബി അറ്റ്മോസും ഡോൾബി വിഷൻ സപ്പോർട്ടുമുണ്ട്.
സോണി ബ്രാവിയ സീരീസ് 5 മോഡലുകൾ ഇതിനകം വിൽപ്പനയ്ക്ക് ലഭ്യമാണ്. ഇന്ത്യയിലെ സോണി സെന്ററുകളിലും പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലർമാരിലൂടെയും പർച്ചേസ് ചെയ്യാം. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഈ പുതിയ ടിവി വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ബ്രാവിയ 5 സീരീസ് ഒരു വർഷത്തെ വാറണ്ടിയോടെയാണ് വിൽക്കുന്നത്.
55 ഇഞ്ച് K-55XR55A സ്മാർട് ടിവി 1,37,740 രൂപ.
65 ഇഞ്ച് K-65XR55A സ്മാർട് ടിവി 1,73,840 രൂപ.
75 ഇഞ്ച് K-75XR55A സ്മാർട് ടിവി 2,84,990 രൂപ.
85 ഇഞ്ച് K-85XR55A സ്മാർട് ടിവി 4,17,990 രൂപ.