Sony BRAVIA 3 Series Smart LED Google TV
ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾ ജോറാക്കാൻ വീട്ടിലേക്ക് കിടിലൻ സ്മാർട്ട് ടിവി വാങ്ങാം. ഇതിനായി നിങ്ങൾക്ക് ഇന്ത്യയിലെ പ്രധാന ബ്രാൻഡ് Sony BRAVIA 3 സീരീസിൽ നിന്ന് TV വാങ്ങാം. 43 ഇഞ്ച് വലിപ്പമുള്ള സോണി ബ്രാവിയ സ്മാർട്ട് ടിവിയാണിത്. 4K റെസല്യൂഷനോടുകൂടിയ, മികച്ച കാഴ്ചാനുഭവം നൽകുന്ന സ്മാർട്ട് ടിവിയാണിത്. Amazon നിങ്ങൾക്ക് ആകർഷകമായ വിലക്കിഴിവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
99,900 രൂപ വിലയാകുന്ന സ്മാർട് ടിവിയാണിത്. Sony BRAVIA 3 Series 4K Ultra HD AI Smart LED Google TV K-43S30 മോഡലാണിത്. 38 ശതമാനം ഡിസ്കൌണ്ടിലാണ് സോണി ബ്രാവിയ ടെലിവിഷൻ വിൽക്കുന്നത്. ഓഫറിൽ ഇങ്ങനെ 61,990 രൂപയ്ക്ക് സ്മാർട് ടിവി വാങ്ങിക്കാം.
ആക്സിസ് ബാങ്ക് കാർഡിലൂടെ 1,500 രൂപയുടെ കിഴിവ് ആമസോൺ തരുന്നു. ഇങ്ങനെ സോണി ബ്രാവിയ ടെലിവിഷൻ നിങ്ങൾക്ക് 60000 രൂപയ്ക്ക് വാങ്ങിക്കാം. 3,005 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നത്.
സോണി 43 ഇഞ്ച് ബ്രാവിയ സ്മാർട്ട് ടിവിയാണിത്. ഇതിന് 4K റെസല്യൂഷനോടുകൂടിയ മികച്ച കാഴ്ചാനുഭവം ലഭിക്കുന്നു. സോണി ടിവി ഗൂഗിൾ ടിവി സോഫ്റ്റ് വെയറിലാണ് പ്രവർത്തിക്കുന്നത്. 60Hz റിഫ്രഷ് റേറ്റ് ടെലിവിഷൻ സ്ക്രീനിനുണ്ട്.
വൈവിധ്യമാർന്ന ആപ്ലിക്കേഷനുകളിലേക്കും സ്ട്രീമിംഗ് സേവനങ്ങളിലേക്കും ആക്‌സസ് നൽകുന്ന ഇന്റർഫേസാണ് ഇതിലുള്ളത്. HDR സാങ്കേതികവിദ്യയാണ് ടിവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എളുപ്പത്തിലുള്ള നാവിഗേഷനും കണ്ടന്റ് സെർച്ചിനും വോയ്‌സ് കൺട്രോൾ പോലുള്ള നൂതന ഫീച്ചറുകളും ലഭിക്കും.
ഇതിൽ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ സോണി അവതരിപ്പിച്ചിട്ടുണ്ട്. HDMI, USB പോർട്ടുകൾ സോണി ബ്രാവിയ 3 സീരീസിലുണ്ട്. ഇവ ഗെയിമിംഗ് കൺസോളുകൾ, ബ്ലൂ-റേ പ്ലെയറുകൾ പോലുള്ള വിവിധ ഉപകരണങ്ങളെ ബന്ധിപ്പിക്കുന്നതിന് സഹായിക്കും. ഇതർനെറ്റ്, വൈ-ഫൈ പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ എൽഇഡി ടിവിയിലുണ്ട്.
Also Read: ആമസോണിൽ അപാരമായ ഓഫർ! 50MP Selfie Sensor Motorola സ്മാർട്ട് ഫോൺ 45 ശതമാനം ഡിസ്കൗണ്ടിൽ
വളരെ മിനുസമാർന്നതും ആധുനിക ഡിസൈനുമാണ് സോണി ടിവിയ്ക്കുള്ളത്. ഇതിന്റെ സ്‌ക്രീൻ സ്‌പെയ്‌സ് പരമാവധിയാക്കുന്നതിനായി സ്ലിം ബെസലുകളുമുണ്ട്.