OnePlus in India: OnePlus ഇന്ത്യയിൽ നിന്നും ഔട്ട്! വിൽപ്പന നിർത്തിയെന്ന വാർത്ത ശരിയോ?

Updated on 19-Mar-2024
HIGHLIGHTS

OnePlus ഇന്ത്യൻ വിപണിയിൽ നിന്നും പുറത്തേക്ക്

സ്മാർട് ടിവി വിപണനത്തിൽ നിന്ന് വൺപ്ലസ് പിന്മാറുമെന്ന് സൂചനകൾ

വൺപ്ലസ് വെബ്സൈറ്റിൽ നിന്നും Smart TV സെഷൻ എടുത്തുമാറ്റി

OnePlus ഇന്ത്യൻ വിപണിയിൽ നിന്നും പുറത്തേക്ക്. Smart TV വിപണിയിൽ നിന്നും വൺപ്ലസ് പുറത്താകുന്നു. സാംസങ്ങും റെഡ്മിയും LGയും അരങ്ങുവാഴുന്ന സ്മാർട് ടിവി വിപണിയാണ് ഇന്ത്യയിലുള്ളത്. സ്മാർട് ടിവി വിപണനത്തിൽ നിന്ന് വൺപ്ലസ് പിന്മാറുമെന്ന് കഴിഞ്ഞ വർഷമേ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനെ ശരി വയ്ക്കുന്ന അപ്ഡേറ്റുകളാണ് ഇപ്പോൾ വരുന്നത്.

OnePlus പുറത്തേക്കോ?

വൺപ്ലസ് അതിന്റെ വെബ്സൈറ്റിൽ നിന്നും Smart TV സെഷൻ എടുത്തുമാറ്റിയിട്ടുണ്ട്. വെബ്സൈറ്റിൽ ഇപ്പോൾ ടിവി, ഡിസ്‌പ്ലേ വിഭാഗങ്ങൾ ലഭ്യമല്ല. ഇന്ത്യയിൽ ഇനി വൺപ്ലസ് ടിവികൾ വിപണനത്തിന് എത്തില്ല എന്ന വാർത്തകളെ ഇത് ശരിവയ്ക്കുന്നു.

OnePlus TV ഇനി ലഭ്യമാകില്ല!

ഇപ്പോൾ നിങ്ങൾ വൺപ്ലസ് ഇന്ത്യയുടെ വെബ്‌സൈറ്റ് പരിശോധിച്ചാൽ ഇവിടെ ടിവി വിഭാഗം ലഭിക്കുന്നില്ല. പകരം 404 Error ആണ് ദൃശ്യമാകുക. ഇതൊരു ടെക്നിക്കൽ പ്രശ്നമാണെന്നും കരുതാനാകില്ല. കാരണം OnePlus സ്റ്റോർ പേജിലോ മെനുവിലോ ടിവി കാറ്റഗറിയെ കുറിച്ച് പരാമർശമില്ല. എങ്കിലും, സൈറ്റിന്റെ അടിക്കുറിപ്പിൽ നിന്ന് കമ്പനി ഇതുവരെ ടിവി മോഡലുകൾ നീക്കം ചെയ്തിട്ടില്ല.

OnePlus TV പുറത്തേക്കോ?

വൺപ്ലസ് ഇന്ത്യയും വിപണിയും

Q1 സീരീസിലൂടെയായിരുന്നു വൺപ്ലസ് ടിവികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം. 2019-ലായിരുന്നു കമ്പനി ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണിയിൽ എത്തിയത്. ശേഷം, ബജറ്റ് ഫ്രെണ്ട്ലി ആയിട്ടുള്ളതും ഇടത്തരം ശ്രേണിയിലുള്ളതുമായ മോഡലുകൾ അവതരിപ്പിച്ചു.

എന്നാലും 2023 മുതൽ വൺപ്ലസ് പുതിയ ടിവികളൊന്നും പുറത്തിറക്കിയിരുന്നില്ല. ഇത് ഇന്ത്യൻ വിപണി വിടാനുള്ള തീരുമാനത്തിലാണോ കമ്പനി എന്ന സംശയത്തിന് കാരണമായി. മാത്രമല്ല, കമ്പനി സൈറ്റിലും ടിവികളെ കുറിച്ച് ഒന്നും ലിസ്റ്റ് ചെയ്തിട്ടുമില്ലായിരുന്നു.

Read More: Samsung Galaxy Discount: Triple ക്യാമറ Samsung 5G ഫോണിന് രണ്ടാമതും ഓഫർ!

എന്നാലും സ്മാർട്ഫോണുകളിൽ വൺപ്ലസിന് വൻഡിമാൻഡാണുള്ളത്. ഇയർപോഡുകളിലും വൺപ്ലസ് ശ്രദ്ധ ചെലുത്തുന്നു. ടിവി വിപണിയിൽ നിന്ന് മാറിയാലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോൺ നിർമാതാക്കളായി വൺപ്ലസ് തുടരും. മാത്രമല്ല, പ്രീമിയം, മിഡ്-റേഞ്ച് സെഷനുകളിലെ വൺപ്ലസ് ഫോണുകൾ മികവുറ്റ പെർഫോമൻസുള്ളവയാണ്.

വൺപ്ലസിന് പിന്നാലെ റിയൽമിയും?

വൺപ്ലസിനൊപ്പം റിയൽമിയും ഇന്ത്യൻ ടിവി വിപണിയിൽ നിന്ന് പുറത്തുപോകാൻ സാധ്യതയുണ്ട്. എന്നാൽ റിയൽമിയ്ക്ക് അത്യാവശ്യം മികച്ച വിപണി തന്നെയാണ് ഇന്ത്യയിലുള്ളത്. എന്നിട്ടും എന്തുകൊണ്ട് കമ്പനി ഇന്ത്യയിൽ കച്ചവടം നിർത്തുന്നുവെന്നാണ് ചോദ്യം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :