10000 രൂപയ്ക്ക് താഴെ Smart TV നോക്കുന്നവർക്ക് Philips HD Smart LED ടിവി പകുതി വിലയിൽ!

Updated on 12-Jan-2026

വീട്ടിലേക്ക് ഒരു ചെറിയ സ്മാർട്ട് ടിവി നോക്കുന്നവർക്ക് Philips HD Smart TV സ്വന്തമാക്കാം. 32 ഇഞ്ചിന്റെ ചെറിയ LED ടിവിയാണിത്. ആമസോണിലാണ് ടെലിവിഷൻ പകുതി വിലയ്ക്ക് വിൽക്കുന്നത്. പുതുവർഷം പുതിയ ടിവി നോക്കുന്നവർക്ക് ഈ ഡീൽ മികച്ച ചോയിസാണ്.

Philips HD Smart TV Deal Price

ഫിലിപ്സിന്റെ Frameless HD Smart LED Google TV 32PFT6130/94 മോഡലിനാണ് ഓഫർ. 22,999 രൂപയ്ക്കാണ് സ്മാർട്ട് ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 52 ശതമാനംം ഇളവാണ് ആമസോണിൽ നൽകിയിരിക്കുന്നത്.

ഫിലിപ്സ് എച്ച്ഡി സ്മാർട്ട് ടിവി 10,999 രൂപയ്ക്ക് ലഭിക്കും. പരിമിതകാലത്തേക്കുള്ള ഈ ഓഫറിൽ നിങ്ങൾക്ക് ഇഎംഐ, ബാങ്ക് ഡീലും അനുവദിച്ചിട്ടുണ്ട്. HDFC കാർഡിലൂടെ 1500 രൂപയുടെ ഇളവും ആമസോൺ തരുന്നു. ഇങ്ങനെ ഫിലിപ്സ് സ്മാർട്ട് ടിവി നിങ്ങൾക്ക് 10000 രൂപയിലും താഴെ വിലയിൽ വാങ്ങാം. 32 ഇഞ്ചിന്റെ ടെലിവിഷൻ നിങ്ങൾക്ക് 387 രൂപ ഇഎംഐയിലും പർച്ചേസ് ചെയ്യാം.

32 inch HD Smart LED Google TV

ഫിലിപ്സ് 6100 സീരീസ് സ്മാർട്ട് ടിവിയാണിത്. ഇതിന്റെ സ്ക്രീനിന് HD റെഡി സ്ക്രീനാണുള്ളത്. 1366 x 768 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയിലാണ് സ്മാർട്ട് ടിവി നിർമിച്ചിരിക്കുന്നത്. ഫിലിപ്സ് ടിവി നിർമിച്ചിരിക്കുന്നത് അൾട്രാ നാരോ ബെസൽ/ഫ്രെയിംലെസ് ഡിസൈനിലാണ്.

ഗൂഗിൾ ടിവി ഒഎസിൽ ഇത് പ്രവർത്തിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നുള്ള വിപുലമായ ആപ്ലിക്കേഷനുകളിലേക്ക് തടസ്സമില്ലാത്ത ആക്‌സസ് ലഭിക്കുന്നു. ഇതിൽ ബിൽറ്റ്-ഇൻ ക്രോംകാസ്റ്റും വോയ്‌സ് കൺട്രോളിനായി ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും ലഭിക്കും.

Also Read: 40000 രൂപയ്ക്ക് താഴെ OnePlus 5G വാങ്ങാം, 6000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയും

HDR10, HLG പിന്തുണ എന്നിവയിൽ നിന്നുള്ള മികച്ച പിക്ചർ ക്വാളിറ്റിയിൽ സിനിമയും പരിപാടികളും ആസ്വദിക്കാം. ഇതിൽ ഡോൾബി ഓഡിയോ സപ്പോർട്ടുണ്ട്. ഫിലിപ്സ് 24W ഓഡിയോ ഔട്ട്‌പുട്ടും തരുന്നു. സ്റ്റാൻഡേർഡ് 10W നെ അപേക്ഷിച്ച് ഇത് കൂടുതൽ വ്യക്തവും ഉച്ചത്തിലുള്ളതുമായ ശബ്‌ദം തരുന്നു.

സ്ഥിരതയുള്ള വയർലെസ് കണക്റ്റിവിറ്റിക്കായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ ഫീച്ചർ കൊടുത്തിട്ടുണ്ട്. അതുപോലെ ഇതിൽ ബ്ലൂടൂത്ത് 5.1 സപ്പോർട്ടും ലഭിക്കും. 2 HDMI, 2 USB പോർട്ടുകൾ എന്നിവയും ഫിലിപ്സ് 32 ഇഞ്ച് ടിവിയിൽ സജ്ജീകരിച്ചിരിക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :