വലിയ സ്ക്രീൻ ടിവി വാങ്ങണോ? 65 inch HD QLED Smart TV 55000 രൂപയ്ക്ക് താഴെ

വലിയ സ്ക്രീൻ ടിവി വാങ്ങണോ? 65 inch HD QLED Smart TV 55000 രൂപയ്ക്ക് താഴെ

വലിയ സ്‌ക്രീനിലുള്ള സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം! Philips 65 ഇഞ്ച് QLED Smart TV ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. സാധാരണ വിലയേക്കാൾ ഗണ്യമായ ഇളവിലാണ് പ്രീമിയം സ്മാർട്ട് ടിവി ഇന്ത്യയിൽ വിൽക്കുന്നത്. സിനിമകൾ, വെബ് സീരീസുകൾ, സ്പോർട്സ് മത്സരങ്ങൾ എന്നിവ വലിയ സ്‌ക്രീനിൽ, ഹൈ ക്വാളിറ്റി വിഷ്വലിൽ ആസ്വദിക്കാം. സ്മാർട്ട് ഫീച്ചറുകൾ, വിവിധ സ്ട്രീമിംഗ് ആപ്പുകളിലേക്ക് സപ്പോർട്ടുമുള്ള ക്യുഎൽഇഡി ടെലിവിഷനുകളാണിത്. 2000 രൂപയുടെ കൂപ്പൺ ഇളവും ബാങ്ക് ഓഫറുകളും ആമസോൺ തരുന്നു. ഇങ്ങനെ 53000 രൂപ റേഞ്ചിൽ 65 ഇഞ്ച് ക്യുഎൽഇഡി ടെലിവിഷൻ വാങ്ങിക്കാം. വലിയ സ്‌ക്രീൻ QLED ടിവിയുടെ പ്രത്യേകതകളും വിലയും ഓഫറുകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

65 inch HD QLED Smart TV Amazon Price Deal

99,999 രൂപയ്ക്കാണ് 65 ഇഞ്ചിന്റെ ക്യുഎൽഇഡി ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 65MLED610/94 മോഡലിലുള്ള ഫിലിപ്സ് 4K Ultra HD QLED Smart QD-Mini LED ഗൂഗിൾ ടിവിയ്ക്കാണ് ഓഫർ. 42 ശതമാനം ഇളവിൽ 65 ഇഞ്ചിന്റെ ടെലിവിഷൻ ആമസോണിൽ 57,999 രൂപയ്ക്ക് വിൽക്കുന്നു. 2000 രൂപയുടെ കൂപ്പൺ കിഴിവ് ലഭ്യമാണ്. SBI കാർഡുകളിലൂടെ 2899 രൂപയുടെ ഇളവ് ലഭ്യമാകുന്നു.

ഇങ്ങനെ 53999 രൂപയ്ക്ക് സ്മാർട്ട് ടിവി സ്വന്തമാക്കാം. ബാങ്ക് ഓഫർ വേണ്ടാത്തവർക്ക് ആമസോൺ പേ ഉപയോഗിക്കാം. 1739 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് ഇങ്ങനെ ലഭിക്കുന്നത്. 65 ഇഞ്ചിന്റെ ക്യുഎൽഇഡി ടിവിയ്ക്ക് 2,039 രൂപ ഇഎംഐ ഓഫറും സ്വന്തമാക്കാം.

Also Read: Motorola Edge 50 Neo വാങ്ങാൻ പറ്റിയ സമയം; വില 20,000 രൂപയിൽ താഴെ

Philips 4K Ultra HD QLED Smart QD-Mini LED Google TV: സവിശേഷതകൾ

65 ഇഞ്ച് 4K Ultra HD ഡിസ്പ്ലേയുള്ള ഫോണാണ് ഫിലിപ്സിന്റെ ക്യുഎൽഇഡി ടിവി. കൂടുതൽ തെളിച്ചം, മികച്ച കോൺട്രാസ്റ്റ് ലഭിക്കുന്നതിന് ഫിലിപ്സ് ടെലിവിഷനിൽ QLED പാനലാണുള്ളത്. സ്പോർട്സ്, ഗെയിമിംഗ്, ആക്ഷൻ സീനുകൾ എന്നിവയിൽ സ്മൂത്ത് എക്സ്പീരിയൻസ് ലഭിക്കുന്നതിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്.

QLED Smart TV

സിനിമാ തിയേറ്ററിന് സമാനമായ സറൗണ്ട് സൗണ്ട് അനുഭവം ഡോൾബി അറ്റ്മോസിലൂടെ ലഭിക്കും. ശബ്ദം ഉപയോഗിച്ച് ടിവി നിയന്ത്രിക്കാനാകും. ഇതിനായി ഗൂഗിൾ അസിസ്റ്റൻസ് ഫീച്ചർ ലഭ്യമാണ്. HDMI 2.1, VRR, ALLM ഫീച്ചറുകളുള്ളതിനാൽ ഗെയിമിങ്ങിനും ഇത് അനുയോജ്യമായ മോഡലാണ്. മൊബൈൽ ഫോണിൽ നിന്ന് നേരിട്ട് കാസ്റ്റ് ചെയ്യാൻ ക്രോംകാസ്റ്റ് ഫീച്ചറും സ്മാർട്ട് ടിവിയ്ക്കുണ്ട്.

36W സ്പീക്കർ ഔട്ട്പുട്ട് ഫിലിപ്സ് 4കെ അൾട്രാ എച്ച്ഡി ടെലിവിഷനുണ്ട്. 3 HDMI പോർട്ടുകളും USB പോർട്ടുകളുമുള്ളതിനാൽ സെറ്റ്-ടോപ്പ് ബോക്സ്, സൗണ്ട്ബാറുകളുമെല്ലാം അനായാസും ഫിലിപ്സ് ടെലിവിഷനിലേക്ക് കണക്റ്റ് ചെയ്യാനാകും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile