Clearance Sale: ആദായ വിൽപ്പനയിൽ Onida HD TV 10000 രൂപ കുറച്ച് വാങ്ങാം

90’s കിഡ്സിന് മറക്കാനാവാത്ത ടെലിവിഷൻ ബ്രാൻഡാണല്ലോ ഒണീഡ. Onida HD TV ആമസോണിലെ ആദായ വിൽപ്പനയിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഇത് ആമസോണിന്റെ പരിമിതകാലത്തേക്കുള്ള ഓഫറാണ്. എന്നാലും നിങ്ങൾക്ക് 40 ശതമാനം കിഴിവിൽ സ്മാർട്ട് എച്ച്ഡി എൽഇഡി ടിവി വാങ്ങിക്കാനാകും.

Onida HD TV Price Deal on Amazon

26,790 രൂപ വിപണി വിലയുള്ള ഒനീഡ ടിവിയ്ക്കാണ് കിഴിവ്. Onida 43 inch Smart Genius Series Full HD Smart LED TV 43ACF എന്ന മോഡലാണിത്. ആമസോണിൽ ബാങ്ക് ഓഫറൊന്നും ചേർക്കാതെ 40 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നു.

32 ഇഞ്ച്, 43 ഇഞ്ച് ബജറ്റ് ടെലിവിഷൻ നോക്കുന്നവർക്ക് ഒനിഡ മികച്ച ചോയിസാണ്. ആമസോണിൽ, ഇവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ഫുൾ HD സ്‌ക്രീനും, സ്മാർട്ട് കണക്റ്റിവിറ്റി, പോലുള്ള മികച്ച ഫീച്ചറുകൾ ഒനിഡ ടെലിവിഷനിൽ ലഭിക്കും.

16,199 രൂപയ്ക്ക് ഒണീഡ സ്മാർട്ട് ടിവി ആമസോണിൽ ലഭ്യമാണ്. വിപണി വിലയിൽ നിന്ന് 10000 രൂപയാണ് ആമസോൺ വെട്ടിക്കുറച്ചത്. ഇത് ക്ലിയറൻസ് സെയിലിന്റെ ഭാഗമായുള്ള ഓഫറാണെന്ന് ആമസോൺ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1000 രൂപ മുതൽ 1500 രൂപ വരെയുള്ള ബാങ്ക് ഇളവ് സ്മാർട്ട് ടിവിയ്ക്ക് ലഭ്യമാണ്.

Also Read: Budget 2026 Update: ചരിത്രമെഴുതി Nirmala Sitharaman, കർഷകർക്ക് എഐ വികസനം, ഭാരത് വിസ്താർ, തൊഴിലവസരങ്ങൾ

ഒണീഡ ടിവി ഇങ്ങനെ നിങ്ങൾക്ക് 15000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാനാകും. ഇനി ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ 570 രൂപയ്ക്കും ടെലിവിഷൻ സ്വന്തമാക്കാം.

ഒനിഡ 43 ഇഞ്ച് സ്മാർട്ട് എൽഇഡി ടിവി

ഈ ഒനിഡ ടിവിയ്ക്ക് 43 ഇഞ്ച് ടെലിവിഷനാണിത്. ഇത് സ്മാർട്ട് ജീനിയസ് സീരീസ് ഫുൾ HD ഡിസ്‌പ്ലേയുള്ള ടിവിയാണ്. ടെലിവിഷൻ സ്ക്രീനിന് 1920*1080 റെസല്യൂഷനും, 60 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്. ഇതിന് 178-ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിളുണ്ട്.

ഒന്നിലധികം കണക്റ്റിവിറ്റി പോർട്ടുകൾ ഉപയോഗിച്ച് നിങ്ങൾക്ക് സ്മാർട്ട് ടിവി കണക്റ്റ് ചെയ്യാനാകും. എച്ച്ഡിഎംഐ, യുഎസ്ബി, വൈ-ഫൈ പോലുള്ള കണക്റ്റിവിറ്റി ടെക്നോളജി ഇത് പിന്തുണയ്ക്കുന്നു. സറൗണ്ട് സൗണ്ട്, 20-വാട്ട് ഔട്ട്‌പുട്ട്, ബോക്‌സ് സ്പീക്കർ എന്നീ ഫീച്ചറുകളിലൂടെ വ്യക്തമായ ശബ്‌ദ നിലവാരം ഇതിൽ ലഭിക്കും.

നിങ്ങൾക്ക് ബജറ്റ് വിലയിൽ സ്മാർട്ട് ടിവി വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഒനിഡ 43 ഇഞ്ച് സ്മാർട്ട് എൽഇഡി ടിവി തെരഞ്ഞെടുക്കാം. ഇതിൽ ഫുൾ HD LED ഡിസ്പ്ലേയുണ്ട്. 300 വാട്ട് PMPO ശബ്ദ ഔട്ട്പുട്ട് സ്മാർട്ട് ടിവിയാണിത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :