Samsung Galaxy A17 5G, Galaxy A17 price in India, Samsung A17 specifications, new Samsung 5G phone 2025, budget 5G smartphone India, Samsung A17 under 20000, Samsung Exynos 1330 phone, Samsung A17 50MP camera, Samsung A17 AMOLED display,
വീണ്ടും മിഡ് റേഞ്ചിലേക്ക് സാംസങ്ങിന്റെ പുതിയ ഫോണെത്തി. 20000 രൂപ റേഞ്ചിലുള്ള Samsung Galaxy A17 5G ആണ് ലോഞ്ച് ചെയ്തത്. 5000 mAh പവറുള്ള സാംസങ് സ്മാർട്ഫോണിന്റെ പ്രത്യേകതകൾ നോക്കിയാലോ? ഈ പുത്തൻ സാംസങ് 5ജിയുടെ വിലയും പരിശോധിക്കാം.
6.7 ഇഞ്ച് അമോലെഡ് പാനലിലാണ് സ്മാർട്ഫോൺ നിർമിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എ17 5ജി ഫോണിന് 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ് കൊടുത്തിട്ടുള്ളത്. ഇത് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് സ്ക്രീനിലാൽ സംരക്ഷിച്ചിരിക്കുന്നു. ഫോണിൽ ഇൻ-ഹൗസ് എക്‌സിനോസ് 1330 SoC പ്രോസസറാണ് കൊടുത്തിരിക്കുന്നത്. ഇത് 8GB വരെ റാമും 256GB സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.
ഫോണിലെ ഒഎസ് വൺ UI 7 ആണ്. സാംസങ് ഈ എ സീരീസ് ഫോണിനായി ആറ് ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ അനുവദിച്ചിരിക്കുന്നു. ഇതിൽ 5,000mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. സ്മാർട്ഫോൺ 25W വയർഡ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു.
ഈ സാംസങ് സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 50MP മെയിൻ സെൻസറും 5MP അൾട്രാവൈഡ് സെൻസറുമുണ്ട്. കൂടാതെ ഗാലക്സി എ17 5ജിയിൽ 2 മെഗാപിക്സലിന്റെ മാക്രോ ലെൻസും കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്. ഡ്യൂറബിലിറ്റിയിലേക്ക് വന്നാൽ IP54 സർട്ടിഫൈഡ് ആയിട്ടുള്ള സാംസങ് സെറ്റാണിത്.
എക്സിനോസ് ചിപ്പ്, ട്രിപ്പിൾ റിയർ ക്യാമറ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് സ്ക്രീൻ എന്നിവ മിഡ് റേഞ്ച് ബജറ്റ് ഫോണിന്റെ പ്രധാന ഫീച്ചറുകളാണ്. ഇതിന് പുറമെ മികച്ച കണക്റ്റിവിറ്റി ചോയിസുകളും സ്മാർട്ഫോൺ നൽകുന്നു. 5G, 4G VoLTE തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. കൂടാതെ Wi-Fi 5, ബ്ലൂടൂത്ത് 5.3, GPS എന്നീ ഓപ്ഷനുകളും ഹാൻഡ്സെറ്റിനുണ്ട്. NFC, OTG എന്നിവയാണ് മറ്റ് കണക്റ്റിവിറ്റി ചോയിസുകൾ. ചാർജിങ്ങിനും ഡാറ്റ ട്രാൻസ്ഫറിനുമായി ഇതിൽ USB ടൈപ്പ്-സി പോർട്ട് കൊടുത്തിരിക്കുന്നു.
ബ്ലാക്ക്, ബ്ലൂ, ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളാണ് ഈ സാംസങ് ഫോണിനുള്ളത്. സ്മാർട്ഫോൺ ലോഞ്ചിന് പിന്നാലെ വിൽപ്പനയും ആരംഭിച്ചിരിക്കുന്നു. സാംസങ് ഇ-സ്റ്റോർ വഴി ഫോൺ ഓൺലൈനായി പർച്ചേസ് ചെയ്യാം. കൂടാതെ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ പ്രശസ്തമായ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഹാൻഡ്സെറ്റ് ലഭ്യമാണ്. കൂടാതെ തെരഞ്ഞെടുത്ത റീട്ടെയിൽ ചാനലുകളിലൂടെയും ഫോണിന്റെ പർച്ചേസ് നടക്കും.
ഇനി ഗാലക്സി എ17 സ്മാർട്ഫോണിന്റെ വിലയും ഓഫറുകളും പരിശോധിക്കാം. സാംസങ് ഗാലക്സി എ17 5ജിയുടെ ബേസിക് വേരിയന്റിന് 18999 രൂപയാകുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് കുറഞ്ഞ വേരിയന്റ്. ഇതിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് വിലയാകുന്നത് 20,499 രൂപയാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് വേരിയന്റിന് 20000 രൂപയ്ക്ക് മുകളിലാണ് വില. എന്നുവച്ചാൽ ഈ സ്മാർട്ഫോണിന് 23,499 രൂപയാകുന്നു.
എസ്‌ബിഐ, HDFC തുടങ്ങിയ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ കിഴിവ് നേടാം. ഈ കാർഡുകളിലൂടെയാണ് പേയ്മെന്റ് നടത്തുന്നതെങ്കിൽ 1,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.