motorola qled tv big deal 2025 edition
Dolby ഓഡിയോ സപ്പോർട്ടുള്ള Motorola QLED TV 10000 രൂപയ്ക്ക് താഴെ വാങ്ങാം. 26,999 രൂപ വിലയാകുന്ന 32 ഇഞ്ച് സ്മാർട് ടിവിയ്ക്കാണ് ഓഫർ. കിടിലൻ ഫ്ലാറ്റ് ഡിസ്കൌണ്ടാണ് മോട്ടറോള Google TV-യ്ക്ക് കിഴിവ് അനുവദിച്ചിരിക്കുന്നത്. 32HDGQMDDAQ എന്ന മോഡൽ എച്ച്ഡി റെഡി സ്മാർട് ഗൂഗിൾ ടിവി 2025 Edition ആണ് കിഴിവ്.
26,999 രൂപയ്ക്കാണ് മോട്ടറോള QLED HD റെഡി ഗൂഗിൾ ടിവി ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിൽ ഈ സ്മാർട് ടിവി 65 ശതമാനം ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്. എന്നുവച്ചാൽ പകുതിയോളം വിലക്കിഴിവ് അനുവദിച്ചിട്ടുണ്ട്. 9,199 രൂപയാണ് സ്മാർട് ടിവിയുടെ ഫ്ലിപ്കാർട്ടിലെ ഓഫർ വില. ഫ്ലിപ്കാർട്ട് Axis Bank കാർഡ് വഴി 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡിലൂടെയും ഇതേ ഇളവ് സ്വന്തമാക്കാം. മോട്ടറോള Google TV 2025 എഡിഷന് 324 രൂപ വരെ ഇഎംഐ ഡീലും ലഭിക്കുന്നു.
2025-ൽ പുറത്തിറങ്ങിയ ക്യുഎൽഇഡി ഡിസ്പ്ലേ ടിവിയാണിത്. ക്വാണ്ടം ഡോട്ട് ടെക്നോളജി ഉപയോഗിച്ചിട്ടുള്ള QLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഇതിൽ അതിമനോഹരമായ വിഷ്വൽ എക്സ്പീരിയൻസ് ലഭിക്കും. 1366 x 768 പിക്സൽസ് റെസല്യൂഷനാണ് ടെലിവിഷൻ ഡിസ്പ്ലേയ്ക്കുള്ളത്. HD Ready സ്ക്രീനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഈ ടിവിയിൽ ഓഡിയോ എക്സ്പീരിയൻസും വളരെ മികച്ചതാണ്. 40W സ്പീക്കർ ഔട്ട്പുട്ട് ഇതിൽ ലഭിക്കും. ഈ മോട്ടറോള ക്യുഎൽഇഡി ടിവിയ്ക്ക് ഡോൾബി ഓഡിയോ ഓഡിയോ സപ്പോർട്ട് നൽകിയിരിക്കുന്നു. ഇങ്ങനെ ശരിക്കും സ്മാർട് ടിവിയിൽ നിന്ന് സിനിമാ തിയേറ്റർ എക്സ്പീരിയൻസ് തന്നെ ഉറപ്പിക്കാം.
60Hz റിഫ്രഷ് റേറ്റിൽ വിഷ്വൽ അനുഭവം ലഭിക്കുന്നു. 1 GB റാം, 8 GB ഇന്റേണൽ സ്റ്റോറേജ് സപ്പോർട്ടുള്ള ടിവിയാണിത്. ഇതിൽ കണക്ടിവിറ്റിക്കായി മൂന്ന് HDMI പോർട്ടുകൾ കൊടുത്തിരിക്കുന്നു. സ്മാർട് ടിവിയിൽ രണ്ട് USB പോർട്ടുകളും നൽകിയിട്ടുണ്ട്.
Google TV ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മോട്ടറോള ഗൂഗിൾ ടിവിയിൽ പ്രവർത്തിക്കുന്നത്. Chromecast ബിൽറ്റ്-ഇൻ ഉള്ളതിനാൽ മൊബൈൽ ഫോണിൽ നിന്നുള്ള പരിപാടികൾ ടിവിയിലേക്ക് കാസ്റ്റ് ചെയ്യാം. ഇതിൽ മോട്ടറോള വോയിസ് കൺട്രോൾ റിമോട്ട് സൌകര്യവും ഉപയോഗിച്ചിരിക്കുന്നു. കൂടാതെ നിങ്ങൾക്ക് ഗൂഗിൾ അസിസ്റ്റന്റ് വഴി കൺട്രോൾ ഫീച്ചറും ലഭിക്കുന്നതാണ്.
Also Read:Galaxy S25 FE വന്നപ്പോൾ Samsung Galaxy S24 FE വില കുറച്ചു! 35000 രൂപയിൽ താഴെ വാങ്ങാം…