55 inch OLED Smart TV: ഇന്ത്യയിലെ ജനപ്രിയ സ്മാർട് ടിവി ബ്രാൻഡാണ് LG. LG 55 inch OLED B4 Series 4K Ultra HD Smart OLED TV ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. രണ്ട് ലക്ഷത്തിന് അടുത്ത് വിലയാകുന്ന സ്മാർട് ടിവി നിങ്ങൾക്ക് ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് വാങ്ങാം.
ആമസോണിലാണ് 55 ഇഞ്ച് OLED TV-യ്ക്ക് ഓഫർ. വീഡിയോകളും പരിപാടികളും യഥാർഥ നിറത്തിൽ, തിളക്കമുള്ള ദൃശ്യങ്ങളും ആസ്വദിക്കാൻ ഇത് മികച്ച ചോയിസാണ്. OLED സാങ്കേതികവിദ്യയാണ് ടിവിയുടെ മറ്റൊരു സവിശേഷത.
55 ഇഞ്ച് സ്മാർട് ടിവിയ്ക്ക് 41 ശതമാനം ഡിസ്കൌണ്ടിൽ വിൽക്കുന്നു.114,990 രൂപയ്ക്ക് ആമസോണിൽ നിന്ന് 55 ഇഞ്ച് ടിവി വാങ്ങാം. OLED55B46LA മോഡൽ OLED B4 Series 4K അൾട്രാ ടിവിയ്ക്കാണ് കിഴിവ്. ഇതിന് 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ നേടാം. ഇത് പ്രീമിയം ഫീച്ചറുള്ള ടിവിയാണ്. OLED ടെക്നോളജിയാണ് ഇതിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. 5,548 രൂപയുടെ ഇഎംഐ ഡീലും സ്മാർട് ടിവിയ്ക്ക് ലഭിക്കുന്നു.
എൽജി സ്മാർട് ടിവിയ്ക്ക് 120Hz നേറ്റീവ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുണ്ട്. NVIDIA G-Sync, AMD FreeSync എന്നിങ്ങനെയുള്ള ഫീച്ചറുകളുണ്ട്. ഇതിൽ webOS 24 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. ആകർഷകമായ ഡിസൈനും സ്മാർട്ട് ഫീച്ചറുകളുമുള്ള സ്മാർട് ടിവിയാണ് ഇതിലുള്ളത്.
α8 AI Processor 4K പ്രോസസറാണ് ഇതിലുള്ളത്. ആകർഷകമായ ഡിസൈനും സ്മാർട്ട് ഫീച്ചറുകളും ഈ ടിവിയെ മികച്ചൊരു തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിസ്പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഈ എൽജി ഒഎൽഇഡി ടിവി ഡോൾബി വിഷൻ, HDR10 എന്നിവയെ പിന്തുണയ്ക്കുന്നു. ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യ ഇതിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ മികച്ച ശബ്ദ ക്വാളിറ്റി ഇതിൽ ലഭിക്കും.
ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ ആപ്പുകൾ ഇതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. Magic Remote-ഉം Thin Q AI-യും ഉപയോഗിച്ച് ഇതിൽ സൌണ്ട് നിയന്ത്രിക്കാനാകും.