LG Smart TV Flipkart Deal
Flipkart നിങ്ങൾക്കായി അതിഗംഭീരമായ ഒരു ഡീൽ പ്രഖ്യാപിച്ചിരിക്കുന്നു. വീട്ടിലേക്ക് പുതിയ ടെലിവിഷൻ നോക്കുന്നവർക്ക് ഇതൊരു നല്ല ഓഫർ തന്നെയാണ്. 43 ഇഞ്ച് വലിപ്പമുള്ള LG Smart TV ആണ് കിഴിവിൽ വിൽക്കുന്നത്. 30000 രൂപയ്ക്ക് മുകളിൽ ടിവിയ്ക്ക് വില കുറച്ചു. ഇത് ഫ്ലിപ്കാർട്ടിന്റെ ആദായ വിൽപ്പനയാണ്. അത്യാവശ്യം വലിപ്പമുള്ള, Smart WebOS സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്ന ടിവിയാണിത്.
40,990 രൂപയ്ക്കാണ് എൽജിയുടെ സ്മാർട് ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡ് കൂടിയാണ് എൽജി. LG Full HD LED Smart WebOS ടിവിയാണിത്. 73 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഫ്ലിപ്കാർട്ടിൽ നിന്ന് നേടാം.
10,953 രൂപയ്ക്ക് ഇത് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഓഫർ ചേർക്കാതെയുള്ള കിഴിവാണിത്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 4000 രൂപയുടെ വരെ കിഴിവും ലഭ്യമാണ്. ഇങ്ങനെ എൽജി ടിവി 6000 രൂപ റേഞ്ചിലും വാങ്ങിക്കാവുന്നതാണ്. എന്തായാലും 10000 രൂപയ്ക്ക് താഴെ ടെലിവിഷൻ നോക്കുന്നവർക്ക് 32 ഇഞ്ച് ടിവി ആശ്രയിക്കേണ്ട. 43 ഇഞ്ച് തന്നെ പർച്ചേസ് ചെയ്യാവുന്നതാണ്. ഇതിന് 386 രൂപയുടെ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു.
ഇനി ഈ എൽജി ടിവിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ? 43LM5650PTA എന്ന മോഡലിലാണ് ഇത് വരുന്നത്.
ഈ 48 ഇഞ്ച് ഫുൾ HD LED സ്ക്രീനാണ് ഇതിലുള്ളത്. എൽജിയുടെ വെബ്ഒഎസ്സിൽ ടെലിവിഷൻ പ്രവർത്തിക്കുന്നു. ഫുൾ HD റെസല്യൂഷനോടെ, സ്‌ക്രീനിൽ കൂടുതൽ കൃത്യമായ ഇമേജുകൾ ഇതിൽ ആസ്വദിക്കാം. ഡൈനാമിക് കളർ എൻഹാൻസർ ഈ സ്മാർട് ടിവിയിൽ ലഭ്യമാണ്.
Also Read: ആമസോണിൽ കിട്ടാനില്ല, ഫ്ലിപ്കാർട്ടിൽ 20000 രൂപയ്ക്ക് താഴയെത്തി ഈ Sony IMX882 ക്യാമറ Vivo 5G ഫോൺ
നെറ്റ്ഫ്ലിക്സ്, ഡിസ്നി+, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ എല്ലാം ഇതിൽ ലഭ്യമാണ്. കൂടുതൽ സ്വാഭാവികവും സമ്പന്നവുമായ ചിത്രങ്ങൾക്കായി കളർ സെറ്റിങ്ങും ഇതിൽ നൽകിയിരിക്കുന്നു. ആക്റ്റീവ് HDR സപ്പോർട്ട് ചെയ്യുന്നതിനാൽ മൾട്ടി-ഫോർമാറ്റ് സിസ്റ്റവും നിങ്ങൾക്ക് എൽജിയിൽ ലഭിക്കുന്നു.
എൽജിയുടെ ഡൈനാമിക് സീൻ-ബൈ-സീൻ അഡ്ജസ്റ്റ്മെന്റ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഈ സിസ്റ്റത്തിൽ HDR10, HLG എന്നിവ ഉൾപ്പെടുന്നു. DTX വെർച്വൽ:X സപ്പോർട്ടുമുണ്ട്.
20 W സൌണ്ട് ഔട്ട്പുട്ട് സ്മാർട് ടിവിയിൽ നിന്ന് ലഭിക്കും. 50 Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന എൽജി ടെലിവിഷനാണിത്.