Haier New Smart TVs: പ്രീമിയം സ്മാർട് ടിവികളിലേക്ക് OLED ഡിസ്പ്ലേയും, Dolby Vision സപ്പോർട്ടുമുള്ള രണ്ട് സീരീസുകൾ

Updated on 06-May-2025
HIGHLIGHTS

ഉയർന്ന നിലവാരമുള്ള ഫീച്ചറുകളും വലിയ സ്‌ക്രീനുമാണ് ഈ സ്മാർട്ട് ടിവികളുടെ പ്രത്യേകത

OLED സ്ക്രീനുള്ള Haier C90, Haier C95 സീരീസിലേക്കാണ് ടിവികൾ അവതരിപ്പിച്ചത്

ഡോൾബി വിഷൻ സപ്പോർട്ടുള്ള സ്മാർട് ടിവികൾ പ്രീമിയം ഫീച്ചറുകളുള്ള മുൻനിര ഡിവൈസുകളാണ്

Haier ഇന്ത്യൻ വിപണിയിലേക്ക് രണ്ട് New Smart TVs പുറത്തിറക്കി. OLED സ്ക്രീനുള്ള Haier C90, Haier C95 സീരീസിലേക്കാണ് ടിവികൾ അവതരിപ്പിച്ചത്. ഡോൾബി വിഷൻ സപ്പോർട്ടുള്ള സ്മാർട് ടിവികൾ പ്രീമിയം ഫീച്ചറുകളുള്ള മുൻനിര ഡിവൈസുകളാണ്.

Haier C90, C95 ടിവികളുടെ പ്രത്യേകത

ഉയർന്ന നിലവാരമുള്ള ഫീച്ചറുകളും വലിയ സ്‌ക്രീനുമാണ് ഈ സ്മാർട്ട് ടിവികളുടെ പ്രത്യേകത. 55 ഇഞ്ച്, 65 ഇഞ്ച്, 77 ഇഞ്ച് വലുപ്പങ്ങളിലാണ് ഹെയർ ടിവി വരുന്നത്. ഹെയർ C95 ടിവികളിലാകട്ടെ, 55 ഇഞ്ച്, 65 ഇഞ്ച് വലിപ്പങ്ങളിലുള്ള ടിവികൾ ലഭ്യമാണ്.

C90, C95 സീരീസ് ടിവികൾ OLED പാനലുകളിലാണ് നിർമിച്ചിട്ടുള്ളത്. ഇതിൽ ആംബിയന്റ് ലൈറ്റിംഗും സീൻ-ബൈ-സീൻ കണ്ടന്റും അടിസ്ഥാനമാക്കിയുള്ള പിക്ചർ ക്വാളിറ്റി ഒപ്റ്റിമൈസ് ചെയ്യുന്നു. സി90, സി95 ടിവികൾ ഡോൾബി വിഷൻ IQ, HDR10+ ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുന്നു. വേഗതയേറിയ വീഡിയോ, ഗെയിമിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിന് ഹെയർ MEMC സപ്പോർട്ട് ചെയ്യുന്നു. MEMC എന്നാൽ മോഷൻ എസ്റ്റിമേഷൻ, മോഷൻ കോമ്പൻസേഷൻ എന്നാണ് അർഥമാക്കുന്നത്.

ഗൂഗിൾ ടിവിയിൽ പ്രവർത്തിക്കുന്ന ടിവികളാണിത്. ഹയറിന്റെ OLED ടിവികൾക്ക് ഹാൻഡ്‌സ്-ഫ്രീ വോയ്‌സ് കൺട്രോൾ ഫീച്ചറുമുണ്ട്. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് കണ്ടന്റ് നാവിഗേറ്റ് ചെയ്യാൻ ഇതിൽ സാധിക്കും. ഇവയിൽ ആപ്പുകൾക്കും മൾട്ടിടാസ്കിംഗിനുമായി മികച്ച സ്റ്റോറേജ് സൌകര്യവുമുണ്ട്. 3GB റാമും 32GB സ്റ്റോറേജുമാണ് ടിവിയിലുള്ളത്.

രണ്ട് സ്മാർട്ട് ടിവി സീരീസുകളിലും നേർത്ത ബെസലുകളുള്ള OLED പാനലുകളാണ് വരുന്നത്. വ്യൂവിംഗ് ആംഗിളുകൾക്കായി ഇതിൽ മെറ്റൽ സ്വിവൽ സ്റ്റാൻഡിൽ ഘടിപ്പിക്കാൻ കഴിയും.

കണക്റ്റിവിറ്റിയിലേക്ക് നോക്കുകയാണെങ്കിൽ Wi-Fi 6, ബ്ലൂടൂത്ത് 5.2, HAICAST കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ബിൽറ്റ്-ഇൻ Chromecast സപ്പോർട്ട് ഇതിൽ ലഭിക്കും. ഈ OLED ടിവികൾ ബ്ലൂടൂത്ത് സൗണ്ട് കാസ്റ്റിനെയും സപ്പോർട്ട് ചെയ്യുന്നു. നിങ്ങൾക്ക് വേണമെങ്കിൽ സ്പീക്കർ സിസ്റ്റം വഴി മൊബൈൽ ഫോണുകളിൽ നിന്ന് ഓഡിയോ സ്ട്രീം ചെയ്യാൻ സാധിക്കുന്നതാണ്.

Haier New Smart TVs: വില എത്ര?

C90 സീരീസ് OLED ടിവികളുടെ വില 1,29990 രൂപയിൽ ആരംഭിക്കുന്നു. അതേ സമയം C95 OLED സീരീസ് 1,56990 രൂപയിൽ ആരംഭിക്കുന്നു. ഇവ രണ്ടും വാങ്ങാൻ വിപണിയിൽ ലഭ്യമാണ്. ഹെയർ ഇന്ത്യ വെബ്‌സൈറ്റ് വഴി ഓൺലൈനായി വാങ്ങാം. Croma, ആമസോൺ പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെയും ടിവികൾ ലഭ്യമാകുന്നു.

ഹെയർ C90, C95 OLED TV തമ്മിലുള്ള വ്യത്യാസങ്ങൾ?

C90 OLED TV: ഓഡിയോ, ഗെയിമിംഗ് ഫീച്ചറുകളിൽ രണ്ട് സീരീസുകളും വ്യത്യസ്ത പെർഫോമൻസ് തരുന്നു. 77 ഇഞ്ച് C90 ടിവികളിൽ കൂടുതൽ ശക്തമായ 65-വാട്ട് സൗണ്ട് സിസ്റ്റമാണുള്ളത്.

C95 OLED TV: ഹാർമൻ കാർഡൺ ട്യൂൺ ചെയ്ത 2.1-ചാനൽ, 50-വാട്ട് സൗണ്ട് സിസ്റ്റമാണ് ഇവയിലുള്ളത്. ഇതിൽ ഡോൾബി അറ്റ്‌മോസും dbx-tv ഓഡിയോ എൻഹാൻസ്‌മെന്റ് സപ്പോർട്ടുമുണ്ട്. 144Hz റിഫ്രഷ് റേറ്റുള്ള ടിവികളാണിത്.

Also Read: Summer Offer: അടുത്തിടെ ഞെട്ടിച്ച 32MP ഫ്രണ്ട് ക്യാമറ iQOO Neo 10R 5G 24000 രൂപയ്ക്ക്, 1309 രൂപയ്ക്ക് EMI ഡീലും…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :