grab hisense 4k qled smart tv half price in special offer
Smart TV Deal: ആമസോണിൽ 55 ഇഞ്ച് QLED TV പകുതി വിലയ്ക്ക് വാങ്ങാം. ഇതിനായി ഗംഭീര ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. മികച്ച കാഴ്ചാനുഭവവും സ്മാർട്ട് ഫീച്ചറുകളുമുള്ള സ്മാർട് ടിവിയാണിത്. പോരാഞ്ഞിട്ട് ഡിസൈനിലും മനം മയക്കുമെന്ന് ഉറപ്പാണ്. Hisense 4K Ultra HD Smart QLED TV-യ്ക്കാണ് കിഴിവ്.
Hisense E7Q സീരീസിലെ 4K Ultra HD Smart QLED TV 55E7Q മോഡലിനാണ് ഓഫർ. ആമസോണിൽ 47 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും, ബാങ്ക് ഓഫറും ആകർഷകമായ ഇഎംഐ ഡീലും നൽകുന്നു.
ഈ 55 ഇഞ്ച് ഹൈസൻസ് ടിവിയ്ക്ക് വിപണി വില ₹69,999 ആണ്. എന്നാൽ പകുതി വിലയിൽ വിൽക്കുന്നതിനാൽ, ആമസോണിൽ 36,999 രൂപയാണ് വിലയാകുന്നത്. ഇതിന് HDFC ബാങ്ക് കാർഡുകളിലൂടെ 2000 രൂപയുടെ ഇളവ് നേടാം. 1,785 രൂപയ്ക്ക് നിങ്ങൾക്ക് ഇഎംഐയിലൂടെയും ഈ ക്യുഎൽഇഡി ടിവി വാങ്ങാവുന്നതാണ്.
ആമസോണിൽ ജൂലൈ 31-ന് ഗ്രേറ്റ് ഫ്രീഡം സെയിൽ ആരംഭിക്കുകയാണ്. ഇതിന് മുന്നേ നടക്കുന്ന ക്ലിയറൻസ് സെയിൽ ഓഫറാണെന്ന് ഹൈസൻസ് ടിവി ഡീൽ കണക്കുകൂട്ടാം.
സ്ലിം ഡിസൈനും മെലിഞ്ഞ ബെസലുകളിലുമാണ് സ്മാർട് ടിവി നിർമിച്ചിരിക്കുന്നത്. 55 ഇഞ്ച് വലിപ്പമുള്ള Hisense ടിവി 4K Ultra HD റെസല്യൂഷനിൽ വിഷ്വൽ എക്സ്പീരിയൻസ് തരുന്നു. ഇത് വളരെ ക്ലാരിറ്റിയിലും, വിശദാംശങ്ങളോടെയും വീഡിയോ കാണാൻ സഹായിക്കുന്ന ഫീച്ചറാണ്.
QLED ഡിസ്‌പ്ലേയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. എച്ച്ഡി, LED ടിവികളേക്കാൾ മികച്ച ദൃശ്യാനുഭവമുള്ളവയാണ് QLED ടിവികൾ. ടിവി സ്ക്രീനിൽ ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. ടിവിയ്ക്ക് ഹൈ ക്വാളിറ്റിയും, കളർഫുൾ വിഷ്വലുകളും തരുന്നതിന് ഈ ടെക്നോളജിയ്ക്ക് സാധിക്കും. മികച്ച ഫ്ലൂയിഡിറ്റി നൽകുന്നതിനായി 60Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നു. AI സ്മൂത്ത് മോഷൻ ഫീച്ചറും സജ്ജീകരിച്ചിരിക്കുന്നു.–
ടിവിയുടെ വിഷൻ ക്വാളിറ്റിയെ പ്രീമിയം ലെവലാക്കുന്നതിൽ വേറെയും ഫീച്ചറുകളുണ്ട്. ഡോൾബി വിഷൻ സപ്പോർട്ടുള്ള ടിവിയാണിത്. HDR10, HDR10+, HLG എന്നിവയുൾപ്പെടെയുള്ള HDR ഫോർമാറ്റുകളെ Hisense പിന്തുണയ്ക്കുന്നു.
Dolby Atmos സപ്പോർട്ട് ചെയ്യുന്ന പ്രീമിയം ടിവിയാണിത്. ഇതിൽ 30W സ്പീക്കർ ഔട്ട്പുട്ടിൽ ഓഡിയോ ആസ്വദിക്കാം. സിനിമകളും സീരീസുകളും ലൈവ് സ്പോർട്സും മ്യൂസിക്കും അതിന്റെ ആവേശം ഒട്ടും ചോരാതെ ആസ്വദിക്കാൻ ടിവിയിലെ ഈ ഓഡിയോ സിസ്റ്റത്തിലൂടെ സാധിക്കും.
VIDAA ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഹൈസൻസ് HD Smart QLED TV പ്രവർത്തിക്കുന്നത്. നെറ്റ്ഫ്ലിക്സ്, Prime Video, Hotstar, യൂട്യൂബ് തുടങ്ങിയ പ്രമുഖ ആപ്പുകളും ഇതിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു.
3 HDMI പോർട്ടുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 2 USB പോർട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. Wi-Fi, ബ്ലൂടൂത്ത് v5.0, LAN പോർട്ട് സപ്പോർട്ട് ചെയ്യുന്നു. ഗെയിമിംഗ് കൺസോളുകളും സൗണ്ട്ബാറുകളുമായും കണക്റ്റ് ചെയ്യുന്നത് അനായാസമാക്കാൻ ഇത് സഹായിക്കും.
Also Read: 9340mAh ബാറ്ററി, 11 ഇഞ്ച് FHD+ ഡിസ്പ്ലേ OnePlus Pad Lite ഇന്ത്യക്കാർക്കായി എത്തിപ്പോയി