പുതിയ GST നിയമം വന്നതോടെ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനുള്ള പ്ലാനിലാണോ നിങ്ങൾ? അതെ ഇന്ത്യയിൽ ഇതുവരെ വാങ്ങിയ വിലയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ടിവികൾ ലഭിക്കുന്നതാണ്. ഇന്ന് 50 ഇഞ്ച് വലിപ്പമുള്ള വലിയ സ്മാർട്ട് ടിവി കുറഞ്ഞ വിലയിൽ ലഭ്യമാണ്. വെറും 15,300 രൂപയ്ക്ക് 50 ഇഞ്ച് Dolby Smart Tv ലഭിക്കും.
ഏറ്റവും പുതിയ നികുതി നിരക്കുകളും കൂടാതെ സെയിൽ ഓഫറുകളും ചേർത്ത് നിങ്ങൾക്കിപ്പോൾ ടിവി പർച്ചേസ് ചെയ്യാം. ശരിക്കും പറഞ്ഞാൽ സ്റ്റൈലിഷ് സ്മാർട്ട് ടിവികൾ സങ്കൽപ്പിക്കാനാവാത്ത വിലയിൽ ലഭ്യമാണ്. ഇതിന് മുമ്പുള്ള കിടിലൻ ഓഫറാണിത്.
ഡോൾബി വിഷനും ഡോൾബി അറ്റ്മോസും ഉള്ള സ്മാർട്ട് ടിവികൾ മികച്ച വിഷ്വൽ- ഓഡിയോ അനുഭവം തരുന്നു. നല്ല പിക്ചർ ക്വാളിറ്റിയും, കൃത്യമായ കളറിങ്ങും ഇതിൽ ഉറപ്പിക്കാവുന്നതാണ്. സിനിമ കാണുന്നതിനും ഗെയിം കളിക്കുന്നതിനും കൂടുതൽ മികച്ച എക്സ്പീരിയൻസ് ഡോൾബി അറ്റ്മോസ് ടിവികളിൽ നിന്ന് ലഭിക്കും.
Coocaa S4U Plus സ്മാർട് ടിവിയ്ക്കാണ് വമ്പിച്ച ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂക്കയുടെ പുതിയതായി പുറത്തിറക്കിയ ഏറ്റവും പുതിയ 50 ഇഞ്ച് FHD സ്മാർട്ട് ടിവിയാണിത്. കൂക്ക S4U പ്ലസ് ഇന്ന് ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഫ്ലാറ്റ് കിഴിവിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത് 57% ഡിസ്കൌണ്ടാണ്. ഇതിന് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ നൽകിയിരിക്കുന്ന വില 16,999 രൂപയാണ്.
ആക്സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് 1,699 രൂപ അധിക കിഴിവും സ്വന്തമാക്കാം. ഈ ഓഫറുകൾ കൂടി ചേർക്കുമ്പോൾ വെറും 15,300 രൂപയ്ക്ക് 50 ഇഞ്ച് FHD സ്മാർട്ട് ടിവി വാങ്ങിക്കാനാകും. 5,667 രൂപയുടെ ഇഎംഐ ഡീലും കൂക്ക Smart Tv പർച്ചേസ് ചെയ്യാം.
2025 എഡിഷനിലുള്ള 50 ഇഞ്ച് സ്മാർട് ടിവിയാണിത്. ഈ കുക്ക 50 ഇഞ്ച് സ്മാർട്ട് ടിവിയിൽ FHD റെസല്യൂഷനും 60Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേയാണ്. ഈ LED പാനലിന് 1920 x 1080 പിക്സൽ റെസല്യൂഷനുമുണ്ട്. സ്ക്രീനിന് 350 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് സ്മാർട് എൽഇഡി ടിവിയ്ക്കുണ്ട്. ഇതിന് ഐ കെയർ സപ്പോർട്ടും ഡിസ്പ്ലേയിൽ നിന്ന് ലഭിക്കും. ഇതിന് 178 ഡിഗ്രി വൈഡ് ആംഗിൾ വ്യൂവിംഗ് ഫീച്ചറുമുണ്ട്.
ഈ കുക്ക സ്മാർട്ട് ടിവി ക്വാഡ് കോർ പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. കൂലിറ്റ 3.0 പ്ലസ് സിസ്റ്റം ഈ ഡോൾബി ടിവിയിലുണ്ട്. കൂടാതെ 4 ജിബി ഇന്റേണൽ സ്റ്റോറേജും ടിവിയ്ക്കുണ്ട്.
ഈ 50 ഇഞ്ച് ടിവിയുടെ ഏറ്റവും പ്രധാന സവിശേഷത ഡോൾബി ഓഡിയോ സൗണ്ട് ടെക്നോളജിയാണ്. ഇതിൽ രണ്ട് സ്പീക്കറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സ്പീക്കറുകളിലൂടെ സ്മാർട് ടിവിയിൽ നിന്ന് നിങ്ങൾക്ക് മൊത്തം 20W സൗണ്ട് ഔട്ട്പുട്ട് ലഭിക്കുന്നതാണ്. ഈ സ്മാർട്ട് ടിവിയിൽ 3 HDMI, 2 USB, ഒപ്റ്റിക്കൽ പോർട്ടുകളുണ്ട്. പോരാഞ്ഞിട്ട് 1 ഹെഡ്‌ഫോൺ ജാക്ക് പോർട്ടും സ്മാർട് ടിവിയിൽ കൊടുത്തിരിക്കുന്നു. Av-ഇൻ, ബിൽറ്റ്-ഇൻ Wi-Fi തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും സ്മാർട് ടിവിയ്ക്കുണ്ട്. അതുപോലെ 200-ലധികം സൗജന്യ ചാനലുകളും കൂക്ക ടിവിയിൽ ലഭ്യമാണ്.