Flipkart End Of Season Sale
Flipkart End Of Season Sale തകൃതിയായി മുന്നേറുകയാണ്. ഗംഭീര കിഴിവിൽ നിങ്ങളുടെ വീട്ടിലേക്ക് Smart TV എത്തിക്കാനുള്ള അവസരമാണിത്. 15000 രൂപയ്ക്ക് താഴെ LED, QLED ഡിസ്പ്ലേ സ്മാർട്ട് ടിവികൾ പർച്ചേസ് ചെയ്യാം. ഷവോമി, മോട്ടറോള, Foxsky, ബെസ്റ്റോൺ ബ്രാൻഡുകളിൽ നിന്ന് സ്മാർട്ട് ടിവികൾ പർച്ചേസ് ചെയ്യാം. ഇപ്പോൾ ഓഫറിൽ വിൽക്കുന്ന എൽഇഡി, ക്യുഎൽഇഡി ടിവികൾ ഏതൊക്കെയാണെന്ന് നോക്കാം.
32 ഇഞ്ച്, 55 ഇഞ്ച്, 40 ഇഞ്ച് വലിപ്പമുള്ള ടെലിവിഷനുകൾക്കാണ് ഓഫർ. മോട്ടറോള, ഷവോമി, ബെസ്റ്റോൺ ബ്രാൻഡുകളിൽ നിന്നുള്ള ടിവികളാണിത്. 70 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലാണ് ഫ്ലിപ്കാർട്ടിൽ ടെലിവിഷൻ പർച്ചേസ് ചെയ്യുന്നത്.
40 ഇഞ്ചിന്റെ ഫോക്സ് സ്കൈ ഫുൾ എച്ച്ഡി എൽഇഡി ടിവിയ്ക്കാണ് ഓഫർ. 30 W സൌണ്ട് ഔട്ട്പുട്ടും, ഫുൾ എച്ച്ഡി റെസല്യൂഷനുമുള്ള സ്മാർട്ട് ടിവി ആണിത്. ഇതിന്റെ ഒറിജിനൽ വില 38,499 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ 70 ശതമാനം ഫ്ലാറ്റ് ഇളവിൽ 11,499 രൂപയ്ക്ക് ടിവി വാങ്ങാം. 1,917 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ഫ്ലിപ്കാർട്ടിൽ നിന്ന് നേടാം.
മോട്ടറോളയുടെ 32 ഇഞ്ച് ക്യുഎൽഇഡി ടെലിവിഷനാണിത്. ഡോൾബി ഓഡിയോ സപ്പോർട്ടും, ഗൂഗിൾ ടിവി സപ്പോർട്ടും ലഭിക്കുന്ന മോട്ടറോള ടെലിവിഷനാണിത്.
26,999 രൂപയാണ് ഇതിന്റെ വിപണി വില. എന്നാൽ ഫ്ലിപ്കാർട്ട് എൻഡ് ഓഫ് സീസൺ സെയിലിൽ 16000 രൂപയുടെ വിലക്കുറവ് ലഭ്യമാണ്. 32 ഇഞ്ച് വലിപ്പമുള്ള QLED ടെലിവിഷന് 10,490 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില.
2025 മോഡലിലുള്ള ഷവോമി ഫയർ എച്ച്ഡി റെഡി എൽഇഡി ടിവിയ്ക്കാണ് ഓഫർ. ടിവിയിൽ അലക്‌സയ്‌ക്കൊപ്പം ഒരു വോയ്‌സ് റിമോട്ട് കൺട്രോൾ ഓപ്ഷനും ഇതിലുണ്ട്. ക്ലാരിറ്റി സൌണ്ട് ലഭിക്കുന്ന ടെലിവിഷനിൽ ഡോൾബി ഓഡിയോ, ഡിടിഎസ്:എക്‌സ് സപ്പോർട്ട് ലഭിക്കും. ഇതിൽ 20-വാട്ട് ഓഡിയോ ഔട്ട്പുട്ടാണ് ഷവോമി ഫയർ ടെലിവിഷനിലുള്ളത്.
24,999 രൂപയ്ക്കാണ് സ്മാർട്ട് ടിവി പുറത്തിറക്കിയത്. ഫ്ലിപ്കാർട്ടിൽ ഇതിന് 54 ശതമാനം ഡിസ്കൌണ്ടിൽ 11,499 രൂപയാണ് ഓഫർ വില. ആകർഷകമായ ഇഎംഐ ഡീലും എൻഡ് ഓഫ് സീസൺ സെയിലിൽ അനുവദിച്ചിരിക്കുന്നു.
Also Read: BSNL 1 Year Plan: ഒരു വർഷം ഫുൾ Unlimited കോളിങ്ങും ഡാറ്റയും, തുച്ഛം 199 രൂപയ്ക്ക്!
4കെ റെസല്യൂഷനുള്ള, 3840 x 2160 പിക്സൽ വിഷ്വൽ ക്വാളിറ്റി ഈ ടെലിവിഷനുണ്ട്. ക്രിസ്റ്റൽ-ക്ലിയർ ഡയലോഗുകളും മികച്ച വോളിയം ലെവലുകളും മികച്ച സറൗണ്ട് സൗണ്ട് എക്സ്പീരിയൻസും ഇതിൽ സജ്ജമാണ്. ബെസ്റ്റൺ ക്യുഎൽഇഡി ടിവി ഡോൾബി ഓഡിയോ സപ്പോർട്ട് ചെയ്യുന്നു. ക്വാണ്ടം പിക്സൽ കളർ ടെക്നോളജിയും, ALLM, AI 4K അപ്‌സ്കേലിംഗ് സിസ്റ്റവും ഇതിലുണ്ട്.
49,999 രൂപയാണ് ക്യുഎൽഇഡി ടിവിയുടെ ഒറിജിനൽ വില. ഇതിന് 15,999 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില.