TOSHIBA QLED TV 40 Percent Price Cut
ഈ ക്രിസ്മസ് വെക്കേഷന് വീട്ടുകാരുമായി ഒന്നിച്ചിരുന്ന് സിനിമ കാണാൻ പ്ലാനില്ലേ? എങ്കിൽ വീട്ടിലെ പഴയ Smart TV മാറ്റി പുതിയ QLED TV വാങ്ങാം. ഇതിനായി ഓൺലൈനിൽ വമ്പിച്ച ഇളവ് ലഭ്യമാണ്. TOSHIBA ബ്രാൻഡിൽ നിന്നുള്ള Dolby Atoms സപ്പോർട്ട് സ്മാർട്ട് ടിവിയ്ക്കാണ് ഓഫർ. Amazon തോഷിബ ടിവി 40 ശതമാനം വില കുറച്ചാണ് വിൽക്കുന്നത്.
54,999 രൂപ വിലയുള്ള 55 ഇഞ്ച് ടിവിയ്ക്കാണ് ഓഫർ. ആമസോണിൽ സ്മാർട്ട് ടിവി 40 ശതമാനം കിഴിവിലും കൂടാതെ ആകർഷകമായ ബാങ്ക് ഓഫറിലും വിൽക്കുന്നു. TOSHIBA M450RP Series 4K Ultra HD Smart QLED TV 55M450RP മോഡൽ ടെലിവിഷനാണിത്.
M450RP സീരീസ് 4K Ultra HD ടിവിയുടെ വില 20000 രൂപ കുറച്ചിരിക്കുന്നു. ആമസോൺ സൈറ്റിൽ ടെലിവിഷൻ നിലവിൽ 32,999 രൂപയ്ക്ക് വിൽക്കുന്നു. ഇനി നിങ്ങൾക്ക് കിടിലൻ ബാങ്ക് ഓഫറും കൂടി ചേർക്കാം.
HDFC, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ കിഴിവ് ലഭിക്കുന്നു. ഇങ്ങനെ തോഷിബ ക്യുൽഇഡി ടിവി 31000 രൂപ റേഞ്ചിൽ സ്വന്തമാക്കാം. 1600 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഡീലും ആമസോണിൽ ലഭ്യമാണ്.
തോഷിബ 55 ഇഞ്ച് M450RP സീരീസ് 4K അൾട്രാ HD സ്മാർട്ട് QLED ടിവിയാണിത്. ക്വാണ്ടം ഡോട്ട് ടെക്നോളജിയും ക്ലാരിറ്റിയുള്ള ദൃശ്യങ്ങളും ഇതിലുണ്ട്. ഇതിനായി തോഷിബ സ്മാർട്ട് ടിവിയിൽ വൈഡ് കളർ ഗാമട്ടും കൊടുത്തിരിക്കുന്നു.
8-ബിറ്റ്+FRC കളർ ഡെപ്ത്ത് ടിവിയിലുണ്ട്. ഇത് REGZA എഞ്ചിൻ ZR നൽകുന്നു. കൂടാതെ 4K അപ്‌സ്‌കേലിംഗിനെ പിന്തുണയ്ക്കുന്നു. 55 ഇഞ്ച് സ്‌ക്രീൻ വലുപ്പമുള്ള ടിവിയിലെ AI 4K അപ്‌സ്‌കേലിംഗ് നിങ്ങളുടെ 2K കണ്ടന്റ് ഏകദേശം 4K ആയി ഉയർത്തുന്നു. മികച്ച സറൗണ്ട് സൗണ്ട് ഇഫക്റ്റ് ഇതിൽ ലഭിക്കും. അതുപോലെ ഡോൾബി അറ്റ്മോസുള്ള 24 വാട്ട്സ് സ്പീക്കർ ഈ 55 ഇഞ്ച് ടിവിയിലുണ്ട്.
Also Read: 625W Dolby Audio Soundbar 78 ശതമാനം കുറഞ്ഞ വിലയിൽ വാങ്ങിക്കാം
ഫാർ ഫീൽഡ് വോയ്‌സ്, ഗെയിം മോഡ്, AI സ്‌പോർട്‌സ് മോഡ് സ്‌ക്രീൻ ഷെയറിങ് ഫീച്ചറുകളോടെയാണ് ടിവി വരുന്നത്. സ്മാർട്ട് ടിവിയിൽ OTT ആക്‌സസിന് വേണ്ടിയുള്ള സ്മാർട്ട് ഫീച്ചറുകളുമുണ്ട്. തോഷിബ 55 ഇഞ്ച് ടിവിയിൽ VRR, ALLM സപ്പോർട്ടുള്ളതിനാൽ ഗെയിമിങ് പ്രേമികൾക്ക് അനുയോജ്യമാണ്.
മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകൾക്കായി HDMI, USB, ബ്ലൂടൂത്ത്, WIFI പോലുള്ള ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.