best qled tv available under 14000 rs
വീട്ടിലേക്ക് പുത്തൻ സ്മാർട് ടിവി നോക്കുകയാണോ? ഈ ദീപാവലിയ്ക്ക് തന്നെ മികച്ച ഡിസ്പ്ലേ ടെലിവിഷൻ സ്വന്തമാക്കാം. അതും ഒരു സ്മാർട്ഫോണിന്റെ വിലയിൽ നിങ്ങൾക്ക് ടിവി വാങ്ങാനാകും. TCL S5K 32 ഇഞ്ച് വലിപ്പമുള്ള Best QLED TV-യ്ക്കാണ് കിഴിവ്. ഫുൾ എച്ച്ഡി ക്യുഎൽഇഡി സ്മാർട് ഗൂഗിൾ ടിവിയാണിത്. TATA ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലാണ് വിലക്കിഴിവ്.
23,990 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട് ടിവിയാണിത്. ടാറ്റയുടെ ക്രോമ പ്ലാറ്റ്ഫോമിലാണ് ടിസിഎൽ ടിവി മികച്ച കിഴിവ് അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ ക്രോമ 10,500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് കൊടുത്തിട്ടുണ്ട്.
ഇങ്ങനെ ബെസ്റ്റ് ക്യുഎൽഇഡി എച്ച്ഡി ടിവി 15000 രൂപയിലും താഴെ വാങ്ങാനാകും. ഫുൾ എച്ച്ഡി ക്യുഎൽഇഡി ടിവിയ്ക്ക് 13,490 രൂപയാണ് ഓഫർ വില. 635 രൂപയുടെ ഇഎംഐ ഡീലും ക്രോമയിൽ നിന്ന് ലഭിക്കുന്നു.
ഇതിന് പുറമെ യെസ് ബാങ്ക് വഴി 500 രൂപ ഇളവും കൊടക് മഹീന്ദ്രയിലൂടെ 400 രൂപ ഇളവും നേടാം. ഇങ്ങനെയെങ്കിൽ 13000 രൂപയ്ക്ക് തന്നെ ടിസിഎൽ സ്മാർട് ടിവി ഓൺലൈനിൽ പർച്ചേസ് നടത്താവുന്നതാണ്.
ഇനി നമുക്ക് 2025ലെ ടിസിഎല്ലിന്റെ ഏറ്റവും വിലകുറഞ്ഞ QLED മോഡലുകൾ നോക്കാം. 32 ഇഞ്ച് മുതൽ 50 ഇഞ്ച് വരെ വലുപ്പം വരുന്ന മോഡലുകൾ ഇതിലുണ്ട്. ഇതിൽ ടാറ്റ 14000 രൂപയ്ക്ക് താഴെ വിൽക്കുന്നത് 32 ഇഞ്ച് ഫുൾ HD ടിവിയാണ്. S5K എന്ന മോഡലിലാണ് സ്മാർട് ടിവി അവതരിപ്പിച്ചിട്ടുള്ളത്.
1920 x 1080 പിക്സൽ റെസല്യൂഷനും 60Hz റിഫ്രഷ് റേറ്റുമുള്ള ടിവിയാണിത്. ക്യുഎൽഇഡി ഫുൾ എച്ച്ഡി ഡിസ്പ്ലേ ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. എച്ച്ഡിആർ 10 സപ്പോർട്ടുള്ളതിനാൽ ഡീപ് ബ്ലാക്ക്, ബ്രൈറ്റ് ലഭിക്കും. എന്നാൽ സ്ക്രീനിന് ഡോൾബി വിഷൻ സപ്പോർട്ട് ലഭിക്കില്ല.
ഗൂഗിൾ സോഫ്റ്റ് വെയറാണ് ടിസിഎൽ ടെലിവിഷനിലുള്ളത്. ഇതിൽ 16 W സ്പീക്കർ നൽകിയിരിക്കുന്നു. ടിവി സൌണ്ടിന് ഡോൾബി അറ്റ്മോസ് സപ്പോർട്ടും ലഭിക്കും. ക്വാണ്ടം ഡോട്ട് ടെക്നോളജി ടിസിഎൽ ടിവിയിലുണ്ട്. മൾട്ടിപ്പിൾ വ്യൂവിംഗ് മോഡ്, മെറ്റാലിക് ബെസൽ-ലെസ് ഡിസൈനും ഇതിനുണ്ട്.
ക്യുഎൽഇഡി ടിവിയിൽ HDMI 1.4 കണക്റ്റിവിറ്റി ലഭിക്കുന്നു. 2 യുഎസ്ബി കണക്റ്റിവിറ്റി ഓപ്ഷനും ഇതിലുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത്, ഒരു ഈഥർനെറ്റും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ പല ഒടിടി ആപ്പുകളും പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, യൂട്യൂബ്, സോണി ലൈവ്, വെബ്, ടിസിഎൽ ചാനൽ എന്നിവ ടെലിവിഷനിലുണ്ട്.
Also Read: വെറും 7000 രൂപയ്ക്ക് ഫിലിപ്സ് Speaker System വീട്ടിലെത്തിക്കാം, ഹാപ്പി ദീപാവലി ഓഫർ വിട്ടുകളയല്ലേ!