February 2025 BEST 4K TV
February 2025 BEST 4K TV: നിങ്ങൾ മികച്ച 4K സ്മാർട് ടിവി നോക്കുകയാണെങ്കിൽ മികച്ച ഓപ്ഷൻ ഇവിടെയുണ്ട്. എൽജി, സാസംങ്, ഷവോമി ബ്രാൻഡുകളിൽ നിന്നുള്ള ടിവികളാണ് ലിസ്റ്റിലുള്ളത്. 2025 ഫെബ്രുവരിയിൽ വാങ്ങാവുന്ന വിപണിയിലെ മിഡ് റേഞ്ച് ടിവികളിതാ…
മികവുറ്റ 4K പിക്ചർ ക്വാളിറ്റി മാത്രമല്ല ഈ ടിവികളുടെ സവിശേഷത. ഇവയിൽ മിക്കവയിലും ഡോൾബി വിഷൻ സപ്പോർട്ടുണ്ട്. സുഗമമായ Google TV ഇന്റർഫേസും ഇതിലുണ്ട്.
ഈ ടിവിയിൽ വോയ്‌സ് അസിസ്റ്റന്റ് മിക്സിങ് സുഗമമാണ്. ഇവയിലെ സ്മാർട്ട് ഹബ് പ്രവേശനക്ഷമത വർധിപ്പിക്കുന്നു. വീട്ടിലേക്ക് പുതിയ ടിവി നോക്കുന്നവർ മിസ്സാക്കരുതാത്ത ഓപ്ഷനുകളാണ് ചുവടെ നൽകുന്നത്.
Samsung 43 ഇഞ്ച് ക്രിസ്റ്റൽ 4K നിയോ സീരീസ് ടിവി നിങ്ങളുടെ സ്മാർട് ഹോമിന് മികച്ച ഓപ്ഷനായിരിക്കും. ഈ Samsung Smart TV 2025 ഫെബ്രുവരിയിലെ മികച്ച മിഡ് റേഞ്ച് ടിവികളിലൊന്നാണെന്ന് പറയാം.
ക്രിസ്റ്റൽ പ്രോസസർ 4K വിഷ്വൽ അനുഭവം തരുന്ന ടിവിയാണിത്. അലക്‌സാ, ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ട് ഇതിലുണ്ട്. മോഷൻ എക്‌സെലറേറ്റർ സുഗമമായ ആക്ഷൻ രംഗങ്ങൾ ഉറപ്പാക്കുന്നു. എയർ സ്ലിം ഡിസൈനായതിനാൽ ചെറിയ മുറികളിൽ പോലും ഇത് യോജിക്കുന്നു. 29,990 രൂപയ്ക്കാണ് ആമസോണിൽ ടിവി വിൽക്കുന്നത്.
Xiaomi ബ്രാൻഡിൽ നിന്നുള്ള 65 ഇഞ്ച് X സീരീസ് ടിവിയും വിലയ്ക്കനുസരിച്ചുള്ള ഉപകരണമാണ്. 47,999 രൂപ മാത്രമാണ് ഇത്രയും വലിയ സ്‌ക്രീനുള്ള ടിവിയ്ക്ക് ചെലവാകുന്നത്. ഇതിൽ ഗൂഗിൾ ടിവി ഇന്റർഫേസ് നാവിഗേഷൻ ഫീച്ചറുണ്ട്. ഡോൾബി വിഷനും എച്ച്ഡിആർ 10 ഉം പിന്തുണയ്ക്കുന്നു. ഒന്നിലധികം സ്ട്രീമിംഗ് ആപ്പുകളെ സപ്പോർട്ട് ചെയ്യുന്നു. ഒന്നിലധികം കണക്റ്റിവിറ്റി ഓപ്‌ഷനുകളും ഇതിലുണ്ട്. ഫ്ലിപ്കാർട്ടിൽ ഇഎംഐ കിഴിവിലും ബാങ്ക് ഓഫറുകളിലും ടിവി ലഭ്യമാണ്.
ആമസോണിൽ നിലവിൽ 40,999 രൂപയ്ക്ക് വിൽക്കുന്ന സ്മാർട് ടിവിയാണിത്. തോഷിബ M550MP സീരീസ് 55 ഇഞ്ച് 4K അൾട്രാ HD സ്മാർട്ട് QLED ഗൂഗിൾ ടിവി ഫെബ്രുവരിയിൽ വാങ്ങാവുന്ന മികച്ച ഓപ്ഷനാണ്.
ഡോൾബി വിഷനും HDR10+ സപ്പോർട്ടും തോഷിബയിലുണ്ട്. REGZA എഞ്ചിൻ 4K ഉം ഇതിൽ ഉൾപ്പെടുന്നു. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ലഭ്യമാണ്. ഒന്നിലധികം HDMI, USB പോർട്ടുകൾ ഇതിൽ കണക്റ്റിവിറ്റിയ്ക്ക് കൊടുത്തിരിക്കുന്നു.
38,990 രൂപയാണ് ഈ എൽജി ടിവിയുടെ വില. 50 ഇഞ്ച് 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവിയാണിത്. webOS സപ്പോർട്ടും Netflix, Prime Video, YouTube എന്നീ ആപ്പുകളിലേക്ക് ആക്‌സസും ലഭിക്കുന്നു. ഒന്നിലധികം HDMI, USB പോർട്ടുകൾ ഉപയോഗിച്ച് കണക്റ്റിവിറ്റി സാധ്യമാണ്.
Also Read: Sony Smart TV Deals: ഫെബ്രുവരി 2025-ൽ പർച്ചേസ് ചെയ്യാൻ 4K Ultra HD ടിവികൾ, ബാങ്ക് ഓഫറിൽ…