98 ഇഞ്ച് TCL Smart QLED TV പകുതി വിലയ്ക്ക്! പതിനായിരം രൂപയുടെ ബാങ്ക് ഓഫറും…

Updated on 25-Jul-2025
HIGHLIGHTS

98 ഇഞ്ച് വലിപ്പമുള്ള സ്മാർട് ടിവിയാണിത്

വലിയ ലിവിംഗ് റൂമുകൾക്കും, മികച്ച സിനിമാറ്റിക് എക്സ്പീരിയൻസിനും ഇണങ്ങുന്ന ടിവിയാണിത്

98 ഇഞ്ച് വലിപ്പമുള്ള ഈ പ്രീമിയം Smart TV പകുതി വിലയ്ക്ക് വിൽക്കുകയാണ്

98 ഇഞ്ച് TCL Smart QLED TV നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് പർച്ചേസ് ചെയ്യാം. ആമസോണിൽ 98 ഇഞ്ച് വലിപ്പമുള്ള ഈ പ്രീമിയം Smart TV പകുതി വിലയ്ക്ക് വിൽക്കുകയാണ്. ഒരു ബിൽറ്റ്-ഇൻ സബ് വൂഫർ ഉൾപ്പെടുത്തിയാണ് ടിസിഎൽ സ്മാർട് ടിവി അവതരിപ്പിച്ചത്. ഇതിന്റെ വിലയും ആമസോൺ ഓഫറും പ്രത്യേകതകളും നോക്കാം.

TCL Smart QLED TV: ഓഫർ വില

98 ഇഞ്ച് വലിപ്പമുള്ള സ്മാർട് ടിവിയാണിത്. 6,99,990 രൂപയ്ക്കാണ് ടിസിഎൽ ഈ ഹൈ ക്ലാസ് ടിവി വിപണിയിൽ എത്തിച്ചത്. വലിയ ലിവിംഗ് റൂമുകൾക്കും, മികച്ച സിനിമാറ്റിക് എക്സ്പീരിയൻസിനും ഇണങ്ങുന്ന ടിവിയാണിത്. QLED ഡിസ്പ്ലേയുള്ള ടിവിയ്ക്ക് ആമസോണിൽ ഇപ്പോൾ പകുതി വിലയാണ്.

50 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും, ബാങ്ക് ഓഫറും ആമസോൺ തരുന്നു. 3,49,990 രൂപയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലെ ഇപ്പോഴത്തെ വില. എച്ച്ഡിഎഫ്സി, ഓൾ ബാങ്ക് കാർഡുകളിലൂടെ 10000 രൂപ ഡിസ്കൌണ്ട് ലഭിക്കും. ഇങ്ങനെ 3,39,990 രൂപയ്ക്ക് ടിസിഎൽ സ്മാർട് ഗൂഗിൾ ടിവി വാങ്ങാം. ആമസോൺ പേ ബാലൻസ് വഴിയുള്ള ക്യാഷ്ബാക്കിലൂടെ 10,499 രൂപ ലഭിക്കും. 16,887 രൂപ വരെ ഇഎംഐ ഡീലിലൂടെയും ടിസിഎൽ HD Smart QLED ടിവി വാങ്ങാനാകും.

TCL 4K Ultra HD Smart TV: പ്രത്യേകതകൾ

98P8K മോഡലിലുള്ള 98 ഇഞ്ച് 4K അൾട്രാ HD സ്മാർട് ടിവിയാണിത്. 98 ഇഞ്ച് വലിപ്പമുള്ള ടിവിയിൽ ഉപയോഗിച്ചിരിക്കുന്നത് 4K Ultra HD ഡിസ്പ്ലേയാണ്. ഇതിന് 3840 x 2160 പിക്സൽസ് റെസല്യൂഷൻ വരുന്നു. ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യയാണ് ടിസിഎൽ സ്മാർട് ടിവിയിൽ ഉപയോഗിച്ചിട്ടുള്ളത്. 93% DCI-P3 കളർ ഗാമറ്റ് കവറേജും ലഭിക്കും. അതിനാൽ വളരെ ക്ലാരിറ്റിയും, കൃത്യവുമായ നിറവും ടിസിഎൽ സ്മാർട് ടിവിയിൽ ലഭിക്കും.

144Hz നേറ്റീവ് റിഫ്രഷ് റേറ്റുണ്ട്. ഇതിൽ ഡോൾബി വിഷൻ, HDR10+, HLG സപ്പോർട്ട് നൽകിയിട്ടുണ്ട്. ബെസൽ-ലെസ് മെറ്റാലിക് ഫ്രെയിമിൽ പ്രീമിയം ഡിസൈനാണ് സ്മാർട് ടിവിയ്ക്ക് കൊടുത്തിരിക്കുന്നത്.

AiPQ Pro പ്രോസസറിൽ പ്രവർത്തിക്കുന്ന ടിവിയാണിത്. മികച്ച ഓഡിയോ അനുഭവത്തിനായി ONKYO 2.1 Hi-Fi ഓഡിയോ സിസ്റ്റം കൊടുത്തിരിക്കുന്നു. 40W സ്പീക്കറാണ് ഇതിലുള്ളത്. ഒരു ബിൽറ്റ്-ഇൻ സബ് വൂഫറിലൂടെ മികച്ച ബാസ് ലഭിക്കും. DTS Virtual:X, ഡോൾബി അറ്റ്മോസ് സപ്പോർട്ടുണ്ട്.

144Hz വേരിയബിൾ റിഫ്രഷ് റേറ്റുള്ളതിനാൽ മികച്ച ഗെയിമിങ് എക്സ്പീരിയൻസ് ലഭിക്കും. AMD FreeSync Premium, ഓട്ടോ ലോ ലേറ്റൻസി മോഡ് ഫീച്ചറുകളും TCL അൾട്രാ ക്യുഎൽഇഡി ടിവിയിൽ കൊടുത്തിരിക്കുന്നു.

ഇതിൽ ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റമാണ് കൊടുത്തിരിക്കുന്നത്. Google അസിസ്റ്റന്റ്, ഹാൻഡ്‌സ് ഫ്രീ വോയിസ് കൺട്രോൾ ഫീച്ചറുകളുള്ള സ്മാർട് ടിവിയാണിത്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ പോലുള്ള പ്രമുഖ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളും ഉൾപ്പെടുത്തിയാണ് ടിവി അവതരിപ്പിച്ചിരിക്കുന്നത്. 3 HDMI പോർട്ടുകളും 2 USB പോർട്ടുകളും സ്മാർട് ടിവിയ്ക്കുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് v5.4, ഈതർനെറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ നൽകിയിരിക്കുന്നു.

Also Read: Lava Blaze Dragon 5G: 5000mAh ബാറ്ററി, Snapdragon ചിപ്പുള്ള പുതിയ ലാവ 5G, സ്റ്റൈലിഷ് സ്ലിം ഫോൺ 10000 രൂപയ്ക്ക് താഴെ!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :