65 inch QLED TV Deal: 40000 രൂപയ്ക്ക് Dolby Atmos ക്യുഎൽഇഡി ടിവി കൂറ്റൻ ഡിസ്കൗണ്ടിൽ, 62 ശതമാനം ഓഫർ!

Updated on 15-Dec-2025

ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള Smart TV വമ്പിച്ച കിഴിവിൽ ആമസോൺ വിൽക്കുന്നു. ഇന്ത്യയിലെ പ്രധാന ഇലക്ട്രോണിക്സ് ബ്രാൻഡിൽ നിന്നുള്ള 65 inch QLED TV ആണിത്. വർഷാവസാന സെയിൽ ഓഫറിലൂടെയാണ് ഏസർപ്യുർ ടെലിവിഷൻ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നത്.

DTS Studio Sound പിന്തുണയ്ക്കുന്ന ടെലിവിഷനാണിത്. 4K റെസല്യൂഷനുള്ള ക്യുഎൽഇഡി ടിവിയുടെ ഓഫറും പ്രത്യേകതകളും ഞങ്ങൾ വിശദമായി പറഞ്ഞുതരാം.

65-inch QLED TV Deal

Acerpure Elevate Series Ultra HD 4K QLED Smart Google TV AP65UG51QEVTD മോഡലാണിത്. 65 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന് 1,09,990 രൂപയാണ് വിലയാകുന്നത്. ആമസോൺ പരിമിത കാലത്തേക്ക് പ്രഖ്യാപിച്ച ഓഫറാണിത്. ഇതിന് 62 ശതമാനം ഫ്ലാറ്റ് ഇളവ് കൊടുത്തിരിക്കുന്നു.

41,999 രൂപയാണ് ഓഫറിൽ ഇതിന് വിലയാകുന്നത്. ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ കൂറ്റൻ ഡിസ്കൗണ്ട് ലഭിക്കുന്നു. 40000 രൂപ റേഞ്ചിൽ Acerpure Ultra HD 4K ക്യുഎൽഇഡി ടിവി വാങ്ങിക്കാം. 2,036 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

Acerpure Ultra HD 4K TV

ഏസർപ്യുർ എലിവേറ്റ് സീരീസ് ടിവിയിൽ HDR10 സപ്പോർട്ട് ചെയ്യുന്നു. ഇതിന് 65 ഇഞ്ച് 4K QLED ഡിസ്‌പ്ലേയാണുള്ളത്. ഈ ക്യുഎൽഇഡി ടിവിയുടെ സ്ക്രീനിന് 60Hz റിഫ്രഷ് റേറ്റുണ്ട്. ഊർജ്ജസ്വലമായ കളറിങ്ങിനും, സുഗമമായ മൂവ്മെന്റും നൽകുന്ന റിഫ്രഷ് റേറ്റാണിത്. ഇതിന്റെ വിശാലമായ വ്യൂവിംഗ് ആംഗിളും വിശാലമായ കളർ ഗാമട്ടുമുണ്ട്.

ഡോൾബി അറ്റ്‌മോസ് പിന്തുണയ്ക്കുന്ന പ്രീമിയം സ്മാർട്ട് ടിവി ആണിത്. 20W സമ്പന്നമായ ഓഡിയോ സപ്പോർട്ട് ചെയ്യുന്നു. DTS സ്റ്റുഡിയോ സൗണ്ടും ഇത് പിന്തുണയ്ക്കുന്നു.

Also Read: Bumper Deal: 9.1.4 Dolby Atmos Soundbar 65 ശതമാനം കിഴിവിൽ, പിന്നെ 10000 രൂപ കൂപ്പൺ ഓഫറും!

3 HDMI പോർട്ടുകളും 2 USB പോർട്ടുകളും ഉൾപ്പെടെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. വൈ ഫൈ, ഈഥർനെറ്റ് ഓപ്ഷനുകളും ടിവിയിൽ നൽകിയിട്ടുണ്ട്. ഈ ക്യുഎൽഇഡി ടെലിവിഷനിൽ ഗൂഗിൾ ടിവി സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്. ഇത് നെറ്റ്ഫ്ലിക്സ്, യൂട്യൂബ് പോലുള്ള ജനപ്രിയ ആപ്പുകളെ പിന്തുണയ്ക്കുന്നു.

ഫീച്ചറുകൾ ചുരുക്കത്തിൽ: 65-ഇഞ്ച് QLED 60 Hz സ്ക്രീൻ, 20W DTS സ്റ്റുഡിയോ സൗണ്ട്, ഡോൾബി അറ്റ്മോസ് സപ്പോർട്ട്, 3 HDMI, 2 USB, Wi-Fi, ഈതർനെറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :