55 ഇഞ്ച് Sony BRAVIA Smart TV നിങ്ങൾക്ക് 43000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം…

Updated on 30-Jun-2025
HIGHLIGHTS

55 ഇഞ്ച് വലിപ്പമുള്ള സോണി ടിവി ആമസോണിൽ ഇപ്പോൾ 56,990 രൂപയ്ക്ക് വാങ്ങാനാകും

ഏകദേശം പകുതി വില വരെ കുറച്ചാണ് വിൽക്കുന്നത്

43 ശതമാനം ഇളവാണ് സോണി ബ്രാവിയ LED ടിവിയ്ക്ക് അനുവദിച്ചിരിക്കുന്നത്

ആമസോണിൽ നിങ്ങൾക്ക് Sony BRAVIA Smart TV വിലക്കുറവിൽ പർച്ചേസ് ചെയ്യാം. മികച്ച ദൃശ്യാനുഭവത്തിനായി വലിയ പണച്ചെലവില്ലാതെ പ്രീമിയം ടിവി വാങ്ങേണ്ടവർക്ക് ഈ ഓഫർ വിനിയോഗിക്കാം. ആമസോണിൽ 43 ശതമാനം ഇളവാണ് സോണി ബ്രാവിയ LED ടിവിയ്ക്ക് അനുവദിച്ചിരിക്കുന്നത്.

Sony BRAVIA Smart TV ഓഫർ

വിപണിയിൽ 99,900 രൂപ വിലയുള്ള സ്മാർട് ടിവിയാണിത്. ആമസോണിൽ സാംസങ്, ടിസിഎൽ, ഷവോമി ബ്രാൻഡുകളുടെ ടിവിയ്ക്ക് ഓഫറുണ്ട്. ഇതിനൊപ്പമാണ് സോണി ബ്രാവിയ സ്മാർട് ടിവിയും കിഴിവിൽ വിൽക്കുന്നത്.

Sony BRAVIA Smart TV

55 ഇഞ്ച് വലിപ്പമുള്ള സോണി ടിവി ആമസോണിൽ ഇപ്പോൾ 56,990 രൂപയ്ക്ക് വാങ്ങാനാകും. സോണി ബ്രാവിയ 2 4K അൾട്രാ K-55S25B മോഡൽ എൽഇഡി ടിവിയാണിത്. ഏകദേശം പകുതി വില വരെ കുറച്ചാണ് വിൽക്കുന്നത്. ഓൾ ബാങ്ക് കാർഡുകൾക്ക് 1000 രൂപ വരെ ഇളവ് ലഭിക്കുന്നു. ഇങ്ങനെ സോണി ടിവി 55990 രൂപയ്ക്ക് വാങ്ങാം. 2,763 രൂപയുടെ ഇഎംഐ ഓഫറും ടിവിയ്ക്ക് ലഭിക്കുന്നു. നോ- കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഡീലുകളും ആമസോണിലുണ്ട്.

Sony Smart TV K-55S25B: സ്പെസിഫിക്കേഷൻ

സോണിയുടെ 55 ഇഞ്ച് ഗൂഗിൾ ടിവിയിൽ 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി സ്ക്രീനാണുള്ളത്. മികച്ച ദൃശ്യാനുഭവത്തിനായി ഇതിൽ 3840 x 2160 പിക്സൽ റെസലൂഷനുണ്ട്. ടിവി സ്ക്രീനിന് 60Hz റിഫ്രഷ് റേറ്റുമുണ്ട്.

20W സൗണ്ട് ഔട്ട്‌പുട്ടോട് കൂടിയ ഓപ്പൺ ബാഫിൾ സ്പീക്കറുകളാണ് ടിവിയിലുള്ളത്. ഡോൾബി ഓഡിയോ സപ്പോർട്ടും ഇതിനുണ്ട്.

സോണിയുടെ കരുത്തുറ്റ 4K പ്രോസസ്സർ X1 ആണ് ടിവിയിലുള്ളത്. ഇത് ചിത്രങ്ങളെ മികച്ച ക്വാളിറ്റിയിലേക്ക് ഉയർത്തുന്നു. ലൈവ് കളർ ടെക്നോളജി ഉപയോഗിച്ച് നിറങ്ങൾ കൂടുതൽ വ്യക്തവും സ്വാഭാവികവുമാക്കുന്നു. 4K X-റിയാലിറ്റി PRO സാങ്കേതികവിദ്യ ഇതിലുണ്ട്. പഴയ എച്ച്ഡി കണ്ടന്റുകൾ പോലും 4K ക്വാളിറ്റിയിൽ ആസ്വദിക്കാം. മോഷൻഫ്ലോ XR 200 സാങ്കേതികവിദ്യയും ടിവിയ്ക്കുണ്ട്. HDR10, HLG എന്നിവയുൾപ്പെടെയുള്ള HDR സപ്പോർട്ടും സോണി ബ്രാവിയ സ്മാർട് ടിവിയ്ക്കുണ്ട്.

Read More: BSNL 5G അഥവാ Q 5G! 999 രൂപ മുതൽ ഫാസ്റ്റ് കണക്ഷനായി പ്ലാനുകൾ…

ഗൂഗിൾ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് ബിൽട്ട്- ഇൻ, ആപ്പിൾ എയർപ്ലേ, ആപ്പിൾ ഹോംകിറ്റ് പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്. ഇങ്ങനെ നിങ്ങൾക്ക് ആപ്പുകളും സിനിമകളും ഷോകളും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുന്നു. ഗെയിമിംഗിനായി ALLM ഫീച്ചറും ഇതിലുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി ഇതിൽ സപ്പോർട്ട് ചെയ്യുന്നു. സോണി ബ്രാവിയയിൽ 3 HDMI പോർട്ടുകളും 2 USB പോർട്ടുകളും നൽകിയിട്ടുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :