55 inch Sony Bravia HD TV 42 ശതമാനം വിലക്കിഴിവിൽ, പിന്നെ 2000 രൂപയുടെ കൂപ്പണും!

Updated on 24-Nov-2025

ഇനി വീട്ടിലേക്ക് പുതിയ സ്മാർട്ട് ടിവി വാങ്ങാൻ പ്ലാനുള്ളവർ ബ്രാൻഡിൽ വിട്ടുവീഴ്ച നടത്തണ്ട. 55 ഇഞ്ച് വലിപ്പമുള്ള Sony Bravia HD TV വലിയ വിലക്കിഴിവിൽ വാങ്ങാം. Amazon എന്ന ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഇതിനായി വൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു.

Sony Bravia HD TV Deal Price

55 ഇഞ്ച് വലിപ്പമുള്ള സ്മാർട് ടിവിയ്ക്കാണ് ആമസോൺ ഡീൽ. Sony BRAVIA 2M2 Series 4K Ultra HD TV K-55S25BM2 മോഡലിനാണ് കിഴിവ്. 99,900 രൂപയാണ് ഇതിന്റെ റീട്ടെയിൽ വില. ആമസോൺ അതിഗംഭീരമായ ഓഫർ അനുവദിച്ചു.

ഇതിന് 42 ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭ്യമാണ്. കൂടാതെ ഒന്നാന്തരം ബാങ്ക് ഓഫറും പിന്നെ കൂപ്പൺ ഓഫറുമുണ്ട്. സോണി ബ്രാവിയ ടിവി വിൽക്കുന്നത് പരിമിതകാല ഓഫറിലാണെന്ന് ആമസോൺ പ്രത്യേകം പരാമർശിച്ചിരിക്കുന്നു. നിലവിൽ സൈറ്റിൽ ഇതിന്റെ വില 57,990 രൂപയാണ്.

എല്ലാവർക്കും 2000 രൂപയുടെ കൂപ്പൺ കിഴിവും ലഭിക്കുന്നു. ഇത് ചേർക്കുമ്പോൾ ടിവിയുടെ വില 55990 രൂപയിലേക്ക് മാറും. ഇതുകൂടാതെ ആക്സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്കുകളിലൂടെ 1000 രൂപ മുതൽ 1500 രൂപ വരെയുള്ള ഇളവും ലഭ്യമാണ്.

ഇങ്ങനെ 55000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് സോണി ബ്രാവിയ 2എം2 സീരീസ് 4കെ അൾട്രാ എച്ച്ഡി ടിവി വീട്ടിലെത്തിക്കാം. ഈ പ്രീമിയം ടിവിയ്ക്ക് 2,811 രൂപയുടെ ഗംഭീരമായ ഇഎംഐ ഓഫറും ലഭ്യമാണ്.

Sony BRAVIA 2M2 Series 4K Ultra HD Smart LED Google TV K-55S25BM2

4K HD സ്‌ക്രീൻ പിന്തുണയ്ക്കുന്ന സ്മാർട് ഫീച്ചറുകളുള്ള ടെലിവിഷനാണിത്. ഈ സോണി ബ്രാവിയ 2M2 സീരീസ് സ്മാർട്ട് എൽഇഡി ടിവിയ്ക്ക് സുഗമമായ പെർഫോമൻസ് നൽകുന്നത് റിഫ്രഷ് റേറ്റാണ്. അൾട്രാ ഹൈ റെസല്യൂഷൻ പ്രദർശിപ്പിക്കുന്ന സോണി ടെലിവിഷനാണിത്.

കണക്റ്റിവിറ്റി ഓപ്ഷനുകളിൽ സെറ്റ് ടോപ്പ് ബോക്സ് ബന്ധിപ്പിക്കുന്നതിന് 4 HDMI പോർട്ടുകൾ ഇതിലുണ്ട്. ബ്ലൂ-റേ പ്ലെയറുകൾ, ഗെയിമിംഗ് കൺസോൾ, സ്പീക്കറുകൾ, ഹാർഡ് ഡ്രൈവുകളും ഇതിൽ വരുന്നു. കൂടാതെ സോണി ടിവി മറ്റ് USB ഡിവൈസുകൾ ബന്ധിപ്പിക്കുന്നതിന് കൂടി 2 USB പോർട്ടുകൾ നൽകിയിട്ടുണ്ട്. 80 Mbps വരെ HDR മൂവികൾ നൽകുന്നതിനായി ഇതി. സോണി പിക്‌ചേഴ്‌സ് കോറിന്റെ പ്യുവർ സ്ട്രീം ഉപയോഗിക്കുന്നു.

Also Read: 28 ദിവസത്തേക്കുള്ള Reliance Jio ബെസ്റ്റ് ബജറ്റ് പ്ലാൻ! 2GB പ്രതിദിന ഡാറ്റയും, Unlimited കോളുകളും

ഓപ്പൺ ബാഫിൽ സ്പീക്കറുകൾ ഡോൾബി അറ്റ്‌മോസിനെയും ഡോൾബി ഓഡിയോയെയും പിന്തുണയ്ക്കുന്നു. ഇതിലൂടെ സമാനതകളില്ലാത്ത, മൾട്ടി-ഡൈമൻഷണൽ ഓഡിയോ അനുഭവം ലഭിക്കും. മികച്ച 20W ഔട്ട്‌പുട്ട് ലഭിക്കുന്ന അൾട്രാ ഹൈ റെസല്യൂഷൻ ഉപകരണമാണിത്.

കണക്റ്റിവിറ്റിയ്ക്കായി ഇത് വൈ-ഫൈ 6 ഫീച്ചർ ഉപയോഗിക്കുന്നു. ഇതിൽ ബ്ലൂടൂത്ത് 5.3 വേർഷനാണ് പ്രവർത്തിക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :