55 inch Smart QLED TV 30000 രൂപ വെട്ടിക്കുറച്ചു, Samsung പ്രീമിയം ടിവിയ്ക്ക് പരിമിതകാല ഓഫർ!

Updated on 20-Aug-2025
HIGHLIGHTS

Samsung Smart TV-യ്ക്ക് ആമസോണിലാണ് വിലക്കിഴിവ്

പ്രീമിയം ഫീച്ചറുകളുള്ള 55 inch Smart QLED TV വീട്ടിലെത്തിക്കാം

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിലൊന്നാണ് QA55QEF1AULXL സ്മാർട് ടിവി

ഈ ഓണത്തിന് പ്രീമിയം ഫീച്ചറുകളുള്ള 55 inch Smart QLED TV വീട്ടിലെത്തിക്കാം. QLED ഡിസ്പ്ലേയുള്ള Samsung Smart TV-യ്ക്ക് ആമസോണിലാണ് വിലക്കിഴിവ്. 138 സെന്റി മീറ്റർ വലിപ്പമുള്ള സാംസങ് HD Smart QA55QEF1AULXL മോഡലിനാണ് ഓഫർ.

55 inch Smart QLED TV: ആമസോൺ ഡിസ്കൌണ്ട്

81,900 രൂപയാണ് സാംസങ് Vision AI 4K Ultra HD ടിവിയുടെ ഒറിജിനൽ വില. ഇതിന് 37 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ആമസോണിൽ ലഭിക്കുന്നു. ഇതിന് കൃത്യം 30000 രൂപ കിഴിവ് നേടാം. 51,990 രൂപയാണ് ആമസോണിലെ ഓഫർ വില. ഇതിന് ആക്സിസ് ബാങ്ക് കാർഡുകളിലൂടെയും മറ്റും 1500 രൂപയുടെ ഡിസ്കൌണ്ട് നേടാം. QLED 2025 മോഡൽ ടിവിയ്ക്കാണ് 30500 രൂപയുടെ ഡിസ്കൌണ്ട്. ഇതിന് ആകർഷകമായ ഇഎംഐ ഡീലും ആമസോൺ നൽകുന്നു. 2508 രൂപയുടെ ഇഎംഐ ഡീലാണ് 55 ഇഞ്ച് സ്മാർട് ക്യുഎൽഇഡി ടിവിയ്ക്ക് ലഭിക്കുന്നത്.

Samsung 4K Ultra HD Smart TV: സ്പെസിഫിക്കേഷൻ

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിലൊന്നാണ് QA55QEF1AULXL സ്മാർട് ടിവി. ഈ ടിവിയിൽ 100% കളർ വോളിയം സപ്പോർട്ട് ചെയ്യുന്ന ക്വാണ്ടം ഡോട്ട് ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട്. പരിപാടികളുടെ കളർ അതേപടി കാണാൻ ക്വാണ്ടം ഡോട്ട് ടെക്നോളജിയിലൂടെ സാധിക്കും.

4K UHD(3840 x 2160 പിക്സൽ) റെസല്യൂഷനാണ് ഇതിലെ ഡിസ്പ്ലേയ്ക്കുള്ളത്. കൂടാതെ ടിവിയ്ക്ക് 4K ഡിസ്പ്ലേ സപ്പോർട്ടും ലഭിക്കുന്നു. ഈ പുത്തൻ സാംസങ് സ്മാർട് ടിവിയിൽ AI പ്രോസസ്സർ ഉപയോഗിച്ചിരിക്കുന്നു.

20W സ്പീക്കർ ഔട്ട്പുട്ട് ഇതിനുണ്ട്. ടിവിയുടെ ശബ്ദം മെച്ചപ്പെടുത്താനായി ഇതിൽ Q-Symphony ഫീച്ചറുണ്ട്. കൂടുതൽ വ്യക്തതയും കോൺട്രാസ്റ്റും നൽകുന്ന ക്വാണ്ടം HDR സപ്പോർട്ടും ഇതിൽ ലഭിക്കും. സാംസങ്ങിന്റെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമാണ് സാംസങ് 4കെ അൾട്രാ ടിവിയിലുള്ളത്. ടിവി ഉപയോഗം അനായാസമാക്കാൻ ഇതിൽ Tizen OS ഓപ്പറേറ്റിങ് സിസ്റ്റമുണ്ട്. ഇതിൽ സാംസങ് ടിവി പ്ലസ് സപ്പോർട്ടും ലഭിക്കും. 100-ൽ അധികം സൗജന്യ ചാനലുകളാണ് സാംസങ് 4K Ultra HD Smart QLED ടിവിയ്ക്കുള്ളത്.

വീട്ടിലെ മറ്റ് സ്മാർട്ട് ഡിവൈസുകൾ നിങ്ങൾക്ക് ഈ സ്മാർട് ടിവിയിലൂടെ നിയന്ത്രിക്കാനാകും. ഇതിനായി സാംസങ് ടിവിയിൽ SmartThings എന്ന ഫീച്ചറുണ്ട്. ഒരു വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും പാനലിന് ഒരു വർഷം അധിക വാറണ്ടിയും സാംസങ് 4K Ultra HD Smart ടിവിയിലൂടെ ലഭിക്കും. ഈ ടെലിവിഷന് കമ്പനി 3 HDMI പോർട്ടുകളും 1 USB പോർട്ടും കൊടുത്തിരിക്കുന്നു.

Also Read: Jio 5 Rs Plan: കുറേ നാളത്തേക്ക് പ്ലാൻ നോക്കുന്നവർക്ക് Unlimited കോളിങ് തുച്ഛ വിലയിൽ! BSNL തോൽക്കും…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :