Super Deal: 55 ഇഞ്ച് QLED TV പകുതി വിലയ്ക്ക്! Samsung 2025 മോഡലിന് വമ്പൻ ഇളവ്

Updated on 27-Oct-2025

55 ഇഞ്ച് വലിപ്പമുള്ള QLED TV വളരെ വിലക്കുറവിൽ വാങ്ങിക്കാം. ഇതിനായി ദീപാവലി പ്രമാണിച്ച് കിടിലൻ ഓഫർ ലഭ്യമാണ്. ആമസോണിൽ Happy Deepavali Deal വഴി നിങ്ങൾക്ക് കൂടുതൽ ഡിസ്കൗണ്ടിൽ വാങ്ങാം. ഇന്ത്യയിലെ പ്രമുഖ ടെലിവിഷൻ ബ്രാൻഡുകളിൽ നിന്നാണ് ഓഫർ.

Samsung QLED TV Deal Price on Amazon

Samsung QLED TV QA55QEF1AULXL മോഡലിനാണ് ഓഫർ. 41000 രൂപ റേഞ്ചിൽ സ്മാർട് ടിവി പർച്ചേസ് ചെയ്യാം. ഇതിനായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ മികച്ച ഫ്ലാറ്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും അനുവദിച്ചിരിക്കുന്നു.

ശരിക്കും പകുതി വിലയ്ക്ക് സാംസങ് ടിവി വാങ്ങിക്കാം. 37,410 രൂപയുടെ ഫ്ലാറ്റ് കിഴിവാണ് 2025 മോഡൽ ടിവിയ്ക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇത് 81,900 രൂപയ്ക്ക് ലോഞ്ച് ചെയ്തു.

എന്നാൽ ആമസോൺ സാംസങ് സ്മാർട് ടിവി വിൽക്കുന്നത് വെറും 44,490 രൂപയ്ക്കാണ്. ഇവിടെ കൊണ്ട് ഓഫർ അവസാനിക്കുന്നില്ല. ഇതിന് എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 3000 രൂപ വരെ കിഴിവ് നേടാം. 2,157 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു.

Samsung QLED TV Deal Price on Amazon

സാംസങ് 4കെ അൾട്രാ എച്ച്ഡി സ്മാർട് ക്യുഎൽഇഡി ടിവി സ്പെസിഫിക്കേഷൻസ്

QA55QEF1AULXL മോഡൽ 2025 സ്മാർട് ടിവിയാണിത്. 2025-ൽ പുറത്തിറക്കിയ പ്രീമിയം സെറ്റാണിത്. ഈ 4K സ്മാർട്ട് ടിവിയിൽ അഡ്വാൻസ്ഡ് Q4 AI പ്രോസസർ ഉപയോഗിച്ചിരിക്കുന്നു.

ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 100% കളർ വോളിയം ഇതിൽ നിന്ന് ലഭിക്കും. ഈ സ്മാർട് ടിവിയിൽ വിഷൻ AI കൊടുത്തിട്ടുള്ളതിനാൽ, നോൺ-4K കണ്ടന്റുകളും മനോഹരമായി ലഭിക്കും. ഇതിനായി സാംസങ് ടിവിയിൽ AI അപ്‌സ്‌കേലിംഗ് സാധ്യമാണ്.

ഇതിലെ AI ഒപ്റ്റിമൈസേഷൻ, അഡാപ്റ്റീവ് സൌണ്ട് എന്നിവ ആംബിയന്റ് പരിതസ്ഥിതിയെ അടിസ്ഥാനമാക്കി തത്സമയം ചിത്രവും ശബ്ദവും ഒപ്റ്റിമൈസ് ചെയ്യുന്നു. സിനിമാ പ്രേമികൾക്കും ഗെയിമർമാർക്കും വേണ്ടി ഇതിൽ ക്വാണ്ടം HDR ഉപയോഗിച്ചിട്ടുണ്ട്. ഓട്ടോ ഗെയിം മോഡ് (ALLM) പോലുള്ള ഗെയിമിംഗ് ഫീച്ചറുകളും ടിവിയിലുണ്ട്. ഇതിൽ സുരക്ഷിതമായ ടൈസൺ OS ആണ് പ്രവർത്തിക്കുന്നത്.

വിഷ്വൽ 3D മാപ്പ് വ്യൂ ഉപയോഗിച്ച് അനുയോജ്യമായ സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിന് SmartThings ഹബ്ബായി പ്രവർത്തിക്കുന്നു. ക്യുഎൽഇഡി ടിവിയുടെ സ്ലിം ബോഡിയും 3-ബെസൽ-ലെസ് ഡിസൈനും ഏതൊരു മുറിയ്ക്കും അനുയോജ്യമാണ്.

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.

Read More: 40 ഇഞ്ച്, 43 ഇഞ്ച് QLED സ്മാർട് ടിവി പകുതി വിലയ്ക്ക്, ദീപാവലി Special Deal!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :