toshiba qled tv
ഫ്ലിപ്കാർട്ടിൽ 55 ഇഞ്ച് Toshiba QLED TV വാങ്ങാൻ സുവർണാവസരം. 69,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ഫ്ലിപ്കാർട്ടിൽ 2025 മോഡൽ Smart VIDAA ടിവിയ്ക്ക് കൂറ്റൻ കിഴിവാണ് അനുവദിച്ചിരിക്കുന്നത്. 20000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ഫ്ലിപ്കാർട്ടിൽ നിന്ന് നേടാം.
69,999 രൂപയുടെ 55 ഇഞ്ച് ടിവിയ്ക്കാണ് ഡീൽ. TOSHIBA 55Z570RP സ്മാർട് VIDAA TV 2025 മോഡലിനാണ് ഓഫർ. 41 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ഫ്ലിപ്കാർട്ടിൽ പ്രഖ്യാപിച്ചത്. 40,999 രൂപയാണ് ഇതിന്റെ ഫ്ലിപ്കാർട്ടിലെ വില. ഇതിന് പുറമെ ഫ്ലിപ്കാർട്ട് ആക്സിസ്, SBI കാർഡുകളിലൂടെ അധിക ഇളവ് നേടാം. എന്തായാലും ഇത്രയും വമ്പിച്ച ഡിസ്കൌണ്ട് ശരിക്കും അപൂർവ്വ ഓഫറാണ്. തോഷിബ സ്മാർട് ടിവിയ്ക്ക് പരിമിതകാല ഡിസ്കൌണ്ടാണ് ലഭിക്കുന്നത്.
ടോഷിബയുടെ 2025 എഡിഷനിലുള്ള 55Z570RP മോഡൽ ടിവിയാണിത്. ഇതിന് 55 ഇഞ്ച് വലിപ്പമുള്ള QLED അൾട്രാ HD സ്ക്രീനാണുള്ളത്. ഡിസ്പ്ലേയ്ക്ക് 4K റെസല്യൂഷനുണ്ട്. ഈ ടോഷിബ സ്മാർട്ട് VIDAA ടിവി വലിയ മുറികൾക്ക് വളരെ അനുയോജ്യമാണ്. ഇത് മികച്ച കാഴ്ചാനുഭവം നൽകുന്നു. QLED ഡിസ്പ്ലേ ടെക്നോളജി ഉപയോഗിക്കുന്ന ഈ ടിവിക്ക് 3840 x 2160 പിക്സൽ റെസലൂഷനുണ്ട്. 120Hz-144Hz വരെയുള്ള റീഫ്രഷ് റേറ്റുമുണ്ട്.
VIDAA OS-ൽ പ്രവർത്തിക്കുന്ന സ്മാർട്ട് ടിവിയാണ് ഇതിലുള്ളത്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ പ്രമുഖ ആപ്പുകൾ ഇതിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഈ QLED ടെലിവിഷനിൽ ഡോൾബി വിഷൻ IQ, ഡോൾബി അറ്റ്മോസ് ഫീച്ചറുണ്ട്. 24W സ്പീക്കർ ഔട്ട്പുട്ടും തോഷിബ ടിവിയിലുണ്ട്.
കൂടുതൽ കണക്ടിവിറ്റിയ്ക്കായി ഇതിൽ 3 HDMI പോർട്ടുകളുണ്ട്. അതുപോലെ 2 USB പോർട്ടുകളും കൊടുത്തിരിക്കുന്നു. ഇതിൽ Wi-Fi, ബ്ലൂടൂത്ത് എന്നീ ഫീച്ചറുകളുണ്ട്. ഹാൻഡ്‌സ്-ഫ്രീ വോയിസ് കൺട്രോൾ പോലുള്ള ഫീച്ചറുകൾ ഇതിലുണ്ട്. REGZA എഞ്ചിൻ ZRi AI ചിപ്പ് ഉപയോഗിച്ചിരിക്കുന്നു. ഇതിൽ AMD Free Sync പ്രീമിയം സപ്പോർട്ടും ലഭിക്കുന്നു.