55 ഇഞ്ച് QLED TV 68 ശതമാനം വില കുറച്ച് വിൽക്കുന്നു, ഗംഭീരമായ ഓഫർ

Updated on 25-Nov-2025

വളരെ മികച്ച ഒരു സ്മാർട് ടിവി ഡീൽ ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. മികച്ച ഫീച്ചറുകളുള്ള 55 ഇഞ്ച് സ്മാർട്ട് ടിവി ഇപ്പോൾ 68 ശതമാനം കിഴിവിൽ ലഭ്യമാണ്. Amazon ആണ് ഓഫർ അനുവദിച്ചിരിക്കുന്നത്. 55 ഇഞ്ച് QLED TV 35000 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ഈ ആകർഷകമായ ഡീലിനെ കുറിച്ചും ക്യുഎൽഇഡി ടിവിയുടെ ഫീച്ചറുകളെ കുറിച്ചും ഞങ്ങൾ പറഞ്ഞുതരാം.

QLED TV Price Discount on Amazon

1,09,990 രൂപ വിലയാകുന്ന ക്യുഎൽഇഡി ടിവിയാണിത്. ആമസോൺ ഇതിന് അതിഗംഭീരമായ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. TCL 139 cm (55 inches) 4K Ultra HD Smart QLED Google TV 55T8C മോഡലാണിത്. 55 ഇഞ്ചിന്റെ ടെലിവിഷന് ആമസോണിലെ വില വെറും 34,990 രൂപയാണ്.

1000 രൂപയുടെ ബാങ്ക് ഓഫറും ആമസോൺ തരുന്നു. ഇതിന് 1,696 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. ഇത് ടിസിഎൽ ടിവിയ്ക്കുള്ള പരിമിതകാല ഓഫറാണ്.

QLED TV

TCL 4K Ultra HD Smart QLED Google TV 55T8C

ടിസിഎല്ലിന്റെ 5T8C എന്ന മോഡലിലുള്ള സ്മാർട് ടിവിയാണിത്. ഇതിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുള്ളത് AiPQ Pro പ്രോസസറാണ്. ഉയർന്ന പെർഫോമൻസുള്ള സ്മാർട് ടിവിയാണ്. ടെലിവിഷൻ ഡിസ്പ്ലേ QLED മോഡലാണ്. ഈ സ്മാർട്ട് ടിവിയ്ക്ക് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്.

ഇന്റഗ്രേറ്റഡ് ONKYO 2.1 ഹൈ-ഫൈ ഓഡിയോ സിസ്റ്റവും ഇതിലുണ്ട്. ടിവിയിൽ സബ് വൂഫർ ഉൾപ്പെടെ ആകെ 35W ഔട്ട്പുട്ട് ലഭിക്കുന്നു.

ഡോൾബി അറ്റ്‌മോസിനൊപ്പം ഒരു സിനിമാറ്റിക് ശബ്‌ദ അനുഭവം ലഭിക്കുന്നു. ഇതിൽ ടിസിഎൽ മെറ്റാലിക് ബെസൽ-ലെസ് ഡിസൈനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗെയിമിങ്ങിനായി ടിവിയിൽ HDMI 2.1 സപ്പോർട്ടും ലഭ്യമാണ്. മികച്ച ബ്രൈറ്റ്നെസ്സും കളർ ടെക്നോളജിയുമുള്ളതിനാൽ ഗെയിമിങ് പ്രേമികൾക്ക് ഇത് മികച്ച ചോയിസാകും.

ഡോൾബി വിഷൻ, HDR10+, 93% DCI-P3 കവറേജ് ഫീച്ചറുകളും സിനിമാറ്റിക് വൈബ്രൻസും ടിവി ഉറപ്പാക്കുന്നു. ഈ സ്മാർട് ടിവിയിൽ സ്ലീക്ക് മെറ്റാലിക് ബെസൽ-ലെസ് ഡിസൈനാണുള്ളത്.

Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം

ടിവിയിൽ ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നു. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകളിലേക്ക് ആക്‌സസ് ലഭ്യമാണ്. വോയ്‌സ് കൺട്രോളിനായി ബിൽറ്റ്-ഇൻ ഗൂഗിൾ അസിസ്റ്റന്റ്, അലക്‌സ സപ്പോർട്ടും ഇതിനുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :