LG OLED TV Deal Price on Amazon
ക്രിസ്മസ് എത്താറായി. ഇത്തവണത്തെ Christmas ഓഫറിലൂടെ ഒരു കിടിലൻ സ്മാർട്ട് ടിവി വാങ്ങിയാലോ? 55 ഇഞ്ച് വലിപ്പമുള്ള LG OLED TV ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങിക്കാം. ഇതിനായി Amazon എന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വലിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. വീട്ടിലേക്ക് പുതിയ Smart TV വാങ്ങാൻ പ്ലാനുള്ളവർ, വിപണിയിലെ ഏറ്റവും മികച്ച ടെലിവിഷനും അതിനുള്ള ഡീലും വിട്ടുകളയണ്ട.
LG OLED evo C5 Series 4K Ultra HD ടിവിയാണ് ആമസോൺ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. ഇതിന്റെ വിപണിയിലെ വില 2,12,590 രൂപയാണ്. lED, QLED ഡിസ്പ്ലേകളേക്കാൾ കൂടുതൽ മികവുറ്റ വിഷ്വൽ എക്സ്പീരിയൻസ് നിങ്ങൾക്ക് OLED ടിവിയിൽ ലഭിക്കും.
44 ശതമാനം ഡിസ്കൌണ്ടിൽ നിങ്ങൾക്ക് എൽജി ഒഎൽഇഡി ടിവി വാങ്ങിക്കാം. ആമസോൺ 55 ഇഞ്ച് സ്മാർട് ടിവി 1,18,299 രൂപയ്ക്കാണ് ആമസോൺ വിൽക്കുന്നത്. 10000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ട് ലഭ്യമാണ്. ഇങ്ങനെ നിങ്ങൾക്ക് ഒഎൽഇഡി ടിവി 108299 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. 11,680 രൂപയുടെ കിഴിവ് എക്സ്ചേഞ്ച് ഓഫറായി ആമസോണിൽ നിന്ന് ലഭിക്കും.
HDFC, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 2000 രൂപ മുതൽ 3000 രൂപ വരെയുള്ള കിഴിവ് നേടാം. എൽജി സ്മാർട് ടിവിയ്ക്ക് 8,781 രൂപയുടെ ഇഎംഐ ഇടപാടും നിങ്ങൾക്ക് ആമസോൺ വാഗ്ദാനം ചെയ്യുന്നു.
വലിയ മുറികൾക്ക് അനുയോജ്യമായ ടെലിവിഷനാണിത്. വീട്ടിനെ ഹോം തിയേറ്ററാക്കാൻ എൽജി 55 ഇഞ്ച് ഒഎൽഇഡി ടിവി അനുയോജ്യമാണ്. അൾട്രാ എച്ച്ഡി 3840*2160 റെസല്യൂഷനോട് കൂടിയ ഡിസ്പ്ലേയാണ് ഇതിനുള്ളത്. 4K റെസല്യൂഷൻ സാങ്കേതികവിദ്യയാണ് എൽജി ടെലിവിഷനിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച OLED ടിവികളിൽ ഒന്നാണ് ഇത്. a9 AI പ്രോസസർ 4K Gen8 ആണ് ടെലിവിഷന് പെർഫോമൻസ് തരുന്നത്. LG 65 ഇഞ്ച് 4K ടിവിയിൽ AI മാജിക് റിമോട്ടിലുള്ള AI ബട്ടണുമുണ്ട്. സിസ്റ്റം നിയന്ത്രിക്കാൻ നിങ്ങൾക്ക് അതിനാൽ അധിക ഉപകരണമൊന്നും ആവശ്യമില്ല.
Also Read: 200MP ട്രിപ്പിൾ ക്യാമറ Vivo പ്രീമിയം ഫോൺ 15000 രൂപ കിഴിവിൽ Special Deal!
സ്മാർട്ട് ടിവിയിൽ ഡൈനാമിക് ബൂസ്റ്റർ, WoW ഇന്റർഫേസ് മുതലായ ഫീച്ചറുകളുമുണ്ട്. സ്മാർട് ടിവിയിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ലഭിക്കുന്നു. ബ്ലൂടൂത്ത്, HDMI, RF, USB, Wi-Fi തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും സ്മാർട്ട് ടിവിയ്ക്കുണ്ട്.