43 ഇഞ്ച് Sony 4K Ultra HD Smart TV 40000 രൂപയ്ക്ക് താഴെ, Republic Day Special!

Updated on 26-Jan-2025
HIGHLIGHTS

43 ഇഞ്ചുള്ള Sony BRAVIA 2 Series സ്മാർട് ടിവിയ്ക്കാണ് കിഴിവ്

ഗൂഗിൾ TV K-43S20B മോഡലാണ് ഈ സ്മാർട് ടിവി

ആമസോണിൽ 35 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Sony 4K Ultra HD Smart TV 40000 രൂപയ്ക്ക് താഴെ വാങ്ങാം. ഇതിനായി ആമസോൺ republic day special offer പ്രഖ്യാപിച്ചിരിക്കുന്നു. പരിമിതകാലത്തേക്ക് മാത്രമാണ് ഈ കിഴിവ് ബാധകമെന്നത് ശ്രദ്ധിക്കുക.

Sony 4K Ultra HD Smart TV: ഓഫർ

43 ഇഞ്ചുള്ള Sony BRAVIA 2 Series സ്മാർട് ടിവിയ്ക്കാണ് കിഴിവ്. ഗൂഗിൾ TV K-43S20B മോഡലാണ് ഈ സ്മാർട് ടിവി. ഇതിന്റെ വിപണി വില 59,900 രൂപയാണ്. എന്നാണ് ആമസോണിൽ 35 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിലൂടെ സോണി ബ്രാവിയ 2 സീരീസ് നിങ്ങൾക്ക് 38,990 രൂപയ്ക്ക് ലഭിക്കും. സോണിയുടെ 4K അൾട്രാ എച്ച്ഡി സ്മാർട്ട് LED ഗൂഗിൾ ടിവി ഇത്രയും കിഴിവിൽ ലഭിക്കുന്നത് അപൂർവ്വമാണ്. ഇതിന് പുറമെ ചില ബാങ്ക് ഓഫറുകളും ഇതിനുണ്ട്. സോണി സ്മാർട് ടിവിയ്ക്ക് ആമസോൺ 1750 രൂപയുടെ ബാങ്ക് കിഴിവ് നൽകുന്നു. ഇതു കൂടി ചേരുമ്പോൾ Sony BRAVIA 2 Series നിങ്ങൾക്ക് 37000 രൂപയ്ക്ക് സ്വന്തമാക്കാം. Buy From Here

Sony 4K Ultra HD Smart TV

സോണി BRAVIA 2 Series ടിവി: ഫീച്ചറുകൾ

4K പ്രോസസർ X1 ആണ് ഈ സ്മാർട് ടിവിയുള്ളത്. ലൈവ് കളർ ടെക്നോളജി കൂടുതൽ മനോഹരമായ ദൃശ്യങ്ങൾ ഉറപ്പാക്കുന്നു. സ്മാർട്ട് ഇന്റഗ്രേഷനായി ബിൽറ്റ്-ഇൻ ക്രോംകാസ്റ്റ്, അലക്‌സ സപ്പോർട്ട് ഇതിൽ ലഭിക്കും. ഐഫോണുകാർക്ക് ആപ്പിൾ എയർപ്ലേ ഫീച്ചറും വിനിയോഗിക്കാം.

Also Read: Best Offer: 43 ഇഞ്ച് 4K അൾട്രാ Smart TV പകുതി വിലയ്ക്ക്! വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന വലിയ ടിവി 20000 രൂപയ്ക്കും താഴെ…

സെറ്റ് ടോപ് ബോക്സും മറ്റും കണക്റ്റ് ചെയ്യാൻ 3 HDMI പോർട്ടുകളാണ് വരുന്നത്. ടിവിയുടെ ഡിസ്പ്ലേയ്ക്ക് 4K X റിയാലിറ്റി പ്രോ ഫീച്ചറുമുണ്ട്. ഡിസ്പ്ലേയുടെ റിഫ്രഷ് റേറ്റ് 60 ഹെർട്സ് ആണ്. 20 വാട്ട് ഔട്ട്പുട്ടാണ് ടിവി ഉപയോഗിക്കുന്നത്.

ഒതുക്കമുള്ള ഒരു സ്മാർട് ടിവിയായതിനാൽ നിങ്ങളുടെ റൂമിന്റെ വലിപ്പത്തിനും ഇത് അനുയോജ്യമാകും. 7.8 കി.ഗ്രാം ഭാരമാണ് ഇതിനുള്ളത്. ഇന്നത്തെ ട്രെൻഡായ മെലിഞ്ഞ ഡിസൈനാണ് സ്മാർട് ടിവിയിലുള്ളത്. ആധുനികമായ ഡിസൈനും സ്മാർട് ഹോമാക്കാൻ സഹായിക്കും.

ഇതിൽ Google TV ഫീച്ചർ ചെയ്യുന്നു. അതിനാൽ Google Assistant, Alexa വഴി ബിൽറ്റ്-ഇൻ വോയ്‌സ് കൺട്രോൾ സാധിക്കുന്നതാണ്. നിങ്ങൾക്ക് പരിപാടികളും ആപ്പുകളും തുറക്കാനും കാണാനും ഈ വോയിസ് കൺട്രോൾ ടെക്നോളജി പ്രയോജനപ്പെടുത്താം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :