Samsung Smart TV 2025, Samsung LED TV Onam offer, 43 inch Smart TV under 25000, Samsung UA43F5550FUXXL, best smart TV 2025 India, Samsung FHD TV features, budget smart TV India, Onam TV deals 2025, Amazon smart TV discount,
ഈ ഓണത്തിന് മികച്ചൊരു സ്മാർട് ടിവി നോക്കിയാലോ? 43 ഇഞ്ച് വലിപ്പമുള്ള New Samsung LED TV വിലക്കുറവിൽ വാങ്ങാൻ ഇതാണ് അവസരം. ഈ വർഷമിറങ്ങിയ ഏറ്റവും പുതിയ Samsung Smart TV ആണിത്. 25000 രൂപയ്ക്ക് താഴെ എൽഇഡി ടിവി സ്വന്തമാക്കാം. വടിവേലുവിനൊപ്പം ഫഹദ് ഫാസിലും കേന്ദ്രവേഷത്തിലെത്തിയ ചിത്രമാണ് മാരീശൻ. കോമഡി ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്. ഒപ്പം Wednesday പോലുള്ള ടോപ് സീരീസുകളും ഈ പ്ലാറ്റ്ഫോമിൽ ആസ്വദിക്കാം.
Samsung Electronics-ൽ നിന്നുള്ള ഈ സാംസങ് ടിവിയ്ക്ക് വമ്പിച്ച വിലയിടിവ് സംഭവിച്ചിരിക്കുന്നു.
29,900 രൂപയാണ് സാംസങ്ങിന്റെ എൽഇഡി ടിവിയുടെ ഒറിജിനൽ വില. 18 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ആമസോൺ അനുവദിച്ചിട്ടുള്ളത്. സാംസങ് 24 ഇഞ്ച് എൽഇഡി ടിവിയുടെ UA43F5550FUXXL മോഡലിനാണ് കിഴിവ്. 24,490 രൂപയ്ക്കാണ് സാംസങ് ടിവി ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് ആക്സസിസ്, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 1500 രൂപയുടെ ബാങ്ക് കിഴിവും നേടാം. എന്നുവച്ചാൽ സ്മാർട് ടിവി നിങ്ങൾക്ക് 23000 രൂപ റേഞ്ചിൽ സ്വന്തമാക്കാം.
ഓണക്കാലത്ത് പുതിയ ടിവി വാങ്ങാൻ പ്ലാനുള്ളവർ പരിമിതകാലത്തേക്കുള്ള ഓഫർ വിട്ടുകളയണ്ട. അതും ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് വളരെ ലാഭത്തിൽ പർച്ചേസ് ചെയ്യാം. 1,182 രൂപയുടെ ഇഎംഐ ഡീലും ആമസോൺ അനുവദിച്ചിട്ടുണ്ട്.
സ്ലിം ഡിസൈനിലുള്ള സ്മാർട് ടിവിയാണിത്. ഇതിന് 3 വശങ്ങളിൽ ബെസെൽ-ലെസ് കൊടുത്തിട്ടുണ്ട്. Samsung Knox Security ഫീച്ചറുള്ളതിനാൽ സാംസങ് ഇലക്ട്രോണിക്സ് കൂടുതൽ സ്വകാര്യത ഉറപ്പുനൽകുന്നു. ഇന്ത്യയിൽ നിർമിതമായ സ്മാർട് ടിവിയാണ് സാംസങ് UA43F5550FUXXL ടിവി.
108 സെന്റി മീറ്റർ വലിപ്പമുള്ള സാംസങ് ടിവിയാണിത്. 2025-ൽ പുറത്തിറങ്ങിയ UA43F5550FUXXL എന്ന മോഡൽ ടിവിയ്ക്കാണ് കിഴിവ്. ഫുൾ HD റെസല്യൂഷൻ ഇതിനുണ്ട്. എന്നുവച്ചാൽ ഡിസ്പ്ലേയ്ക്ക് 1920 x 1080 പിക്സൽ റെസല്യൂഷനാണ് വരുന്നത്. ടിവി ഡിസ്പ്ലേയ്ക്ക് 60 Hz റിഫ്രെഷ് റേറ്റ് സപ്പോർട്ടുമുണ്ട്.
ഹൈപ്പർ റിയൽ പിക്ചർ എഞ്ചിൻ, HDR, HDR10+ ക്വാളിറ്റിയിൽ വീഡിയോ ആസ്വദിക്കാൻ സംവിധാനമുണ്ട്. മെഗാ കോൺട്രാസ്റ്റ്, കോൺട്രാസ്റ്റ് എൻഹാൻസർ, PurColor തുടങ്ങിയ ടെക്നോളജിയും ഇതിലെ ഡിസ്പ്ലേയ്ക്ക് ഉപയോഗിച്ചിരിക്കുന്നു.
Tizen ഓപ്പറേറ്റിങ് സിസ്റ്റമാണ് സാംസങ് എഫ്എച്ച്ഡി സ്മാർട് എൽഇഡി ടിവിയിൽ ഉപയോഗിച്ചിട്ടുള്ളത്. Bixby, Amazon Alexa, Google Assistant പോലുള്ള വോയിസ് അസിസ്റ്റന്റ് ഫീച്ചർ ഇതിനുണ്ട്. സാംസങ് ടിവി പ്ലസ്, SmartThings പോലുള്ള ആപ്ലിക്കേഷനുകൾ ടിവിയിൽ പ്രവർത്തിക്കുന്നു.
വൈ-ഫൈയും ബ്ലൂടൂത്തും പോലുള്ള കണക്റ്റിവിറ്റി ഫീച്ചറുകളും ഇതിലുണ്ട്. മൊബൈലിൽ നിന്ന് ടിവിയിലേക്ക് സ്ക്രീൻ മിറർ ചെയ്യാനുള്ള ഓപ്ഷനും സ്മാർട് ടിവിയ്ക്കുണ്ട്. ഇതിൽ നിങ്ങൾക്ക് ആപ്പിൾ എയർപ്ലേ സപ്പോർട്ടും ലഭിക്കുന്നതാണ്.
20W RMS സ്പീക്കർ ഔട്ട്പുട്ടാണ് സാംസങ് സ്മാർട് ടിവിയ്ക്കുള്ളത്. 2CH സ്പീക്കർ ടൈപ്പുകൾ ഇതിൽ നൽകിയിരിക്കുന്നു. ഡോൾബി ഡിജിറ്റൽ പ്ലസ് സപ്പോർട്ടുള്ള സൌണ്ട് ഔട്ട്പുട്ടും ഇതിലുണ്ട്. ഒബജെക്റ്റ് ട്രാക്കിങ് സൌണ്ട് അഥാവാ OTS Lite ഫീച്ചർ സ്മാർട് ടിവിയ്ക്കുണ്ട്. Q-Symphony, Adaptive Sound പോലുള്ള ശബ്ദ എക്സ്പീരിയൻസും ടിവിയ്ക്ക് ലഭിക്കുന്നു.
ഇനി കണക്റ്റിവിറ്റി ഓപ്ഷനിലേക്ക് വരാം. സാംസങ് 2025 സ്മാർട് ടിവിയിൽ 2 HDMI പോർട്ടുകളുണ്ട്. ഇതിൽ ഒരു USB പോർട്ടും കൊടുത്തിരിക്കുന്നു. എച്ച്ഡിഎംഐ സപ്പോർട്ട് ചെയ്യുന്ന eARC സംവിധാനവും ടിവിയ്ക്കുണ്ട്.