tcl v5c series qled smart tv
Smart TV Offer: TCL ബ്രാൻഡിൽ നിന്ന് 40 ഇഞ്ച് സ്മാർട് ടിവി നിങ്ങൾക്ക് വില കുറച്ച് വാങ്ങാം. 40 ഇഞ്ച് വലിപ്പമുള്ള QLED ഡിസ്പ്ലേ ടിവികൾ ഡിസ്കൌണ്ടിൽ വാങ്ങാം. വലിയ സ്‌ക്രീനുള്ള ടിസിഎൽ ടിവി നിങ്ങൾക്ക് പകുതി വിലയ്ക്ക് ലഭിക്കും.
മനോഹരമായ ദൃശ്യങ്ങൾ നൽകുന്ന സ്മാർട് ടിവിയാണിത്. സുഖകരമായ മുറികൾക്കും അപ്പാർട്ടുമെന്റുകൾക്കും അനുയോജ്യമായ ടിവിയാണിത്.
35,990 രൂപയാണ് ടിസിഎൽ V5C Series QLED ടിവിയുടെ വിപണി വില. ആമസോണിൽ പകുതി വിലയ്ക്ക് സ്മാർട് ടിവി വിൽക്കുന്നു. 47 ശതമാനം ഡിസ്കൌണ്ടിൽ 18,990 രൂപയ്ക്ക് ടിവി ലഭിക്കും.
HDFC കാർഡിലൂടെ 2000 രൂപ വരെ ഇളവ് നേടാം. 855.10 രൂപയുടെ നോ-കോസ്റ്റ് ഡീലും ലഭിക്കും. 921 രൂപയ്ക്ക് ഇഎംഐയിലും സ്മാർട് ടിവി സ്വന്തമാക്കാം. പഴയ ടിവി വാങ്ങുകയാണെങ്കിൽ, 3,010 രൂപയ്ക്ക് എക്സ്ചേഞ്ചിൽ ടിസിഎൽ സ്മാർട് ടിവി ലഭിക്കുന്നതാണ്.
2025-ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച 40 ഇഞ്ച് ടിവികളിൽ ഒന്നാണിത്. അതിനാൽ തന്നെ നിങ്ങൾ ലാഭത്തിൽ വാങ്ങുന്നത് വിപണിയിലെ ഏറ്റവും പുതിയ ഉപകരണമാണെന്ന് പറയാം. ടിസിഎൽ സ്മാർട്ട് എൽഇഡി ടിവി, ഫുൾ എച്ച്ഡി റെസല്യൂഷനും ബെസൽ-ലെസ് ഡിസൈനുമുള്ളതാണ്. ഇതിന്റെ പിക്ചർ ക്വാളിറ്റിയും ഗംഭീരമാണ്. ചെറിയ ഇടങ്ങൾക്ക് പോലും അനുയോജ്യമായ സ്മാർട് ഡിവൈസാണെന്ന് പറയാം.
ടിവിയിലെ ബിൽറ്റ്-ഇൻ ആൻഡ്രോയിഡ് സിസ്റ്റം സ്ട്രീമിങ്ങിന് അനുയോജ്യമാണ്. കൂടാതെ സ്ഥലം ടിവിയ്ക്കായി ആവശ്യമില്ല. ഏത് മുറിയിലും സുഗമമായി യോജിക്കുന്ന ഡിസൈനാണ് ഇതിനുള്ളത്.
1080p റെസല്യൂഷനുള്ള 40 ഇഞ്ച് സ്ക്രീനാണ് ടിവിയ്ക്കുള്ളത്. ഡിസ്പ്ലേയ്ക്ക് 60 Hz റിഫ്രഷ് റേറ്റുണ്ട്. 2 HDMI പോർട്ടുകൾ ഇതിലുണ്ട്. FHD QLED ഗൂഗിൾ ടിവിയാണിത്. HDR 10 സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലേയാണ് ടിവിയ്ക്കുള്ളത്. 64 ബിറ്റ് ക്വാഡ് കോർ പ്രോസസർ ടിസിഎല്ലിന്റെ V5C സീരീസ് ടിവിയിൽ കൊടുത്തിരിക്കുന്നു. ഒരു വർഷം വാറണ്ടിയോടെയാണ് സ്മാർട് ടിവി വിൽക്കുന്നത്. Wi-Fi, USB, ഈതർനെറ്റ്, HDMI കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിനുണ്ട്.
ടിസിഎല്ലിന്റെ ഇതേ സീരീസിലുള്ള 32 ഇഞ്ച് ടിവിയാണെങ്കിൽ 15000 രൂപയ്ക്കും താഴെ ലഭിക്കും. 14999 രൂപയ്ക്ക് സ്മാർട് ടിവി ആമസോണിൽ വാങ്ങാനാകും.
Also Read: Good News! 128GB, 256GB സ്റ്റോറേജ് Apple iPhone 15 10000 രൂപ വില കുറച്ച് വാങ്ങാം…