4 best smart tvs under 20000 rs with hd ready led big display
Best Smart TVs Under 20000: നിങ്ങളൊരു ബജറ്റ് സ്മാർട് ടിവിയാണോ വാങ്ങാൻ ഉദ്ദേശിക്കുന്നത്? അതും ഒരുപാട് വർഷങ്ങളിലേക്ക് നീണ്ടുനിൽക്കുന്ന മികച്ച ടിവികൾ? എങ്കിൽ 20000 രൂപയ്ക്ക് താഴെ ബജറ്റിൽ ടിവികൾ സ്വന്തമാക്കാം.
ക്ലിയർ വിഷ്വലുകളും, വ്യക്തമായ ഓഡിയോയും, സ്ട്രീമിംഗ് ആപ്പുകളിലേക്ക് എളുപ്പത്തിലുള്ള ആക്‌സസും ഇതിലുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളും IPL Cricket ലൈവുകളുമെല്ലാം വളരെ ആവേശത്തോടെയും രസകരമായും ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും. LG, Samsung, പാനസോണിക്, ഷവോമി തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട് ടിവികൾ നിങ്ങൾക്ക് ഈ വിലയിൽ ലഭിക്കും.
32 ഇഞ്ച് വലിപ്പമുള്ളതിനാൽ ചെറിയ ടിവിയാണെന്ന സംശയവും വേണ്ട. എച്ച്ഡി, എൽഇഡി ഡിസ്പ്ലേ ടിവികളാണ് സാംസങ്ങും എൽജിയുമെല്ലാം ഈ ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്.
ചെറിയ മുറികൾക്ക് അനുയോജ്യമായ എൽജി ടിവിയാണിത്. ഇത് ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് വേഗത്തിൽ ആക്സസ് നൽകുന്നു. ഏറ്റവും മികച്ച പിക്വചർ ക്വാളിറ്റിയും ഇതിലൂടെ ലഭിക്കുന്നതാണ്. α5 ജെൻ എഐ പ്രോസസറും, 2 HDMI പോർട്ടുകളുമുള്ള സ്മാർട് ടിവിയാണിത്. HDR 10 Pro ടെക്നോളജിയും ഈ എൽജി ടിവിയിൽ ഉപയോഗിച്ചിരിക്കുന്നു.
23000 രൂപയാണ് ഈ എൽജി സ്മാർട് ടിവിയ്ക്ക് വിലയാകുന്നത്. 15,990 രൂപയ്ക്ക് ആമസോണിൽ ഇപ്പോൾ ടിവി ലഭിക്കും. ഇതിന് പുറമെ 479 രൂപയുടെ ക്യാഷ്ബാക്കും, 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ആമസോൺ തരുന്നു. ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ മാസപ്പലിശയില്ലാതെ, 720 രൂപയ്ക്ക് സ്വന്തമാക്കാം.
സാംസങ് 32 ഇഞ്ച് HD റെഡി സ്മാർട്ട് LED ടിവി HD റെഡി റെസല്യൂഷനോട് കൂടിയ ഡിസ്പ്ലേയാണ് തരുന്നത്. ടൈസൺ OS ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ടിവി പ്രവർത്തിക്കുന്നത്. ജനപ്രിയ സ്ട്രീമിംഗ് ആപ്പുകളിലേക്കുള്ള ആക്‌സസ് ഇതിൽ ലഭിക്കുന്നതാണ്.
ഡോൾബി ഡിജിറ്റൽ പ്ലസ് ഓഡിയോ എക്സ്പീരിയൻസും 20 W ഔട്ട്പുട്ടും ഇതിനുണ്ട്. സ്ലിം ഡിസൈനിലാണ് സാംസങ് ടിവിയിലുള്ളത്. റീട്ടെയിൽ വില 18000 ആണെങ്കിലും, ആമസോണിൽ 11,990 രൂപ മാത്രമാണ് വില. 539 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും, 1500 രൂപയുടെ ബാങ്ക് ഓഫറുമുണ്ട്.
ഷവോമിയുടെ Smart Google LED TV നിങ്ങൾക്ക് 15000 രൂപയ്ക്കും താഴെ വാങ്ങാനുള്ള ഡീലാണ് അനുവദിച്ചിട്ടുള്ളത്.
എംഐയുടെ ഷവോമി 32 ഇഞ്ച് എച്ച്ഡി റെഡി ടിവി ഏറ്റവും മികച്ച ഡിസ്പ്ലേയുള്ള ടിവിയാണ്. എച്ച്ഡി റെഡി റെസല്യൂഷനിലൂടെ വ്യക്തവും ഊർജ്ജസ്വലവുമായ ദൃശ്യങ്ങൾ നൽകുന്നു. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിങ്ങളുടെ ടിവി കൺട്രോൾ ചെയ്യാവുന്നതാണ്.
ആമസോൺ 50 ശതമാനം കിഴിവാണ് ഇപ്പോൾ ഷവോമി സ്മാർട് ടിവിയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 24000 രൂപയുടെ ടിവി ഇപ്പോൾ പകുതി വിലയ്ക്ക്, 12,490 രൂപയ്ക്ക് വാങ്ങാം. പോരാഞ്ഞിട്ട് 1500 രൂപയുടെ ബാങ്ക് കിഴിവും 562.39 EMI ഓഫറും ലഭിക്കും.
2K HDR ഡിസ്പ്ലേയുള്ള പാനസോണിക് സ്മാർട് ടിവിയാണിത്. 32 ഇഞ്ച് വലിപ്പമാണ് ഇതിനുള്ളത്. 2 USB പോർട്ടുകളും 2 എച്ച്ഡിഎംഐ കണക്റ്റിവിറ്റി ഫീച്ചറും ഇതിനുണ്ട്. വിവിഡ് ഡിജിറ്റൽ പ്രോ, ഡോൾബി ഡിജിറ്റൽ, ഓഡിയോ ബൂസ്റ്റർ+ സപ്പോർട്ടും പാനസോണിക് ടിവിയ്ക്ക് ലഭിക്കും. ഇത് നിങ്ങളുടെ മുറിയ്ക്ക് അനുസൃതമായ വലിപ്പമാണെന്ന് മാത്രമല്ല, ഏറ്റവും മികച്ച പിക്ചർ എക്സ്പീരിയൻസും തരുന്നു.