32 inch size tata qled tv buy at just 10000 rs
വീട്ടിലേക്ക് പുതിയ സ്മാർട് ടിവി നോക്കുന്നവർ ഇനി വൈകിക്കേണ്ട. ഇന്ത്യയുടെ പ്രിയപ്പെട്ട TATA QLED TV ഓഫറിൽ വിൽക്കുന്നു. വെറും 10000 രൂപയ്ക്ക് നിങ്ങൾക്ക് ഈ ബ്രാൻഡഡ് ക്യുഎൽഇഡി ടെലിവിഷൻ വാങ്ങാമെന്നതാണ് സന്തോഷ വാർത്ത. ഇതൊരു പരിമിതകാല ഓഫറാണ്. കേരളത്തിലും ടാറ്റയുടെ ഓൺലൈൻ സേവനം ലഭ്യമാണ്.
18,000 രൂപയ്ക്കാണ് Croma QLED Smart Google TV വിപണിയിലെത്തിച്ചത്. 32 ഇഞ്ച് ക്യുഎൽഇഡി ടിവിയ്ക്ക് 8000 രൂപയുടെ കിഴിവ് ലഭിക്കുന്നു. Dolby Audio സപ്പോർട്ട് ചെയ്യുന്ന സ്മാർട് ടിവിയാണിത്.
ക്രോമ സൈറ്റിലാണ് ക്രോമ ടിവിയ്ക്ക് ഓഫർ അനുവദിച്ചിരിക്കുന്നത്. കേരളത്തിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം പോലുള്ള ഒട്ടുമിക്ക ഇടങ്ങളിലും ക്രോമ സേവനം ലഭ്യമാണ്. ഇപ്പോൾ ക്രോമ പ്ലാറ്റ്ഫോമിൽ ഈ സ്മാർട് ടിവി ഡീലിൽ വാങ്ങാം. 10,990 രൂപയ്ക്കാണ് ടാറ്റ ടിവി വിൽക്കുന്നത്.
എസ്ബിഐ, ആക്സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്കുകളിലൂടെ 1500 രൂപയുടെ ഇളവ് ലഭിക്കും. ഇതുകൂടി ഉൾപ്പെടുത്തുമ്പോൾ 9000 രൂപയ്ക്ക് ക്രോമ ക്യുഎൽഇഡി സ്മാർട് ടിവി വാങ്ങിക്കാം. ഇതിന് 517 രൂപയുടെ ഇഎംഐയും ക്രോമ തരുന്നുണ്ട്.
ക്രോമയുടെ ഡോൾബി ഓഡിയോ സപ്പോർട്ട് ചെയ്യുന്ന ടെലിവിഷനാണിത്. ഈ ടിവികൾ ഗൂഗിൾ ടിവി 5.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. HD റെഡി, 4K അൾട്രാ HD ക്വാളിറ്റിയുള്ള സ്മാർട് ടിവിയാണിത്.
ഇതേ മോഡലിന്റെ 43 ഇഞ്ച്, 55 ഇഞ്ച് വലിപ്പമുള്ള ടിവികളും ക്രോമയിൽ ലഭ്യമാണ്. ഓഫറിൽ വിൽക്കുന്ന 32 ഇഞ്ച് ടിവിയ്ക്ക് മെച്ചപ്പെടുത്തിയ ബ്രൈറ്റ്നെസ്, ഊർജ്ജസ്വലമായ നിറവുമുള്ള QLED ഡിസ്പ്ലയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. മികച്ച പിക്ചർ ക്വാളിറ്റിയ്ക്കായി ഇതിൽ A+ ഗ്രേഡ് പാനലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗൂഗിൾ ടിവി 5.0 പ്ലാറ്റ്‌ഫോമിലാണ് ഈ ടിവി പ്രവർത്തിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, യൂട്യൂബ്, ജിയോഹോട്ട്സ്റ്റാർ തുടങ്ങിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്ക് ആക്‌സസും ലഭിക്കും.\
Also Read: 5.1 Surround സൗണ്ട് സപ്പോർട്ട് ZEBRONICS Soundbar 71 ശതമാനം വില വെട്ടിക്കുറച്ചു
ഡോൾബി ഓഡിയോ സപ്പോർട്ട് ചെയ്യുന്ന ക്രോമ സ്മാർട് ഗൂഗിൾ ടിവിയാണിത്. ഇതിന് 20W മുതൽ 40W ഔട്ട്പുട്ടുള്ള സ്പീക്കറാണുള്ളത്. ഡോൾബി വിഷനും ഡോൾബി അറ്റ്‌മോസും ഈ ക്രോമ ടെലിവിഷനിലുണ്ട്.
ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5.0, HDMI, USB പോർട്ടുകൾ എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ക്രോമ സ്മാർട് ടിവിയിലുണ്ട്. ബിൽറ്റ്-ഇൻ ഗൂഗിൾ അസിസ്റ്റന്റ് വോയ്‌സ് കൺട്രോൾ ഓപ്ഷനും ടിവിയ്ക്കുണ്ട്. സുഗമമായ സ്‌ക്രീൻ മിററിംഗിന് സ്മാർട് ടിവിയിൽ Chromecast എന്ന ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.