1198 rs bsnl plan
BSNL വരിക്കാർക്കായി സർക്കാർ കമ്പനി പുറത്തിറക്കിയ പ്ലാനാണ് 1198 രൂപയുടേത്. ഒരു വർഷത്തെ വാലിഡിറ്റിയിലാണ് ബിഎസ്എൻഎൽ ഈ റീചാർജ് പാക്കേജ് അവതരിപ്പിച്ചിട്ടുള്ളത്. ദീർഘ കാല വാലിഡിറ്റി വരുന്ന റീചാർജ് പ്ലാനാണിത്.
Bharat Sanchar Nigam Limited വരിക്കാർക്കായി അവതരിപ്പിക്കുന്ന മിക്ക പ്ലാനുകളും ലാഭകരമാണ്. 1198 രൂപയുടെ പ്ലാൻ 365 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്. ഒരു വർഷത്തേക്ക് റീചാർജ് ചെയ്യുന്നതിന് വെറും 1198 രൂപ മാത്രം മതിയെന്ന് സാരം. എന്നുവച്ചാൽ ഇതിന് ചെലവാകുന്ന പ്രതിമാസ തുക 99 രൂപയാണ്. ദിവസച്ചെലവ് നോക്കിയാൽ ഇത് 3.2 രൂപ മാത്രം.
ഈ ബിഎസ്‌എൻഎൽ പ്ലാനിന് പ്രതിവർഷത്തേക്ക് 1198 രൂപ ചെലവാകുന്നു. എന്നുവച്ചാ 1200 രൂപയ്ക്കും താഴെ ചെലവാക്കിയാൽ 365 ദിവസം വേറെ പ്ലാനുകളൊന്നും നോക്കണ്ട. ഈ പ്ലാനിൽ 300 മിനിറ്റ് വോയ്‌സ് കോളിംഗ് ലഭ്യമാണ്. പോരാത്തതിന് ഇതിൽ ഡാറ്റ, എസ്എംഎസ് ഓഫറുകളും കമ്പനി ചേർത്തിരിക്കുന്നു.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇതിൽ അനുവദിച്ചിട്ടുള്ളത് 3 ജിബി ഡാറ്റയാണ്. ഇതിൽ പ്രതിമാസം 30 എസ്‌എംഎസ് കൂടി ഉൾപ്പെടുന്നു. ഈ ആനുകൂല്യങ്ങൾ 12 മാസത്തേക്കുള്ളതായതിനാൽ ബജറ്റ് കസ്റ്റമേഴ്സിന് റീചാർജ് ടെൻഷൻ വേണ്ട. എന്നാൽ 1198 രൂപ പ്ലാനിൽ ഒടിടി സബ്സ്ക്രിപ്ഷനൊന്നും ഉൾപ്പെടുന്നില്ല.
വാലിഡിറ്റി: 365 ദിവസം, ഇന്റർനെറ്റ്: 3 ജിബി ഡാറ്റ, മെസേജിങ്: 30 SMS, വോയിസ് കോളിങ്: 300 മിനിറ്റ്സ് കോളിങ്
365 ദിവസത്തേക്ക് ബിഎസ്എൻഎല്ലിന് വേറെയും പ്ലാനുകളുണ്ട്. 1515 രൂപയുടെ പ്ലാനിലാണ് 12 മാസം കാലാവധി വരുന്നത്. ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ ചേർത്തിട്ടുണ്ട്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസ്സും ഇതിൽ കമ്പനി തരുന്നുണ്ട്. ഇങ്ങനെ വർഷം മുഴുവൻ ആകെ 720 ജിബി ഡാറ്റയാണുള്ളത്.
1515 രൂപയുടെ പ്ലാനിന് പ്രതിമാസം എത്ര ചെലവാകുമെന്ന് നോക്കിയാൽ അതും തുച്ഛ വില തന്നെയാണ്. മാസം തോറും 126.25 രൂപ മാത്രമാണ് ഈ പ്ലാനിലൂടെ ചെലവഴിക്കേണ്ടി വരുന്നത്. ഇടയ്ക്കിടെ 200 രൂപയിൽ കൂടുതൽ പ്ലാനുകളിൽ റീചാർജ് ചെയ്യുന്നതിന് പകരം ഇതാണ് മികച്ച ചോയിസ്. കാരണം 150 രൂപയിലും താഴെയാണ് 1515 രൂപ പ്ലാനിൽ ഈടാക്കുന്നത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.