250 രൂപയ്ക്കും താഴെ! Hotstar, മനോരമ മാക്സ് OTT Free ആയി തരും, പുതിയ Vodafone Idea പാക്കേജ്

Updated on 17-Jun-2024
HIGHLIGHTS

ഇന്റർനെറ്റും ഫ്രീയായി OTT-യും ആസ്വദിക്കാൻ Vodafone Idea പുതിയ പ്ലാൻ

ഇതിൽ 14-ൽ കൂടുതൽ ഒടിടികളും 400 ടിവി ചാനലുകളുമാണ് ലഭിക്കുന്നത്

250 രൂപയ്ക്കും താഴെയാണ് പുതിയ Vi പ്ലാനിന് ചെലവാകുന്നത്

ആകർഷകമായ പുതിയ പ്രീ-പെയ്ഡ് പ്ലാൻ പ്രഖ്യാപിച്ച് Vodafone Idea. ഒട്ടനവധി OTT ആനുകൂല്യങ്ങൾ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. Hotstar ഉൾപ്പെടെയുള്ള ഒടിടി ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭിക്കും. വെറും 248 രൂപ മാത്രമാണ് New Vi പ്ലാനിന്റെ വില. ഇത് പ്രീ-പെയ്ഡ് വരിക്കാർക്കായുള്ള ആഡ് ഓൺ പ്ലാനാണ്.

Vodafone Idea പുതിയ പ്ലാൻ

248 രൂപയുടെ പുതിയ ബജറ്റ്-ഫ്രെണ്ട്ലി പ്ലാനാണിത്. ഇതിൽ മൊത്തം 6GB ഡാറ്റയാണ് വിഐ ഓഫർ ചെയ്യുന്നത്. 14-ലധികം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കാണ് ഈ പ്ലാനിലൂടെ ആക്സസ് ലഭിക്കുന്നത്. എന്താണ് വിഐ ഈ പാക്കേജിൽ ഒരുക്കിയിട്ടുള്ള സർപ്രൈസെന്ന് നോക്കാം.

Disney Plus hotstar

Vodafone Idea ഒടിടി പ്ലാൻ

ഒരു മാസമാണ് ഈ വിഐ പ്ലാനിന്റെ വാലിഡിറ്റി. ഇപ്പോൾ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ ലൈവായി കാണാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളൊരു വിഐ വരിക്കാരനാണെങ്കിൽ ഈ പായ്ക്ക് ധാരാളം. കാരണം, ഇതിലെ ഏറ്റവും ആകർഷകമായ ഓഫർ ഹോട്ട്സ്റ്റാറാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ ഫ്രീ സബ്സ്ക്രിപ്ഷൻ ഈ പ്ലാൻ നൽകുന്നു.

സീ5, സോണിലിവ് എന്നീ ജനപ്രിയ ഒടിടികളും ഈ വിഐ പാക്കേജിലുണ്ട്. ഇങ്ങനെ 14-ലധികം OTT ആപ്പുകളിലേക്കുള്ള സേവനമാണ് വിഐ ഓഫർ ചെയ്യുന്നത്. മലയാളത്തിന്റെ പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സും ഇതിലുണ്ട്. ഫാൻകോഡ്, Playflix, ആജ് തക് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ആക്സസുണ്ട്.

Vodafone Idea ഒടിടി പ്ലാൻ

ഒടിടി മാത്രമല്ല, 400-ലധിതം ചാനലുകൾ ആസ്വദിക്കാനുള്ള സൌകര്യവുമുണ്ട്. വിഐ Movies & TV ആപ്പ് വഴി നേരിട്ട് ഇവ ആക്‌സസ് ചെയ്യാം. ഇങ്ങനെ 14-ൽ കൂടുതൽ ഒടിടികളും 400 ടിവി ചാനലുകളുമാണ് ലഭിക്കുന്നത്.

കോളുകളും എസ്എംഎസ്സും!

ഈ വിഐ പ്ലാനിൽ കോളുകളും എസ്എംഎസ്സുകളും ഉണ്ടോ എന്നാണോ സംശയം? ഇതൊരു ഡാറ്റ വൌച്ചർ പ്ലാനാണ്. അതിനാൽ സിം നിലനിർത്താനും മറ്റും റീചാർജ് ചെയ്യുന്നവർക്ക് അനുയോജ്യമല്ല. അതുപോലെ ഔട്ട്‌ഗോയിങ് കോളിങ് ആനുകൂല്യങ്ങൾ വിഐ ഓഫർ ചെയ്യുന്നില്ല. SMS ഓഫറുകളും ഇതിലില്ല.

Read More: Xiaomi 14 Civi in India: Triple റിയർ ക്യാമറ, ഡ്യുവൽ സെൽഫി ക്യാമറ! വന്നിരിക്കുന്നവൻ ചില്ലറക്കാരനല്ല

ഇന്റർനെറ്റും ഫ്രീയായി ഒടിടിയും ആസ്വദിക്കാൻ ഈ പോക്കറ്റ്-ഫ്രെണ്ട്ലി പ്ലാൻ മതി. ഇതിൽ ഹോട്ട്സ്റ്റാർ, മനോരമാ മാക്സ് ലഭിക്കുന്നുണ്ട്. അതിനാൽ വളരെ വ്യത്യസ്തവും ആകർഷകവുമായ പ്ലാനാണ് വിഐ അവതരിപ്പിച്ചിരിക്കുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :