നെറ്റ്ഫ്ലിക്സ്, സി5, ജിയോഹോട്ട്സ്റ്റാർ ഈ Airtel പാക്കേജിൽ സുലഭം, 300 രൂപയ്ക്കും താഴെ!

HIGHLIGHTS

300 രൂപയ്ക്ക് താഴെ വിലയാകുന്ന പ്ലാനാണിത്

ഈ പാക്കേജിൽ നിങ്ങൾക്ക് എന്റർടെയിൻമെന്റ് ബണ്ടിൽ കണക്കിന് ആസ്വദിക്കാം

ഈ പാക്കേജിൽ കോളിങ്ങും ഡാറ്റ സേവനങ്ങളും ലഭ്യമല്ല

ഇന്ത്യയിലെ ടെലികോം വരിക്കാർക്കായി Airtel പാക്കേജിൽ മികച്ചൊരു പ്രീ- പെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 300 രൂപയ്ക്ക് താഴെ വിലയാകുന്ന പ്ലാനാണിത്. ഈ പാക്കേജിൽ കോളിങ്ങും ഡാറ്റ സേവനങ്ങളും ലഭ്യമല്ല. എന്നാൽ ഒടിടി ആക്സസ് ഈ പ്ലാനിൽ നിന്ന് ലഭിക്കും.

Airtel Rs 279 Plan: വിശദമായി അറിയാം

279 രൂപ വിലയാകുന്ന പ്ലാനാണിത്. ഈ പാക്കേജിൽ നിങ്ങൾക്ക് എന്റർടെയിൻമെന്റ് ബണ്ടിൽ കണക്കിന് ആസ്വദിക്കാം. ഒടിടി (OTT) സ്ട്രീമിംഗ് ഇഷ്ടപ്പെടുന്നവർക്ക് പാക്കേജ് വളരെ ഗുണം ചെയ്യുന്നു.

ഒരു മാസമാണ് 279 രൂപ പ്ലാനിന്റെ വാലിഡിറ്റി. ഈ പ്ലാനിൽ 25-ൽ അധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് ലഭിക്കുന്നു. പ്ലാനിൽ നിന്ന് നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. ഇതിൽ ജിയോഹോട്ട്സ്റ്റാർ ആക്സസും നേടാം. 279 രൂപ പ്ലാനിൽ സീ5 സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നു. എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം വഴി ഈ ഒടിടി പാക്കേജുകളിലേക്കെല്ലാം എൻട്രി നേടാം.

സോണി ലിവ്, ലയൺസ്‌ഗേറ്റ് പ്ലേ, സൺ നെക്സ്റ്റ്, ഹോയിചോയി തുടങ്ങിയവയിലേക്കും ആക്‌സസ് ലഭിക്കും. ഈ പ്ലാനിൽ നിങ്ങൾക്ക് കോളിങ് ഓഫറുകളൊന്നും ലഭിക്കില്ല. അതുപോലെ 279 രൂപ റീചാർജിൽ എയർടെൽ വരിക്കാർക്ക് എസ്എംഎസ് സേവനങ്ങളും ലഭിക്കില്ല. ഇത് ഒടിടി ആക്സസ് ലഭിക്കാനുള്ള പാക്കേജാണ്. 30 ദിവസമാണ് പാക്കേജിലെ വാലിഡിറ്റി. 279 രൂപ പ്ലാനിൽ നിന്ന് 1ജിബി ഡാറ്റയും ആസ്വദിക്കാവുന്നതാണ്. ഇതേ വിലയിൽ വരുന്ന വേറെ ജിയോ പ്ലാനുകളുമുണ്ട്.

എയർടെൽ Rs 279 Plan vs Jio Plan കൂടുതൽ വിവരങ്ങൾ

ജിയോയ്ക്ക് ഇതേ വിലയിൽ വരുന്ന പ്ലാൻ 299 രൂപയുടേതാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് 28 ദിവസത്തെ വാലിഡിറ്റി നേടാം. ഇത് എയർടെലിന്റെ ഒടിടി പാക്കേജിൽ നിന്ന് വളരെ വ്യത്യസ്തമാണ്. പ്ലാനിൽ 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാം. ഇതിൽ ദിവസേന 2ജിബി ഡാറ്റയും ഉൾപ്പെടുന്നു. ജിയോടിവി, ജിയോ ഹോട്ട്സ്റ്റാർ, ജിയോ ക്ലൌഡ് പോലുള്ള ആക്സസും ലഭിക്കും. ദിവസേന 100 എസ്എംഎസ്സും പാക്കേജിലുണ്ട്.

വീട്ടിൽ വൈ-ഫൈ ഉപയോഗിക്കുന്നവർക്ക് എന്റർടെയിൻമെന്റിന് വേണ്ടി എയർടെൽ പ്ലാനാണ് അനുയോജ്യം. നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ പോലുള്ള ഒന്നിലധികം പ്രീമിയം ഒടിടി സേവനങ്ങൾ എയർടെലിൽ നിന്ന് നേടാം.

ജിയോ Rs 299 പ്ലാനിന് 2GB ഓരോ ദിവസവും ലഭിക്കും. ഇതിൽ അൺലിമിറ്റഡ് കോളിംഗും നേടാം.

Also Read: മടക്കി ചുരുട്ടി പോക്കറ്റിലാക്കാം, ഓഫർ പിടിച്ചോളൂ… Rs 10000 ഡിസ്കൗണ്ടിൽ Motorola Razr 60 ഇന്ന്…

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :