Jio Best Plan: വിശ്വസിക്കാനാവുന്നില്ലേ? 1499 രൂപ പ്ലാനിൽ Netflix, Amazon Prime ഫ്രീ!

Updated on 30-Mar-2024
HIGHLIGHTS

2 വമ്പൻ ഒടിടികൾ നിങ്ങൾക്ക് ഫ്രീയായി നേടാം

Netflix, Amazon Prime ഫ്രീയായി കിട്ടുന്ന Jio സബ്സ്ക്രിപ്ഷൻ പ്ലാനുകളാണിവ

1,499 രൂപയുടെ ജിയോ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്

Reliance Jio നിരവധി Entertainment Plans അവതരിപ്പിക്കുന്നുണ്ട്. ഒരു ഒടിടിയുള്ളതും 14 OTT സർവ്വീസുകൾ വരെയുള്ള പ്ലാനുകളുണ്ട്. Jio OTT പ്ലാനുകളിൽ പ്രമുഖമാണ് Netflix ഫ്രീയായി നൽകുന്ന പാക്കേജ്. അതുപോലെ ഇന്ത്യയിലെ പ്രമുഖമായ മറ്റൊരു OTT ആണ് Amazon Prime.

Reliance Jio ഒടിടി പ്ലാൻ

ഈ 2 വമ്പൻ ഒടിടികൾ നിങ്ങൾക്ക് ഫ്രീയായി നേടാം. ഇവ രണ്ടും ഒറ്റ റീചാർജിൽ ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ നേട്ടം. ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷനാണ് ഇതിലുള്ളത്. നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ഇതിൽ ഉൾപ്പെടുന്നു.

Reliance Jio ₹1499 പ്ലാൻ

1,499 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. എന്നാൽ ഇത് ജിയോപ്ലസ് പ്ലാനല്ല എന്നത്. അതിനാൽ തന്നെ ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാൻ നോക്കുന്നവർക്ക് അനുയോജ്യമല്ല. കാരണം, കൂടുതൽ സിമ്മുകൾ കണക്റ്റ് ചെയ്യാൻ അനുവദിക്കുന്നില്ല.

Jio നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ഓഫർ

1499 രൂപയ്ക്ക് എന്തെല്ലാം?

അൺലിമിറ്റഡ് കോളിങ്, 300 ജിബി ഡാറ്റ എന്നിവയാണ് ഇതിലുള്ളത്. അൺലിമിറ്റഡ് എസ്എംഎസ്സും ഈ പ്ലാനിലുണ്ട്. അതായത് ദിവസവും 100 SMS വീതം ലഭിക്കുന്നതാണ്. ബിൽ സൈക്കിളിൽ മുഴുവനും പ്ലാനിന് വാലിഡിറ്റി വരുന്നു. 300ജിബി ക്വാട്ട കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കുന്ന ഓരോ GBയ്ക്കും പൈസ ഈടാക്കും. ഒരു GBയ്ക്ക് 10 രൂപ എന്ന രീതിയിലാണ് വരിക്കാരിൽ നിന്ന് ഈടാക്കുന്നത്.

USA പോലുള്ള രാജ്യങ്ങളിലേക്ക് ഇന്റർനാഷണൽ റോമിങ്ങിനും സൌകര്യമുണ്ട്. കൂടാതെ 5G കണക്റ്റിവിറ്റിയുള്ള ഇടങ്ങളിൽ അൺലിമിറ്റഡ് 5Gയും ലഭിക്കുന്നതാണ്.
ഒരു വർഷത്തേക്ക് നിങ്ങൾക്ക് ഫ്രീയായി ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് ലഭിക്കും. രണ്ട് ഒടിടികളുടെയും മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് ഈ പാക്കേജിലുള്ളത്. ആമസോണിനും നെറ്റ്ഫ്ലിക്സിനും പുറമെ മറ്റ് ചില ഒടിടി ആനുകൂല്യങ്ങളും ഈ പാക്കേജിലുണ്ട്.

ജിയോസിനിമ, ജിയോ ക്ലൌഡ്, ജിയോടിവി എന്നിവയുടെ ആക്സസ് ഈ റീചാർജ് പാക്കേജിലുണ്ട്. എന്നാൽ ജിയോസിനിമ പ്രീമിയം ആക്സസല്ല. എങ്കിലും TATA IPL കാണാൻ തടസ്സമുണ്ടാകില്ല. (ജിയോ വരിക്കാരല്ലാത്തവർക്കും ജിയോ സിനിമയിൽ ഐപിഎൽ ലൈവ് കാണാം.)

Read More: ഈ 4 Reliance Jio പ്ലാനുകളിൽ 3GB ദിവസവും, Unlimited ഓഫറും ഫ്രീ ഒടിടിയും…

എന്തായാലും 1499 രൂപയ്ക്ക് മികച്ച 2 ഒടിടികൾ ഒരുമിച്ച് നേടാമെന്നതാണ് നേട്ടം. ജിയോ പോസ്റ്റ്-പെയ്ഡ് വരിക്കാർക്ക് ഇത് ഒരു സൂപ്പർ പാക്കേജ് തന്നെയാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :