new jio cheapest plan bundled with offers
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള Jio ഇന്ത്യൻ ടെലികോം രംഗത്തെ രാജാവാണ്. കാരണം ഫാസ്റ്റ് കണക്റ്റിവിറ്റിയും മികച്ച ഒടിടി ആനുകൂല്യങ്ങളുമാണ്. ഈയിടെ മുകേഷ് അംബാനി ഒരു കിടിലൻ പ്ലാൻ അവതരിപ്പിച്ചു. എലൈറ്റ് വരിക്കാരെ ലക്ഷ്യമിടുന്ന Airtel, 4ജിയിൽ തുടരുന്ന Vi കമ്പനികൾക്കുള്ള പ്രഹരമായിരുന്നു അത്!
തുച്ഛ വിലയിൽ റീചാർജ് ചെയ്യുന്നവർക്ക് വേണ്ടിയായിരുന്നു പുതിയ പ്ലാൻ അവതരിപ്പിച്ചത്. അതും കിടിലൻ ഒടിടിയും മറ്റ് ജിയോ സേവനങ്ങളും ഉൾപ്പെടുത്തിയുള്ള പ്ലാൻ. ഈ ജിയോ പ്ലാൻ ശരിക്കും ഇന്ത്യയിലെ മാസ് വരിക്കാരെ ആകർഷിച്ചു. എങ്ങനെയെന്നാൽ?
റിലയൻസ് ജിയോ 349 രൂപയുടെ പ്ലാനാണ് അടുത്തിടെ അവതരിപ്പിച്ചത്. 349 രൂപയുടെ പ്ലാൻ വെറുമൊരു പ്രീപെയ്ഡ് പായ്ക്ക് മാത്രമല്ല. ഇത് ശരിക്കും മികച്ചൊരു ഗെയിം ചേഞ്ചറായിരുന്നു. ടെലികോം മേഖലയിൽ കമ്പനിയുടെ ബഹുജന വിപണി ആധിപത്യം ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിച്ചുവെന്നാണ് കരുതുന്നത്. അതുപോലെ താങ്ങാനാവുന്ന വിലയിൽ ജിയോ പ്ലാനില്ലല്ലോ എന്ന് കരുതിയവർക്ക് ബൾക്ക് സേവനങ്ങളോടെ അവതരിപ്പിച്ച വിലകുറഞ്ഞ പാക്കേജായിരുന്നു ഇത്.
ഉയർന്ന ARPU ഉള്ള പ്രീമിയം വരിക്കാരെയാണ് എയർടെൽ ശ്രദ്ധിച്ചത്. Vi ആകട്ടെ വരിക്കാരെ നഷ്ടപ്പെടാതിരിക്കാനും പരിശ്രമിച്ചു. പക്ഷേ ജിയോ താങ്ങാനാവുന്ന വിലയിൽ പ്ലാനെത്തിച്ച് വരിക്കാരുടെ വിശ്വാസം സമ്പാദിച്ചു.
ഇന്ത്യയുടെ ടെലികോം വിപണിയുടെ പ്രധാന വരിക്കാർ നഗരങ്ങളിലെ തൊഴിലാളിവർഗം, ചെറുകിട പട്ടണങ്ങളിലെ കുടുംബങ്ങൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരാണ്. ഇവർക്ക് ബൾക്ക് ഡാറ്റയും അൺലിമിറ്റഡ് കോളുകളുമുള്ള പ്ലാൻ വളരെ യോജിച്ചു.
അൺലിമിറ്റഡ് 5G ഡാറ്റ കൂടുതൽ വില കുറഞ്ഞ പ്ലാനിലൂടെ നേടാമെന്നതാണ് നേട്ടം. 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി 4ജി ഡാറ്റ 4ജി ഫോൺ ഉപയോഗിക്കുന്നവർക്ക് ലഭിക്കും. ഇതിൽ പരിധിയില്ലാത്ത വോയ്സ് കോളുകൾ കമ്പനി അനുവദിച്ചിരിക്കുന്നു.
പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും ജിയോ തരുന്നു. ഇത് ജിയോ പുതിയ വരിക്കാർക്കും പഴയ വരിക്കാർക്ക് ഒരുപോലെ ലഭ്യമാണ്. ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൌഡ് എന്നീ കോംപ്ലിമെന്ററി ആക്സസുകളും കമ്പനി തരുന്നു.
ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഈ പാക്കേജിൽ നിന്ന് നേടാം. ജിയോ പ്രതിമാസ പ്ലാനാണല്ലോ ഇത്. അതിനാൽ രണ്ടാമത്തെയും മൂന്നാമത്തെയും മാസത്തെ ജിയോഹോട്ട്സ്റ്റാർ ആനുകൂല്യം ലഭിക്കുന്നതിന് പ്ലാൻ കാലാവധി കഴിയുന്നതിന് 48 മണിക്കൂറിനുള്ളിൽ റീചാർജ് ചെയ്യണം. അതിന് വേറെ പ്ലാനുകളായാലും തെരഞ്ഞെടുക്കാം. ഇങ്ങനെ വീണ്ടും ജിയോ നമ്പർ ഉപയോഗിച്ച് ഉപയോക്താവ് ജിയോഹോട്ട്സ്റ്റാറിലേക്ക് ലോഗിൻ ചെയ്യാം.
ഇതിൽ ജിയോ ഹോം ട്രെയൽ ആനുകൂല്യങ്ങളും ലഭ്യമാണ്. പുതിയ കണക്ഷൻ എടുത്തിരിക്കുന്നവർക്ക് ജിയോ ഹോം ട്രെയൽ 2 ശതമാനം ഇളവ് നേടാം. ജിയോ ഗോൾഡ് ആക്സസ് നിങ്ങൾക്ക് 2 ശതമാനം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. 50ജിബി സ്റ്റോറേജാണ് ജിയോ ക്ലൌഡ് വഴി ലഭിക്കുന്നത്.
Read More: 40 ഇഞ്ച്, 43 ഇഞ്ച് QLED സ്മാർട് ടിവി പകുതി വിലയ്ക്ക്, ദീപാവലി Special Deal!