Best OTT Plan: Thriller, Thalavan ചിത്രങ്ങൾക്ക് Sony LIV സബ്സ്ക്രൈബ് ചെയ്യാം, പ്ലാനുകൾ 399 രൂപ മുതൽ
Best Thriller ചിത്രങ്ങളും ഫാമിലി ചിത്രങ്ങളും Sony LIV-ൽ കാണാം. മലയാളത്തിലെ ഏറ്റവും പുതിയ റിലീസുകൾ ഇതിലുണ്ട്. അടുത്തിടെ റിലീസായ ടർബോ, വരാനിരിക്കുന്ന Thalavan സിനിമകൾ സോണിലിവിൽ കാണാം.
താരതമ്യേന കുറഞ്ഞ സബ്‌സ്ക്രിപ്ഷൻ പ്ലാനുകളാണ് സോണി ലിവ് അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഒടിടി പ്ലാറ്റ്ഫോം കൂടിയാണിത്. അടുത്ത മാസം തലവൻ ചിത്രവും സോണി ലിവിൽ എത്തും. തിങ്കളാഴ്ച നിശ്ചയം, അപ്പൻ പോലുള്ള സിനിമകളും സോണിലിവിൽ സ്ട്രീം ചെയ്യുന്നു. പുത്തൻ റിലീസുകൾ പെട്ടെന്ന് കാണാൻ സോണി ലിവ് സബ്സ്ക്രിപ്ഷൻ എടുക്കാം.
Sony LIV സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് ഇവിടെ വിവരക്കുന്നു. മാസ പ്ലാനുകളും വാർഷിക പ്ലാനുകളും സോണി ലിവിലുണ്ട്. ഇവയിൽ പ്രീമിയം പ്ലാനുകളും മൊബൈൽ ഒൺലി പ്ലാനുകളുമുണ്ട്. മലയാളത്തിന്റെ പുതിയ OTT റിലീസുകൾ സോണി ലിവിൽ ആസ്വദിക്കാം.
സിനിമകൾ മാത്രമല്ല ഇതിലുള്ളത്. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നിസ് തുടങ്ങിയ സ്പോർട്സ് പരിപാടികൾ ലൈവായി ആസ്വദിക്കാം. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിൽ സ്ട്രീമിങ് ലഭ്യമാണ്. ഇംഗീഷ്, മറാത്തി, ബംഗാളി, ഉറുദു, പഞ്ചാബി, ഭോജ്പുരി ഭാഷകളും ഇതിലുണ്ട്. 33.3 മില്യൺ സബ്‌സ്ക്രൈബേഴ്സാണ് സോണി ലിവിനുള്ളത്. ഇത് മാർച്ച് വരെയുള്ള ഡാറ്റയാണ്.
Read More: മലയാളത്തിലെ New OTT റിലീസ് മിസ്സാക്കണ്ട, Sony LIV പ്ലാനുകൾ ഇതാ…
മലയാളത്തിലെ മികച്ച ക്രൈം ത്രില്ലറുകൾ നിങ്ങൾക്ക് സോണി ലിവിൽ കാണാം. മമ്മൂട്ടി- പാർവ്വതി തിരുവോത്ത് ചിത്രം പുഴു ഇതിൽ സ്ട്രീം ചെയ്യുന്നു. ദുൽഖർ സൽമാൻ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച സല്യൂട്ട് സിനിമയും ഇതിലുണ്ട്.
സൈജു കുറുപ്പ്, സുധി കോപ്പ എന്നിവർ അഭിനയിച്ച അന്താക്ഷരി ത്രില്ലറും ആസ്വദിക്കാം. മലയാളത്തിൽ പ്രശംസ നേടിയ പുരുഷപ്രേതം, കാണെക്കാണെ ചിത്രങ്ങളും ഇതിലുണ്ട്.
399 രൂപയുടേതാണ് സോണി ലിവിലെ ഏറ്റവും ചെറിയ പ്ലാൻ. ഇത് പ്രീമിയം പ്ലാൻ കൂടിയാണ്. നിങ്ങൾക്ക് ഒരു മാസക്കാലയളവിൽ 5 ഡിവൈസുകളിൽ ഉപയോഗിക്കാം. മൊബൈൽ ഫോണിന് പുറമെ ലാപ്ടോപ്പ്, കംപ്യൂട്ടർ ഡിവൈസുകളിലും ആക്സസ് ചെയ്യാം. എന്നാലും ഒരു സമയം ഒരു ഉപകരണത്തിൽ മാത്രം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. 4K UHD വീഡിയോ സ്ട്രീമിങ് ഇതിൽ ലഭ്യമാണ്.
699 രൂപയുടെ പ്ലാൻ പ്രീമിയം പ്ലാനാണ്. ഇത് മൊബൈലിൽ മാത്രം ആക്സസ് ചെയ്യാവുന്ന പ്ലാനാണ്. ഒരു വർഷത്തേക്ക് 699 രൂപ പ്ലാനിന് ആക്സസ് ലഭിക്കും. 720p HD വീഡിയോ സ്ട്രീമിങ് ഇതിൽ ലഭ്യമാണ്.
1499 രൂപയുടേത് സോണി ലിവ് പ്രീമിയം പ്ലാനാണ്. ഏത് 5 ഡിവൈസുകളിലും ഇത് ഉപയോഗിക്കാം. ഈ പ്ലാനിന്റെ പ്രധാന നേട്ടം ഇത് ഒരു വർഷത്തെ ആക്സസ് ലഭിക്കും.
ഒരു സമയം രണ്ട് ഉപകരണങ്ങളിൽ ആക്സസ് ലഭിക്കും. 4K UHD വീഡിയോ സ്ട്രീമിങ് 1499 രൂപ പ്ലാനിലുണ്ട്.