Reliance Jio തരുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ, Unlimited 5G 399 രൂപയ്ക്ക്!

Updated on 09-May-2024
HIGHLIGHTS

നിങ്ങളുടെ ബജറ്റിന് ഇണങ്ങിയ Reliance Jio പ്ലാനാണിത്

Unlimited 5G തരുന്ന Reliance Jio പ്ലാനിനെ കുറിച്ചാണ് വിശദീകരിക്കുന്നത്

500 രൂപയിലും താഴെയാണ് ഈ ജിയോ പ്ലാനിന്റെ വില

വരിക്കാർ പ്രതീക്ഷിക്കുന്നതിലും അധികം ആനുകൂല്യങ്ങളാണ് Reliance Jio തരാറുള്ളത്. മികച്ച ഓഫറുകളാണ് ഓരോ പ്രീ-പെയ്ഡ് പ്ലാനുകളിലും Ambani ഒരുക്കി വച്ചിരിക്കുന്നത്. പ്രീ-പെയ്ഡ് വരിക്കാർക്കും പോസ്റ്റ്- പെയ്ഡ് വരിക്കാർക്കും ഗംഭീര ഓഫറുകൾ ലഭിക്കുന്നു.

Reliance Jio പ്ലാനുകൾ

Unlimited 5G തരുന്ന Reliance Jio പ്ലാനിനെ കുറിച്ചാണ് വിശദീകരിക്കുന്നത്. നിങ്ങളുടെ ബജറ്റിന് ഇണങ്ങിയ റീചാർജ് പാക്കേജാണ്. കാരണം, 500 രൂപയിലും താഴെയാണ് ഈ ജിയോ പ്ലാനിന്റെ വില.

Reliance Jio

വില കുറവാണെന്നത് മാത്രമല്ല പ്ലാനിലെ ആകർഷക ഘടകം. ഇതിൽ ധാരാളം ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. 399 രൂപ വില വരുന്ന പോസ്റ്റ്-പെയ്ഡ് പ്ലാനാണ്. അതായത് ഒരു മാസത്തിൽ 399 രൂപ ചെലവാക്കിയാൽ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ലഭിക്കും. അതും ഒരു കുടുംബത്തിന് മൊത്തം ഈ പ്ലാൻ വിനിയോഗിക്കാം. ഇത്രയും ലാഭകരമായ ജിയോ പ്ലാനിന്റെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

399 രൂപ Jio പ്ലാൻ

ഇതിൽ അൺലിമിറ്റഡ് 5G ഡാറ്റയും മറ്റ് ചില അധിക ആനുകൂല്യങ്ങളുമുണ്ട്. 399 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ 75GB വരെ ഡാറ്റ ലഭിക്കും. പിന്നീട് നിങ്ങൾക്ക് ഡാറ്റ ആവശ്യമെങ്കിൽ അധിക പൈസ കൊടുക്കണം. ശേഷം ഓരോ ജിബിയ്ക്കും 10 രൂപ വീതമാണ് വരുന്നത്.

3 അധിക ഫാമിലി സിമ്മുകൾ ഇതിൽ ആഡ് ചെയ്തിട്ടുണ്ട്. ആക്ടിവേറ്റ് ചെയ്യുന്ന ഓരോ അധിക സിമ്മിനും പ്രതിമാസം 99 രൂപ ചെലവാകും. ഈ സിമ്മുകളിൽ 5GB ഡാറ്റ വീതം ലഭിക്കും.

ഇതൊരു ഡാറ്റ പ്ലാൻ മാത്രമല്ല. അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഈ പോസ്റ്റ്-പെയ്ഡ് പ്ലാനിൽ ലഭിക്കുന്നു. കൂടാതെ 100 എസ്എംഎസും ജിയോ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

READ MORE: സന്ദേശം, ഗോഡ്ഫാദർ മുതൽ തണ്ണീർമത്തൻ ദിനങ്ങൾ വരെ… JioCinema Free സർവ്വീസ്, High ക്വാളിറ്റിയിൽ

കോംപ്ലിമെന്ററി ആനുകൂല്യങ്ങൾ

JioTV, JioCinema, JioCloud എന്നീ കോംപ്ലിമെന്ററി ആനുകൂല്യങ്ങൾ പ്ലാനിലുണ്ടാകും. അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കുന്ന റീചാർജ് പാക്കേജാണിത്. ശ്രദ്ധിക്കേണ്ടത്, ഈ പ്ലാനിനൊപ്പം JioCinema Premium ആക്സസ് ലഭിക്കുന്നതല്ല. റീചാർജ് ചെയ്യാൻ മൈജിയോ ആപ്പോ പേയ്മെന്റ് ആപ്പുകളോ ഉപയോഗിക്കാം.

ജിയോ vs എയർടെൽ

399 രൂപയ്ക്ക് എയർടെലും പോസ്റ്റ്-പെയ്ഡ് പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും, ദിവസവും 100 SMS വീതവും ഇതിൽ ലഭിക്കുന്നു. ഇത് എയർടെലിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ്. മാസം 40ജിബിയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. ഒടിടി ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :