reliance jio republic day special 2025
Republic Day Special 2025: അംബാനിയുടെ Reliance Jio ഇതാ സ്പെഷ്യൽ പ്ലാൻ പുറത്തിറക്കി. ജിയോയുടെ പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. Unlimited 5G, നീണ്ട വാലിഡിറ്റിയുമുള്ള പാക്കേജാണിത്.
റിലയൻസ് ജിയോ പ്രഖ്യാപിച്ച റിപ്പബ്ലിക് ദിന ഓഫറിനെ കുറിച്ച് അറിയണ്ടേ? ഇതൊരു പുതിയ പ്ലാനാണെന്ന് പറയാനാകില്ല. എന്നാൽ റിപ്പബ്ലിക് ദിന ഓഫറിന് കീഴിലാണ് ഇതിലെ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
3599 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണിത്. ഇതിൽ ഒരു വർഷത്തെ സേവന വാലിഡിറ്റിയും 5G അൺലിമിറ്റഡ് ഡാറ്റയും നേടാം. കൂടാതെ ജിയോയുടെ ചില അഡീഷണൽ ഓഫറുകളും ഇതിൽ ലഭിക്കുന്നു.
റിലയൻസ് ജിയോയുടെ 3359 രൂപ പ്രീപെയ്ഡ് പ്ലാനിൽ നിരവധി അൺലിമിറ്റഡ് ഓഫറുകളാണുള്ളത്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് സംവിധാനമുണ്ട്. 2.5GB പ്രതിദിന ഡാറ്റ ഇതിൽ ലഭിക്കും. അതുപോലെ ദിവസേന 100 എസ്എംഎസ് സംവിധാനവും ജിയോ തരുന്നു. ഈ പ്ലാൻ ഒരു വർഷം മുഴുവൻ സേവന വാലിഡിറ്റി നൽകുന്ന പാക്കേജാണ്. ജിയോടിവി, JioCinema, JioCloud എന്നീ ആക്സസുകളും ഇതിലുണ്ട്.
ഈ റിപ്പബ്ലിക് ദിന ഓഫറിൽ മറ്റ് ചില ഷോപ്പിങ് കൂപ്പണുകളും ലഭിക്കുന്നുണ്ട്. 500 രൂപയുടെ 2 അജിയോ കൂപ്പണുകൾ 3599 രൂപ പാക്കേജിൽ അനുവദിച്ചിട്ടുണ്ട്. 2999 രൂപയ്ക്ക് ഷോപ്പിങ് ചെയ്യുമ്പോൾ ടിറ കൂപ്പണും ലഭിക്കും. Tira-യുടെ 999 രൂപയുടെ കൂപ്പണുകളാണുള്ളത്.
ഇതിന് പുറമെ ട്രാവൽ കൂപ്പണുകളും ജിയോ തരുന്നു. ഈസ്മൈട്രിപ്പ് വഴി ഫൈറ്റ് ബുക്കിങ്ങിൽ 1500 രൂപ കൂപ്പണാണ് ലഭിക്കുന്നത്. നിങ്ങൾ ഓൺലൈൻ ഫുഡ് ഡെലിവറി നടത്തുന്നവരാണെങ്കിൽ സ്വിഗ്ഗി കൂപ്പണും നേടാം. 499 രൂപയുടെ പർച്ചേസിന് Swiggy-ൽ നിന്ന് 150 രൂപ കിഴിവാണ് ഇതിലൂടെ നേടാനാകുക.
ടെലികോം വകുപ്പിന്റെ നിർദേശപ്രകാരം ജിയോ വോയിസ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 84 ദിവസവും 365 ദിവസവും വാലിഡിറ്റിയുള്ള പാക്കേജുകളാണ് ജിയോ പുറത്തിറക്കിയത്. 458 പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നു. 1,958 രൂപയുടെ പാക്കേജിൽ ഒരു വർഷത്തെ കാലയളവും ലഭിക്കുന്നു.
Read More: Voice Call Plan വേണം, ടെലികോം വകുപ്പ് പറഞ്ഞപ്പോൾ Jio-യും ഇറക്കി 2 പുത്തൻ പ്ലാനുകൾ