ആമസോണും ഹോട്ട്സ്റ്റാറും സോണിലിവും… Reliance Jio-യിൽ Free! 14 OTTകളും, എക്സ്ട്രാ 18GBയും

Updated on 06-Feb-2024
HIGHLIGHTS

ഇന്ത്യയിലെ പ്രമുഖ OTT പ്ലാറ്റ്ഫോമുകൾ സൌജന്യമായി ലഭിക്കുന്ന പ്ലാനാണിത്

84 ദിവസത്തെ വാലിഡിറ്റിയാണ് ഈ Reliance Jio പ്ലാനിൽ ലഭിക്കുന്നത്

18GB അധിക ഡാറ്റയും ഇപ്പോൾ ജിയോ ഓഫർ ചെയ്യുന്നുണ്ട്

Amazon Prime Video, Disney+Hotstar സബ്സ്ക്രിപ്ഷനുകൾ ഫ്രീയായി ലഭിക്കാൻ ഇതാ ആകർഷകമായ ഒരു Reliance Jio പ്ലാൻ. ഇന്ത്യയിലെ പ്രമുഖ OTT പ്ലാറ്റ്ഫോമുകൾ സൌജന്യമായി ലഭിക്കുന്ന പ്ലാനാണിത്. 14 ഒടിടി പ്ലാറ്റ്ഫോമുകളാണ് ഇതിൽ ലഭിക്കുന്നത്.

1198 രൂപയാണ് ഈ പ്രീ പെയ്ഡ് പ്ലാനിന്റെ വില. ഇതിൽ നിങ്ങൾക്ക് നീണ്ട വാലിഡിറ്റി ലഭിക്കും. ഇപ്പോൾ ജിയോ ഈ പ്ലാനിൽ 14 ഒടിടികളാണ് ഫ്രീയായി ലഭിക്കുക.

14 OTT ഫ്രീ Reliance Jio

14 OTT ഫ്രീ Reliance Jio

ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5 എന്നിങ്ങനെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ ഇതിൽ ലഭിക്കും. കൂടാതെ, ഇതിൽ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും. ആദ്യം 1198 രൂപ ജിയോ പ്ലാനിന്റെ ബേസിക് ആനുകൂല്യങ്ങൾ നോക്കാം. ശേഷം ഇതിൽ നിങ്ങൾക്ക് ഏതെല്ലാം ഒടിടി പ്ലാറ്റ്ഫോമുകൾ ലഭ്യമാകുമെന്നും പരിശോധിക്കാം. ഇവ എത്ര നാളത്തേക്ക് വേണ്ടിയുള്ള സബ്സ്ക്രിപ്ഷനാണ് നൽകുന്നതെന്നും മനസിലാക്കാം.

1198 രൂപ Reliance Jio പ്ലാൻ

84 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനാണിത്. ഇത് ജിയോ പ്രീ പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ളതാണ്. ദിവസവും 2GB ഡാറ്റ ഇതിൽ ലഭിക്കും. കൂടാതെ ദിവസേന 100 എസ്എംഎസും ഇതിൽ ഉൾപ്പെടുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ഇതിന്റെ ബേസിക് ആനുകൂല്യങ്ങളിൽപ്പെടുന്നു.

അൺലിമിറ്റഡ് 5G ഡാറ്റയും 5G ഫോണുള്ളവർക്ക് ലഭിക്കും. ഇതിന് പുറമെ, 18GB അധിക ഡാറ്റയും ഇപ്പോൾ ജിയോ ഓഫർ ചെയ്യുന്നുണ്ട്.

14 OTTകൾ!!!

ആമസോണും ഹോട്ട്സ്റ്റാറും സീ5ഉം ഉൾപ്പെടുന്ന 14 ഒടിടികളാണ് ബോണസായി ലഭിക്കുന്നത്. 3 മാസത്തെ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ജിയോ നൽകുന്നു. ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഇതിലുണ്ട്. 1198 രൂപ റീചാർജിൽ 84 ദിവസത്തേക്കാണ് ആമസോൺ പ്രൈം ലഭിക്കുക.

JioCinema പ്രീമിയം ആക്സസും നിങ്ങൾക്ക് ഫ്രീയായി ലഭിക്കും. 84 ദിവസത്തെ ജിയോസിനിമ സബ്‌സ്‌ക്രിപ്‌ഷനാണ് ഇതിലുള്ളത്. ഇതുകൂടാതെ, സോണി LIV, സീ5, സൺ NXT എന്നിവയുടെ ആക്സസ് ലഭിക്കും.

READ MORE: Valentine’s Day Special: 7000 രൂപ മുതൽ വാങ്ങാം, Realme Narzo ഫോണുകൾ! ഓഫർ 6 ദിവസത്തേക്ക് മാത്രം

Lionsgate Play, ഡിസ്കവറി+ എന്നിവയും 14 ഒടിടികളിൽ ഉൾപ്പെടുന്നു. Kanchha Lanka, Planet Marathi, Chaupal, Docubay, EPIC ON, Hoichoi തുടങ്ങിയവയുടെ ആക്സസും ഇതിലുണ്ട്. ഇവ നിങ്ങൾക്ക് മൈ ജിയോ ആപ്പ് വഴി ആക്സസ് ചെയ്യാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :