Reliance Jio Annual Plans: OTTയും ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റിയും! 7 ഉഗ്രൻ വാർഷിക പ്ലാനുകൾ ഇതാ…

HIGHLIGHTS

ഒരു വർഷം വാലിഡിറ്റിയുള്ള 7 റീചാർജ് പ്ലാനുകൾ ഇതാ...

ഇവയിൽ 325 ദിവസം മാത്രമല്ല അതിൽ കൂടുതൽ വാലിഡിറ്റിയിൽ വരുന്നു

ഒടിടി സേവനങ്ങളും ലഭ്യമാകുന്ന വാർഷിക പ്ലാനുകൾ ഇവയിലുണ്ട്

മാസം തോറും റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് ആകർഷകമായ 7 റീചാർജ് പ്ലാനുകളാണ് Reliance Jio അവതരിപ്പിച്ചിരിക്കുന്നത്. അതും മികച്ച ആനുകൂല്യങ്ങളോടെയുള്ള പ്രീ- പെയ്ഡ് പ്ലാനുകളാണിവ. ഇവയിൽ പലതും ഈയിടെ പുതിയതായി ചേർത്ത വാർഷിക പ്ലാനുകളാണെന്നതും ശ്രദ്ധിക്കുക. കുറഞ്ഞ തുകയിൽ കൂടുതൽ കാലയളവിൽ, മികച്ച ആനുകൂല്യങ്ങളോടെയാണ് ഈ ജിയോ റീചാർജ് പ്ലാനുകൾ വരുന്നത്.

Jio മികച്ച പ്രീ- പെയ്ഡ് പ്ലാനുകൾ

വാർഷിക പ്ലാനുകളിൽ നിങ്ങൾക്ക് അടിസ്ഥാനമായി ലഭിക്കുന്ന ചില ആനുകൂല്യങ്ങൾക്ക് പുറമെ, ഒടിടി സേവനങ്ങളും ലഭ്യമാകുന്നതാണ്. 325 ദിവസം മാത്രമല്ല അതിൽ കൂടുതൽ വാലിഡിറ്റിയിൽ വരുന്ന പ്രീ-പെയ്ഡ് പ്ലാനുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ദീപാവലിയോട് അനുബന്ധിച്ച് ഇവയിൽ ചില പ്ലാനുകളിൽ ജിയോ ഒരു മാസത്തെ വാലിഡിറ്റി അധികമായും ചേർത്തിട്ടുണ്ട്.

Jio-യുടെ 2545 രൂപ പ്ലാൻ

അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 SMS എന്നിവ പ്രതിദിനം ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ഇതിലുണ്ട്. 2545 രൂപ പ്ലാനിൽ 336 ദിവസത്തെ സേവന വാലിഡിറ്റിയാണുള്ളത്. 1.5 GBയാണ് പ്രതിദിന ഡാറ്റയായി ലഭിക്കുന്നത്. എന്നാൽ ഇതൊരു ബേസിക് പ്ലാനായതിനാൽ അധിക OTT ആനുകൂല്യങ്ങളൊന്നും ജിയോ അനുവദിച്ചിട്ടില്ല.

jio annual plan വിശദമായി

2999 രൂപ പ്ലാൻ

2999 രൂപയുടെ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് 2.5 GB പ്രതിദിന ഡാറ്റ ലഭിക്കും. 365 ദിവസമാണ് വാലിഡിറ്റി. 23 ദിവസത്തെ അധിക വാലിഡിറ്റി കൂടി ദീപാവലി സമ്മാനമായി ജിയോ ഇതിൽ ചേർത്തിട്ടുണ്ട്.

3178 രൂപ പ്ലാൻ

നിങ്ങളുടെ പ്രിയപ്പെട്ട ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കാനുള്ള ജിയോ പ്രീ-പെയ്ഡ് പ്ലാനാണിത്. 2 ജിബി പ്രതിദിന ഡാറ്റയും 365 ദിവസത്തെ വാലിഡിറ്റിയുമാണ് ഈ പ്രീ-പെയ്ഡ് പ്ലാനിലുള്ളത്. അൺലിമിറ്റഡ് കോളുകളും സൌജന്യ എസ്എംഎസ്സും ഉൾപ്പെടുന്ന ജിയോ പ്ലാനാണിത്.

3225 രൂപ പ്ലാൻ

3225 രൂപ പ്ലാനിൽ പ്രതിദിനം 2GB ഡാറ്റ ഉൾപ്പെടുത്തിയിരിക്കുന്നു. 365 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. മറ്റ് പ്ലാനുകൾ പോലെ അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസ്സും ലഭിക്കുന്ന ജിയോ വാർഷിക പ്ലാനിൽ ZEE5ന്റെ ഒടിടി സേവനവും ലഭ്യമാണ്. JioTV ആപ്പ് വഴി നിങ്ങൾക്ക് സീ5 ആക്‌സസ് ചെയ്യാം.

Read More: WhatsApp latest feature: യൂട്യൂബിൽ നിന്ന് അടിച്ചുമാറ്റി WhatsApp പുതിയ ഫീച്ചർ കൊണ്ടുവരുന്നു!

3226 രൂപ Jio പ്ലാൻ

ഈ ജിയോ പ്ലാനിൽ നിങ്ങൾക്ക് നേരത്തെ പറഞ്ഞ പ്ലാനിന് സമാനമായി 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 2 ജിബി പ്രതിദിന ഡാറ്റയും ഇതിലുണ്ട്. JioTV ആപ്പ് വഴി SonyLIV ആക്സസ് സൌജന്യമായി നേടാമെന്നതാണ് ഈ പ്ലാനിന്റെ മേന്മ.

3227 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ ഈ വാർഷിക പ്രീപെയ്ഡ് പ്ലാനിലും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസവും 100 SMS എന്നിവ എല്ലാം ലഭിക്കും. ജിയോ സിനിമ, ജിയോക്ലൌഡ്, ജിയോടിവി തുടങ്ങിയവയിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ഉൾപ്പെടുന്നു. 2GB പ്രതിദിന ഡാറ്റയും 365 ദിവസത്തെ വാലിഡിറ്റിയും വരുന്ന റീചാർജ് പ്ലാനിൽ ആമസോൺ പ്രൈം വീഡിയോയുടെ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ലഭിക്കുന്നത്.

3662 രൂപ പ്ലാൻ

ജിയോയുടെ വാർഷിക പ്ലാനിലെ ഏറ്റവും ഉയർന്ന പ്രീ-പെയ്ഡ് പ്ലാനാണിതെന്ന് പറയാം. ഈ പ്ലാനിൽ റീചാർജ് ചെയ്യുന്നവർക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. 2.5GB പ്രതിദിന ഡാറ്റയും ഇതിലുണ്ട്. സോണിലിവ്, സീ5 എന്നീ 2 ഒടിടി സേവനങ്ങളും JioTV ആപ്പ് വഴി ജിയോ വരിക്കാർക്ക് ലഭിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :