Jio IPL 2024 Offer: ഐപിഎൽ ലൈവ് കാണാൻ 150GB ഓഫറുമായി ജിയോ

Updated on 19-Mar-2024
HIGHLIGHTS

IPL 2024 ആസ്വദിക്കാൻ സ്പെഷ്യൽ റീചാർജ് പ്ലാനുമായി Reliance Jio

2 പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്

വൈഫൈ കണക്ഷൻ ഇല്ലാത്തവർക്കും ഐപിഎൽ കാണുന്നതിന് ഇവ മതിയാകും

ഇന്ത്യയിലെ ഏറ്റവും പ്രധാന ടെലികോം ഓപ്പറേറ്ററാണ് Reliance Jio. ജിയോയിതാ IPL 2024 ആസ്വദിക്കാൻ സ്പെഷ്യൽ റീചാർജ് പ്ലാൻ അവതരിപ്പിച്ചു. ഇപ്രാവശ്യത്തെ ഐപിഎൽ മത്സരങ്ങൾ കാണുന്നതിനായി രണ്ട് ക്രിക്കറ്റ് ഡാറ്റ പാക്കേജുകളാണ് ജിയോ അവതരിപ്പിച്ചത്. ജിയോ ഇന്ത്യൻ പ്രീമിയർ ലീഗിനായി അവതരിപ്പിച്ച പ്ലാനുകളെ കുറിച്ച് വിശദമായി അറിയാം.

Jio IPL പ്ലാനുകൾ

2 പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 667 രൂപയും, 444 രൂപയും വിലയുള്ള പ്ലാനുകളാണിവ. വൈഫൈ കണക്ഷൻ ഇല്ലാത്തവർക്കും ഐപിഎൽ കാണുന്നതിന് ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാനുകൾ മതിയാകും.

Jio IPL പ്ലാൻ

മാർച്ച് 22-ന് ആരംഭിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിനായി ജിയോ നൽകുന്ന ഓഫറിനെ കുറിച്ച് വിശദമായി അറിയാം. എന്തുകൊണ്ടാണ് ജിയോ ഈ രണ്ട് പ്ലാനുകളെയും ഐപിഎൽ ഓഫറായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും നോക്കാം.

Jio 667 രൂപ പ്ലാൻ

667 രൂപയുടെ ജിയോ പ്ലാനിൽ നിങ്ങൾക്ക് 3 മാസത്തെ വാലിഡിറ്റി ലഭിക്കും. അതായത് 90 ദിവസത്തെ വാലിഡിറ്റിയാണ് ഇതിന് വരുന്നത്. ശ്രദ്ധിക്കുക ഇതൊരു ഡാറ്റ വൗച്ചർ മാത്രമാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് വോയിസ് കോളിങ്ങൊന്നും ലഭിക്കില്ല. അതുപോലെ 667 രൂപ പാക്കേജിൽ SMS ആനുകൂല്യങ്ങളും ഉൾപ്പെടുന്നില്ല.

ഇതൊരു ഡാറ്റ വൌച്ചറായതിനാൽ തന്നെ ഏതെങ്കിലും ബേസിക് പ്ലാൻ ഇതിലുണ്ടാവണം. 667 രൂപയുടെ പ്ലാനിൽ 90 ദിവസമാണ് വാലിഡിറ്റി. മൊത്തം 150 ജിബി ഡാറ്റ ലഭിക്കും. വേണമെങ്കിൽ ഒറ്റത്തവണയായും ഈ ഡാറ്റ ഉപയോഗിച്ച് തീർക്കാവുന്നതാണ്.

444 രൂപയുടെ ജിയോ IPL പ്ലാൻ

444 രൂപയുടെ പ്ലാനിന് 2 മാസമാണ് ലഭിക്കുന്ന വാലിഡിറ്റി. അതായത് ഇതിൽ നിങ്ങൾക്ക് 60 ദിവസത്തെ കാലാവധി ലഭിക്കും. 444 രൂപയ്ക്ക് മൊത്തം 100 ജിബി ഡാറ്റയുണ്ട്. ഇതിലും നിങ്ങൾക്ക് വോയിസ് കോളുകളോ എസ്എംഎസ്സും ലഭിക്കില്ല. തടസ്സമില്ലാതെ ഫാസ്റ്റായി ഡാറ്റ ആസ്വദിക്കാൻ ഈ 2 പ്ലാനുകൾ മതി.

IPL Live Jio പ്ലാനുകൾ

IPL Live കാണാൻ…

ഫോണിലോ ടാബ്‌ലെറ്റിലോ ഐപിഎൽ ലൈവായി കാണാനാകും. ഇതിനായി JioCinema ആപ്പ് ഡൗൺലോഡ് ചെയ്യുക. മാർച്ച് 22ന് ആരംഭിക്കുന്ന ടൂർണമെന്റ് ലൈവ് സ്ട്രീമിങ്ങാണ് ജിയോസിനിമയിൽ ലഭ്യമാകുന്നത്.

Read More: Reliance Jio 6G: ആദ്യം 6G എത്തിക്കുന്നത് അംബാനിയോ? 6G Core പണിപ്പുരയിലാണോ?

ഇതിന് ജിയോസിനിമയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ ഒന്നും ആവശ്യമില്ല. ജിയോ വരിക്കാരല്ലെങ്കിലും ഇന്റർനെറ്റ് കണക്ഷൻ മികച്ചതാണെങ്കിൽ ജിയോസിനിമയിൽ ഐപിഎൽ ആസ്വദിക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :