Reliance Jio Plan: ദിവസവും 2GB, Unlimted കോളിങ്, Free Hotstar! 300 രൂപ റേഞ്ചിൽ കിടിലൻ പാക്കേജ്

HIGHLIGHTS

Reliance Jio വെറും 388 രൂപയ്ക്ക് ഫ്രീയായി Disney Plus Hotstar തരും

ബണ്ടിൽ ഡാറ്റയും Unlimted ഓഫറുകളും ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്

ഇത്രയും കുറഞ്ഞ തുകയ്ക്ക് വലിയൊരു OTT ആക്സസ് ആണ് ലഭിക്കുന്നത്

ഏറ്റവും വിലക്കുറവിൽ റീചാർജ് ചെയ്യാനുള്ള Reliance Jio അറിയണോ? ബണ്ടിൽ ഡാറ്റയും Unlimted ഓഫറുകളും ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട OTT സബ്സ്ക്രിപ്ഷനും ലഭിക്കുന്നു.

Reliance Jio ചെറിയ പ്ലാൻ

വില നോക്കുമ്പോൾ ഇത് Jio-യുടെ ചെറിയ പ്ലാനാണ്. എന്നാൽ ആനുകൂല്യത്തിൽ ഇത് വമ്പൻ ഓഫറാണെന്ന് പറയാം. കാരണം, വെറും 388 രൂപയ്ക്ക് ഫ്രീയായി Disney Plus Hotstar ലഭിക്കും. ഇത്രയും കുറഞ്ഞ തുകയ്ക്ക് വലിയൊരു OTT ആക്സസ് ആണ് ലഭിക്കുന്നത്.

Reliance jio best annual plan offers unlimited 5g and voice calling and more

Reliance Jio 388 രൂപ പ്ലാൻ

ഇതിലെ ബേസിക് ആനുകൂല്യങ്ങളും ആകർഷകമാണ്. കാരണം, 388 രൂപയ്ക്ക് റീചാർജ് ചെയ്താൽ ദിവസവും 2GB ഡാറ്റ ലഭിക്കും. മൊത്തം 56GB ഡാറ്റയാണ് ജിയോ പാക്കേജിലുള്ളത്. ഇതിൽ പ്രതിദിനം അൺലിമിറ്റഡ് വോയിസ് കോളുകൾ ചെയ്യാവുന്നതാണ്. അതുപോലെ ഓരോ ദിവസവും 100 SMS വീതവും ലഭിക്കും. അതിനാൽ തന്നെ സാധാരണക്കാരന് ഇണങ്ങിയ മികച്ച പ്ലാനെന്ന് തന്നെ പറയാം.

എന്നാൽ ഇത് ഒരു മാസ പ്ലാനാണ്. അതായത് ഇതിന്റെ ബേസിക് കാലാവധി 28 ദിവസമാണ്. എങ്കിലും ഒടിടി ആക്സസ് 28 ദിവസത്തിൽ ഒതുങ്ങുന്നില്ല.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ

ഈ പാക്കേജിലെ ബേസിക് ആനുകൂല്യങ്ങൾക്കുള്ള വാലിഡിറ്റി ഒരു മാസം മാത്രമാണ്. ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ 3 മാസത്തേക്കാണ് ലഭിക്കുന്നത്. ഫ്രീയായി ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ 3 മാസം ആസ്വദിക്കാം. ഇതിന് പുറമെ ജിയോയുടെ കോംപ്ലിമെന്ററി പാക്കേജുകളും ഇതിലുണ്ട്. ജിയോടിവി, ജിയോസിനിമ, ജിയക്ലൌഡ് എന്നിവയിലേക്കും സൌജന്യ ആക്സസ് ലഭിക്കുന്നതാണ്.

READ MORE: Reliance Jio Cheapest Plan: എത്ര വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാം! ഒരേയൊരു No Limit Jio ഡാറ്റ പ്ലാൻ

ജിയോയുടെ മറ്റ് ഹോട്ട്സ്റ്റാർ പ്ലാനുകൾ

വേറെയും റീചാർജ് പ്ലാനുകളിൽ ഡിസ്നി ഹോട്ട്സ്റ്റാർ ആക്സസ് തരുന്നുണ്ട്. 598, 4498, 1198 രൂപ പ്ലാനുകളാണിവ. 598 രൂപയുടെ പ്ലാനിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഫ്രീയായി ലഭിക്കും. 4498 രൂപയുടെ പ്ലാനിൽ ഹോട്ട്സ്റ്റാർ, പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഇത് 365 ദിവസം വാലിഡിറ്റിയുള്ള വാർഷിക പ്ലാനാണ്. 1198 രൂപയുടെ പ്ലാനും ഹോട്ട്സ്റ്റാർ ഫ്രീ ആക്സസിനുള്ള ബെസ്റ്റ് ചോയിസാണ്. ഇതിൽ 84 ദിവസമാണ് വാലിഡിറ്റി വരുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :