Reliance Jio 98 Days Plan: അൺലിമിറ്റഡ് കോളിങ്ങും, അൺലിമിറ്റഡ് ഡാറ്റയും തരുന്ന ജിയോ പ്ലാൻ

Updated on 26-Dec-2025

Reliance Jio സ്വകാര്യ ടെലികോം ദീർഘകാലത്തേക്ക് അനുവദിച്ചിട്ടുള്ള നിരവധി റീചാർജ് ഓപ്ഷനുകളുണ്ട്. ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് 98 ദിവസത്തേക്കുള്ള പാക്കേജ്. അൺലിമിറ്റഡ് കോളുകളും അൺലിമിറ്റഡ് ഡാറ്റയും അനുവദിച്ചിട്ടുള്ള പ്രീ പെയ്ഡ് പ്ലാനാണിത്. ഈ പാക്കേജിലെ ആനുകൂല്യങ്ങളും, വിലയും ഞങ്ങൾ പറഞ്ഞുതരാം.

Reliance Jio 98 Days Plan

ഏകദേശം 100 ദിവസത്തിന് അടുപ്പിച്ച് വാലിഡിറ്റിയുണ്ട്. എന്നുവച്ചാൽ കൃത്യം 98 ദിവസമാണ് പ്ലാനിൽ അനുവദിച്ചിരിക്കുന്നത്. ഇതിനർത്ഥം 3 മാസത്തിൽ കൂടുതൽ നിങ്ങൾക്ക് റീചാർജ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. പ്ലാനിന്റെ ദിവസച്ചെലവ് 10 രൂപയാണ്.

എന്നാലും ഇതിൽ ബൾക്ക് ടെലികോം സേവനങ്ങളാണല്ലോ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ തന്നെ പാക്കേജ് ജിയോ പ്രൈമറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ലാഭമാകും. ഇതിന്റെ വില 999 രൂപയാണ്.

reliance jio 98 days plan

Jio Rs 999 Plan Benefits

999 രൂപ പ്ലാനിൽ മൂന്ന് മാസത്തിൽ കൂടുതൽ വാലിഡിറ്റിയാണുള്ളത്. ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭ്യമാകുന്നത്. അതായത് 98 ദിവസത്തേക്ക് ആകെ 196 ജിബി ഡാറ്റ ലഭിക്കും. ഇതിൽ ജിയോ കമ്പനി 2 ജിബി പ്രതിദിന ഡാറ്റ അനുവദിച്ചു. 5ജി ഫോൺ ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് 5ജിയും ആസ്വദിക്കാം.

Also Read: 625W, Dolby Atmos പെർഫെക്റ്റ് ഓഡിയോ boAt Soundbar Speaker 76 ശതമാനം കിഴിവിൽ!

പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗും ലഭ്യമാണ്. അതായത് 999 രൂപ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസുകളും ആസ്വദിക്കാം. ഈ പ്ലാനിൽ ജിയോടിവി, ജിയോക്ലൗഡ് എന്നിവയുടെ ആനുകൂല്യങ്ങളും ഉണ്ട്.

ജിയോ ഫിനാൻസ്, ജിയോ ഹോം, ഗൂഗിൾ ജെമിനി പ്രോ ആക്സസും ഇതിലുണ്ട്. 35100 രൂപ വിലയാകുന്ന ജെമിനി പ്രോ സബ്സ്ക്രിപ്ഷനാണ് 18 മാസത്തേക്ക് കമ്പനി ഫ്രീയായി തരുന്നത്. ഇത് 18 വയസ്സിന് മുകളിൽ വയസ്സാകുന്നവർക്ക് മാത്രമാണ് ആക്സസ് ചെയ്യാനാകുന്നത്.

കൂടാതെ 3 മാസത്തേക്ക് നിങ്ങൾക്ക് ഫ്രീയായി ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ആസ്വദിക്കാം. ഇനി 999 രൂപ വലിയ വിലയാണെന്ന് തോന്നുന്നവർക്ക് ഇതെങ്ങനെ ലാഭകരമായ ഓപ്ഷനാണെന്ന് വിശദീകരിക്കാം.

ജിയോ 347 രൂപ പ്ലാൻ vs 999 രൂപ പ്ലാൻ

999 രൂപ പ്ലാനിലെ ദിവസ നിരക്ക് 10 രൂപയാണ്. എന്നാൽ നിങ്ങൾ മിക്കപ്പോഴും തെരഞ്ഞെടുക്കുന്ന 347 രൂപ പാക്കേജിനേക്കാൾ ഇത് ലാഭമാണ്. കാരണം 347 രൂപ പ്ലാനിന്റെ ദിവസ ചെലവ് കണക്കുകൂട്ടിയാൽ 12.4 രൂപയാണ് ചെലവാകുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :