Reliance Jio New Plan: 12 OTT ഫ്രീ വെറും 148 രൂപയുടെ Jio പ്ലാനിൽ, ഒപ്പം ബൾക്ക് ഡാറ്റയും!

Updated on 04-Jan-2024
HIGHLIGHTS

148 രൂപയുടെ പുതിയ റീചാർജ് പ്ലാനുമായി Reliance Jio

28 ദിവസം വാലിഡിറ്റിയാണ് ഇതിന് ലഭിക്കുന്നത്

200 രൂപയിലും താഴെയാണ് ഇതിന്റെ ചെലവ്

Reliance Jio ഇതാ മികച്ച റീചാർജ് പ്ലാനുമായി എത്തിയിരിക്കുകയാണ്. 148 രൂപയുടെ പ്ലാനാണ് ജിയോ പുതിയതായി അവതരിപ്പിച്ചത്. 12 OTT പ്ലാറ്റ്ഫോമുകൾ ഉൾപ്പെട്ട റീചാർജ് പ്ലാനാണ് ജിയോ കൊണ്ടുവന്നിരിക്കുന്നത്. വെറും 148 രൂപയ്ക്ക് 12 ഒടിടി ആനുകൂല്യങ്ങൾ ഒരു അതിശയകരമായ ഓഫറാണ്.

Reliance Jio 148 പ്ലാൻ

148 രൂപയുടെ പുതിയ പ്ലാൻ ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്ക് അനുയോജ്യമാണ്. 28 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിന് ലഭിക്കുന്നത്. ഒരു മാസത്തേക്ക് ഏതെങ്കിലും പ്രീ പെയ്ഡ് പ്ലാൻ അന്വേഷിക്കുകയാണെങ്കിൽ ഇത് തെരഞ്ഞെടുക്കാം. 200 രൂപയിലും താഴെയാണ് ഇതിന്റെ ചെലവ്. കൂടാതെ ഒടിടി ആനുകൂല്യങ്ങളും ഇതിൽ ലഭിക്കും.

Reliance Jio 148 പ്ലാൻ

148 രൂപയുടെ റീചാർജ് പ്ലാൻ

ജിയോ സിനിമ പ്രീമിയം, സോണിLIV എന്നീ ഒടിടി ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭിക്കും. 10 ജിബി ഡാറ്റയാണ് ഇതിൽ മൊത്തം ലഭിക്കുന്നത്. 28 ദിവസത്തിനുള്ളിൽ ഇത് വിനിയോഗിക്കാം. Discovery+, SunNXT എന്നീ ഒടിടികളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഡോക്യുബേ, EPIC On മുതലായ ഒടിടി ആക്സസുകളും ഇതിൽ ലഭിക്കും.

10 ജിബി ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയുന്നു. ഇതൊരു ഡാറ്റ വൌച്ചർ പ്ലാനാണ്. 148 രൂപയ്ക്ക് നിങ്ങൾക്ക് കോളിങ്ങോ എസ്എംഎസ്സോ ലഭിക്കില്ല. കോളിങ് ആനുകൂല്യങ്ങൾക്ക് മറ്റേതെങ്കിലും റീചാർജ് പ്ലാൻ തെരഞ്ഞെടുക്കണം.

148 രൂപയ്ക്ക് എയർടെൽ പ്ലാൻ

148 രൂപയ്ക്ക് എയർടെലും റീചാർജ് പ്ലാൻ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ പ്ലാനിൽ മൊത്തം 15GB ഡാറ്റ ലഭിക്കുന്നു. എയർടെൽ എക്സ്ട്രീം ആപ്പിലേക്കുള്ള ആക്സസും ഇതിൽ ഉൾപ്പെടുന്നു. ഈ പ്ലാനിലും നിങ്ങൾക്ക് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കില്ല. അതുപോലെ ഇതിൽ എസ്എംഎസ് ഓഫറുകളും ലഭ്യമല്ല.

കുറഞ്ഞ വിലയിൽ വേറെയും പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. 299 രൂപയ്ക്കും 269 രൂപയ്ക്കും ജിയോയിൽ പ്രീ-പെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. ഇവ രണ്ടും 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ്. 269 രൂപ പ്ലാനിൽ നിങ്ങൾക്ക് 1.5GB ലഭിക്കും. 299 രൂപ പ്ലാനിലാകട്ടെ 2GBയും ലഭിക്കുന്നു.

READ MORE: 5 UPI Rules 2024: UPI ATM മുതൽ ഈ വർഷം 5 പുതിയ പേയ്മെന്റ് നിയമങ്ങൾ

ഇവയെല്ലാം ബേസിക് ആനുകൂല്യങ്ങൾക്ക് വേണ്ടിയുള്ള പ്ലാനുകളാണ്. ഒടിടി ഫ്രീയായി ലഭിക്കുന്നതിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ 148 രൂപയുടേതാണ്. ഏതും സീ5 പോലുള്ള വമ്പൻ ഒടിടികളിലേക്കുള്ള സൌജന്യ ആക്സസാണ് നിങ്ങൾക്ക് ലഭിക്കുക.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :