6G കുതിപ്പിനാണോ Jio Brain! എന്താണ് അംബാനിയുടെ ഈ പുതിയ AI Technology?

Updated on 31-Jan-2024
HIGHLIGHTS

രണ്ട് വർഷമായി റിസർച്ച് ചെയ്ത് വികസിപ്പിച്ച പ്ലാറ്റ്ഫോമാണിത്

നൂറുകണക്കിന് എൻജിനിയർമാരാണ് ഇതിനായി പണിയെടുത്തത്

Jio Brain ടെലികോം മേഖലയ്ക്കും സംരഭകർക്കും സഹായകമാകും

പുതിയ AI പ്ലാറ്റ്ഫോമുമായി അംബാനിയുടെ Reliance Jio. Jio Brain എന്നാണ് പുതിയ എഐ പ്ലാറ്റ്ഫോമിന്റെ പേര്. 5G, 6G സേവനങ്ങളുടെ വികാസത്തിനായാണ് റിലയൻസ് ഇത് കൊണ്ടുവന്നിരിക്കുന്നത്.

ജിയോയുടെ സീനിയർ വൈസ് പ്രസിഡന്റ് ആയുഷ് ഭട്‌നാഗർ ലിങ്ക്ഡ്ഇനിലൂടെയാണ് ജിയോ ബ്രെയിനിന്റെ വരവ് അറിയിച്ചത്.

Jio Brain പ്രത്യേകതകൾ

രാജ്യത്തിന്റെ വികസനത്തിനായി AI പ്രയോജനപ്പെടുത്താനുള്ള താൽപ്പര്യത്തെ കുറിച്ച് അംബാനി മുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു വർഷത്തിന് ശേഷം അത് യാഥാർഥ്യമായിരിക്കുകയാണ്. AI ടെക്നോളജി ഉപയോഗിക്കുന്നത് ടെലികോം മേഖലയുടെ വളർച്ചയ്ക്കും സഹായകമാകും.

Jio Brain പ്രയോജനങ്ങൾ

ഇന്ത്യയിലെ ആദ്യത്തെ 5G-ഇന്റഗ്രേറ്റഡ് ML പ്ലാറ്റ്‌ഫോമാണ് ജിയോ ബ്രെയിൻ. മാത്രമല്ല 500-ലധികം REST API-കളെയും ഡാറ്റ API-കളെയും സപ്പോർട്ട് ചെയ്യാനാകും. മെഷീൻ ലേണിങ് പവർ സേവനങ്ങൾക്ക് ഇത് സഹായകരമാകും.

Jio Brain പ്രയോജനങ്ങൾ

രണ്ട് വർഷമായി നൂറുകണക്കിന് എൻജിനിയർമാർ റിസർച്ച് ചെയ്ത് വികസിപ്പിച്ച പ്ലാറ്റ്ഫോമാണിത്. നെറ്റ്‌വർക്ക് പരിവർത്തനം ചെയ്യാതെ മെഷീൻ ലേർണിങ് ഫീച്ചറുകൾ സമന്വയിപ്പിക്കാൻ ഇതിന് കഴിയും. ടെലികോം നെറ്റ്‌വർക്കിലോ ബിസിനസ് നെറ്റ്‌വർക്കിലോ മെഷീൻ ലേണിംഗ് ഫീച്ചറുകൾ സമന്വയിപ്പിക്കാനാകും. ഇങ്ങനെയുള്ള സേവനങ്ങൾക്ക് 500-ലധികം ടൂളുകൾ ഡെവലപ്പർമാർക്കായി ജിയോ ബ്രെയിൻ നൽകും.

5G, 6G കുതിപ്പിന് Jio Brain

ജിയോ ബ്രെയിൻ 5ജി സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കും. ഇതിലൂടെ ബിസിനസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും. 5Gയിൽ മാത്രമല്ല 6Gയ്ക്കും ജിയോ മുതൽക്കൂട്ടാകും. 6G കുതിപ്പിന് തയ്യാറെടുക്കാൻ ജിയോ ബ്രെയിൻ സഹായകമാകുമെന്നാണ് കമ്പനി പറയുന്നത്.

READ MORE: കുറേ നാളത്തേക്ക് എന്തായാലും മാറ്റമില്ല! Airtel 5G അൺലിമിറ്റഡായി തുടരുമോ?

‘രണ്ട് വർഷമായി നൂറുകണക്കിന് എഞ്ചിനീയർമാരാണ് ജിയോ ബ്രെയിൻ വികസിപ്പിക്കാൻ പ്രവർത്തിച്ചത്. ജിയോ ബ്രെയിൻ പുതിയ 5G സേവനങ്ങൾ സൃഷ്ടിക്കാൻ ഉതകുന്നു. സംരംഭങ്ങളെ പരിവർത്തനം ചെയ്യാനും നെറ്റ്‌വർക്കുകൾ ഒപ്റ്റിമൈസ് ചെയ്യാനും സഹായിക്കും. 6G വികസനത്തിന് വേദിയൊരുക്കാനും ജിയോ ബ്രെയിൻ പ്രയോജനപ്പെടും,’ എന്ന് ആയുഷ് ഭട്‌നാഗർ കുറിച്ചു.

ചിന്തിക്കുന്നതിലും അപ്പുറം ജിയോ ബ്രെയിൻ!

ബിസിനസ്സുകൾക്കും സംരഭകർക്കും ഇത് മികച്ചതായിരിക്കും. ഇമേജ്, വീഡിയോ, ടെക്‌സ്‌റ്റ്, ഡോക്യുമെന്റ്, സ്‌പീച്ച് ജനറേഷൻ എന്നിവയ്ക്ക് ഈ AI ടെക്നോളജി ഉപയോഗപ്പെടുത്താം. ഇതിന്റെ പവർ ഫീച്ചറുകൾക്കൊപ്പം ചില ഇൻ-ബിൽറ്റ് AI അൽഗോരിതങ്ങളും ലഭിക്കും.

കോഡുകളുടെ നാച്ചുറൽ ഭാഷാ പ്രോസസിങ് ജനറേഷൻ ഇതുവഴി സാധ്യമാകും. ഒപ്റ്റിമൈസേഷൻ, ഡീബഗ്ഗിംഗ്, അനാലിസിസ് എന്നിവയ്ക്കും സ്ഥാപനങ്ങൾക്ക് ജിയോബ്രെയിൻ ഉപയോഗിക്കാം.

2G, 3G വേണ്ടെന്ന് Jio

രാജ്യത്തെ 2G, 3G നെറ്റ്‌വർക്കുകൾ പൂർണമായും അടച്ചുപൂട്ടണമെന്നാണ് ജിയോയുടെ നിർദേശം. ഇക്കാര്യം റിലയൻസ് ജിയോ കേന്ദ്രത്തെ അറിയിച്ചു. ല്ലാവരും 4G, 5G നെറ്റ്‌വർക്കുകളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിന് ഇത് സഹായിക്കും. ഇങ്ങനെ ഡിജിറ്റൽ ഇന്ത്യയുടെ വളർച്ച ഉറപ്പാക്കാമെന്നാണ് ജിയോ വിശദീകരിക്കുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :